Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; ‘കാവല്‍ക്കാരന്‍ കള്ളനാണ്’ ... പുതിയ എപിസോഡ്!!

ദില്ലി: സിബിഐ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന ക്രൈം ത്രില്ലറിലെ ഏറ്റവും പുതിയ എപ്പിസോഡെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാകേഷ് അസ്താന കേസില്‍ അജിത് ഡോവലിന്റേയും കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കളുടേയും ഇടപെടലുകള്‍ വിശദീകരിച്ച് സിബിഐ ഡിഐജി എംകെ സന്‍ഹ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ നടപടിയെയാണ് 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന ക്രൈം ത്രില്ലറിലെ ഏറ്റവും പുതിയ എപ്പിസോഡാണെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.

ദില്ലിയില്‍ ഇപ്പോള്‍ ചൗകിദാര്‍ ഈസ് എ തീഫ് (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പേരില്‍ ഒരു ക്രൈം ത്രില്ലര്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ പുതിയ എപ്പിസോഡില്‍ സിബിഐ ഡിഐജി നാഷണല്‍ സെക്യൂരിറ്റി അഡ്‌വൈസര്‍ക്കെതിരെയും, ഒരു മന്ത്രിക്കെതിരെയും, ലോ സെക്രട്ടറിക്കെതിരെയും, ക്യാബിനറ്റ് സെക്രട്ടറിക്കെതിരെയും ഗൗരവമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

Rahul Gandhi

ജനാധിപത്യം ഇപ്പോൾ കരയുകയാണ്. ഉദ്യോഗസ്ഥർക്ക് വിശ്വാസം നഷ്ടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായി ചൗധരിക്ക് മൊയിന്‍ ഖുറേഷി കേസില്‍ ഉള്‍പ്പെട്ട സതീഷ് സന 'കുറച്ച് കോടികള്‍' കൈക്കൂലി നല്‍കിയതായി സിന്ഹ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+