രാഹുല്‍ വിവാഹം കഴിക്കുമോ? വിജേന്ദര്‍ ചോദിച്ചു, ഒടുവില്‍ രാഹുല്‍ ഗാന്ധി മനസ് തുറന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോട് വിവാഹത്തെ കുറിച്ച് ചോദിക്കുന്നത് ഇതാദ്യമല്ല. വയസ് ഇത്രയുമായിട്ടും എന്തുകൊണ്ടാണ് രാഹുല്‍ വിവാഹം കഴിക്കാത്തതെന്നാണ് പലര്‍ക്കും അറിയേണ്ടത്. ദില്ലിയില്‍ പിഎച്ച്ഡി ചേമ്പറിന്റെ വാര്‍ഷിക അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയും രാഹുലിന് അത്തരമൊരു ചോദ്യം നേരിടേണ്ടി വന്നു. എന്നാല്‍ ഇത്തവണ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ രാഹുലിന് കഴിഞ്ഞില്ല.

താജ്മഹല്‍ മുസ്ലിം ആരാധനാ കേന്ദ്രമല്ല: വെള്ളിയാഴ്ച പ്രാര്‍ത്ഥന നിരോധിക്കണം, ആര്‍എസ്എസ് സംഘടന രംഗത്ത്

രാഹുലിനോട് വിവാഹത്തെ കുറിച്ച് ചോദിച്ചത് ബോക്‌സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ ആയിരുന്നു. ഒടുവില്‍ തന്റെ വിവാഹത്തെ കുറിച്ച് അദ്ദേഹം മനസ് തുറന്നു. ഒപ്പം തന്റെ ഫിറ്റ്‌നസിനെക്കുറിച്ചും രാഹുല്‍ വ്യക്തമാക്കി. താനൊരു ബ്ലാക്ക് ബെല്‍റ്റാണെന്നും രാഹുല്‍ തുറന്നു പറഞ്ഞു. ഇടയ്ക്ക് മോദിക്കൊന്നു വച്ച് താനിതൊന്നും പറഞ്ഞു നടക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

 വിധിയില്‍ വിശ്വസിക്കുന്നു

വിധിയില്‍ വിശ്വസിക്കുന്നു

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തോട് വിധിയില്‍ വിശ്വസിക്കുന്നുവെന്നാണ് രാഹുല്‍ മറിപടി പറഞ്ഞത്. ഇതാദ്യമായിട്ടല്ല വിവാഹത്തെ കുറിച്ചുള്ള ചോദ്യം രാഹുല്‍ നേരിടുന്നത്.

 നടക്കുമ്പോള്‍ നടക്കട്ടേ

നടക്കുമ്പോള്‍ നടക്കട്ടേ

നടക്കുമ്പോള്‍ നടക്കട്ടേയെന്നാണ് അദ്ദേഹം പറഞ്ഞത്. ദില്ലിയില്‍ പിഎച്ച് ഡി ചേംബറിന്റെ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

 ചോദ്യം ചോദിച്ചത്

ചോദ്യം ചോദിച്ചത്

ബോക്‌സറും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ് ആണ് വിവാഹത്തെ കുറിച്ച് രാഹുലിനോട് ചോദിച്ചത്. അേേപ്പാഴാണ് രഹുല്‍ ഇങ്ങനെ മറുപടി പറഞ്ഞത്.

 പഴയ ചോദ്യം

പഴയ ചോദ്യം

ഇതൊരു പഴയ ചോദ്യമാണെന്നാണ് രാഹുല്‍ ആദ്യം പ്രതികരിച്ചത്. ഇതിനോടകം പല തവണ രാഹുല്‍ വിവാഹത്തെ കുറിച്ചുളള ചോദ്യം നേരിട്ടു കഴിഞ്ഞിട്ടുണ്ട്.

 ഫിറ്റനസിനെ കുറിച്ചും

ഫിറ്റനസിനെ കുറിച്ചും

വിവാഹത്തിനു പുറമെ തന്റെ ഫിറ്റ്‌നസിനെ കുറിച്ചും ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ രാഹുല്‍ പങ്കുവച്ചു. സ്ഥിരമായി എക്‌സര്‍സൈസ് ചെയ്യുന്ന ആളാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി.

 ഞാനൊരു ബ്ലാക്ക് ബെല്‍റ്റാണ്

ഞാനൊരു ബ്ലാക്ക് ബെല്‍റ്റാണ്

താനൊരു ബ്ലാക്ക് ബെല്‍റ്റാണെന്ന കാര്യവും രാഹുല്‍ പങ്കുവച്ചു. ജാപ്പനീസ് ആയോധനകലയായ ഐക്കിഡോയിലാണ് തനിക്ക് ബ്ലാക്ക് ബെല്‍റ്റെന്നും രാഹുല്‍ വ്യക്തമാക്കി. ജാപ്പനീസ് ആയോധനകലയെ കുറിച്ച് എല്ലാം അറിയാമെന്നും അദ്ദേഹം.

 ഇതൊന്നും പറഞ്ഞു നടക്കുന്നില്ല

ഇതൊന്നും പറഞ്ഞു നടക്കുന്നില്ല

എന്നാല്‍ ഇതൊന്നും താന്‍ പറഞ്ഞു നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും ഓടുകയും നീന്തുകയും ചെയ്യാറുണ്ടെന്നും രാഹുല്‍ പറഞ്ഞു.

 സ്‌പോര്‍ട്‌സ് പ്രധാനപ്പെട്ടത്

സ്‌പോര്‍ട്‌സ് പ്രധാനപ്പെട്ടത്

രാഷ്ട്രീയക്കാര്‍ സ്‌പോര്‍ട്‌സിന്റെ ഭാഗമാകാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ രാഷ്ട്രീയക്കാരനായിട്ടല്ല താന്‍ കാണുന്നതെന്നാണ് രാഹുല്‍ പറയുന്നത്. സ്‌പോര്‍ട്‌സ് തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും രാഹുല്‍ പറഞ്ഞു. തന്റെ കായിക ഇനങ്ങളുടെ വീഡിയൊ പിന്നീട് സമൂഹമാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

English summary
rahul gandhi says about his marriage plan.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്