കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വീണ്ടും?; സജീവ ഇടപെടലുകള്‍ സൂചന; പ്രതികരണം
ദില്ലി: രാജ്യം കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ പ്രതിരോധ നടപടികള്‍ക്ക് ആക്കം കൂട്ടുന്നതിനായി മുന്നില്‍ തന്നെയുണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്ന് വേണം പറയാന്‍. ആരോഗ്യമേഖലയും സാമ്പത്തിക മേഖലയേയും പുനരുജ്ജീവിപ്പിക്കുന്നതായി സര്‍ക്കാര്‍ പക്ഷത്തു നിന്നും ചെയ്യേണ്ട കാര്യങ്ങള്‍ ഓരോന്നായി ഉയര്‍ത്തിയും വിദഗ്ധാഭിപ്രായങ്ങള്‍ തേടിയും കോണ്‍ഗ്രസിനെ മുനനില്‍ നിന്ന് നയിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്കും ഒരു വലിയ പങ്കുണ്ട്.
ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം ഏറ്റു വാങ്ങിയ ശേഷം രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുകയായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ അത്രകണ്ട് സജീവമല്ലാതിരുന്ന രാഹുലിന്റെ തിരിച്ചുവരവ് വിരല്‍ ചൂണ്ടുന്നത് അധ്യക്ഷ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയാണോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
'ശബരി, തക്കുടുക്കുട്ടാ...ആടുജീവിതസ്നേഹികളായ എംഎല്‍എമാരെ ഞാന്‍ വെല്ലുവിളിക്കുന്നു'; ബെന്യാമിന്

തിരിച്ചുവരവ്
കോറോണ പ്രതിരോധത്തില്‍ രാഹുല്‍ നടത്തുന്ന ഇടപെടലുകളാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരുമോയെന്ന ചോദ്യം ഉയര്‍ത്തുന്നത്. പിന്നീട് രാജ്യത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും നൊബേല്‍ സമ്മാന ജേതാവായ അഭിജിത് ബാര്‍ജിയുമായി നടത്തിയ ചര്‍ച്ചകളും എല്ലാം ഈ സംശയത്തിന് ആക്കം കൂട്ടുന്നതായിരുന്നു.

രാജി
എന്നാല്‍ ഇതിന് വ്യക്തമായ മറുപടിയുമായി രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്‍ഡിടിവിയോടായിരുന്നു രാുല്‍ ഗാന്ധിയുടെ പ്രതികരണം. അധ്യക്ഷസ്ഥാനം എന്നത് ഒരു അടഞ്ഞ അധ്യായമാണോ അത് വീണ്ടും തുറക്കുന്നുണ്ടായെന്ന ചോദ്യത്തിന് ഞാന്‍ രാജി കത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

പാര്‍ട്ടിയെ സേവിക്കും
എന്റെ നിലപാട് വ്യക്തമാണ്. ഞാനെന്റെ രാജി കത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ രാജി കത്തില്‍ പറഞ്ഞിരിക്കുന്നത് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെക്കുകയും പാര്‍ട്ടിയെ സേവിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും എന്നാണ്. അത് തുരും.' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തോല്‍വി
2019 ലായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട വലിയ പരാജയത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. അത് ഏറ്റെടുത്തുകൊണ്ട് രാജി വെക്കുകയായിരുന്നുവെന്നായിരുന്നു കത്തില്‍ പറയുന്നത്. പാര്‍ട്ടിക്ക് എപ്പൊഴാണോ എന്റെ സേവനവും നിര്‍ദേശങ്ങളും വേണ്ടി വരുന്നത് ആ സമയത്ത് ഞാന്‍ ഉണ്ടായിരിക്കുമെന്നും രാഹുല്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. പിന്നീട് പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുകയായിരുന്നു.

രാഷ്ട്രീയ തന്ത്രങ്ങളല്ല
രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴുള്ള ഇടപെടലില്‍ യാതൊരു തരത്തലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രഘു റാം രാജന്‍, അഭിജിത് ബാനര്‍ജി തുടങ്ങയിയവരുമായുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാണോയെന്ന ചോദ്യത്തിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.' ഞാന്‍ ധാരാളം ആളുകളോട് സംസാരിക്കുന്നു. ധാരാളം സംസാരിക്കുന്നത് രസകരമാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അതിന്റെ പിന്നാല്‍ യാതൊരു രാഷ്ട്രീയ തന്ത്രങ്ങളുമില്ല.' രാഹുല്‍ ഗാന്ധി പറഞ്ഞു.