മമതയുമായി പ്രശ്‌നങ്ങളില്ല, വളരെ അടുത്ത ബന്ധമാണ് ഉള്ളത്; അധീര്‍ ചൗധരിയെ തള്ളി രാഹുല്‍
ന്യൂഡല്‍ഹി: തൃണമൂലുമായുള്ള വാഗ്വാദങ്ങള്‍ നടക്കുന്നതിനിടെ അധീര്‍ രഞ്ജന്‍ ചൗധരി തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ആത്മബന്ധം തനിക്കുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. അധീര്‍ ചൗധരിയുടെ മമതയ്‌ക്കെതിരായ പരാമര്‍ശത്തെ കാര്യമാക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
മമതയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും രാഹുല്‍ വ്യക്തമാക്കി. നേരത്തെ മമതയുടെ പാര്‍ട്ടിയുമായി എന്ത് വന്നാലും സഖ്യമില്ലെന്ന നിലപാടായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. അതേസമയം സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് തൃണമൂല്‍ നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിനൊപ്പം സഖ്യമുണ്ടാവില്ലെന്ന സൂചനയും ഇവര്‍ നല്‍കിയിരുന്നത്.

ഇപ്പോള്‍ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതിന്റെ ഫലം വൈകാതെ പറത്തുവരും. അതിനെ കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല. മമത ബാനര്‍ജി ഞാനുമായും പാര്‍ട്ടിയുമായി ഏറ്റവും അടുപ്പത്തിലാണെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ അധീര്‍ രഞ്ജന്‍ ചൗധരി തൃണമൂലിന്റെ ഔദാര്യത്തില്‍ മത്സരിക്കേണ്ട ആവശ്യം ബംഗാളില്‍ ഇല്ലെന്നും പറഞ്ഞിരുന്നു.
രണ്ട് സീറ്റ് മാത്രം നല്‍കാമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നിലപാടാണ് ചൗധരിയെ ചൊടിപ്പിച്ചത്.നിലവില്‍ വിജയിച്ച സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് നല്‍കൂ എന്നായിരുന്നു ടിഎംസി നിലപാട്. അതേസമയം കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു മമത.
കോണ്‍ഗ്രസിനോട് 300 സീറ്റുകളില്‍ മത്സരിക്കാനാണ് ഇന്ത്യ സഖ്യ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ബാക്കിയുള്ള സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കായി മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങളില്‍ ഈ തീരുമാനം അവഗണിക്കപ്പെട്ടുവെന്നും മമത പറഞ്ഞു.
അതേസമയം സിപിഎം ഇന്ത്യ സഖ്യത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചിരുന്നു.ചില സമയങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ പലതും പറയും, എന്നാല്‍ അതുെകാണ്ടൊന്നും എല്ലാം തകരില്ലെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം ശന്തനു സെന്‍ രാഹുലിന്റെ പരാമര്‍ശത്തെ സ്വാഗതം ചെയ്തു. എന്നാല്‍ ചൗധരിയോട് സഖ്യത്തെ തകര്‍ക്കുന്ന പരാമര്‍ശങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടണം. മമത ബാനര്‍ജിയെ എല്ലാ ദിവസവും പൊതു മധ്യത്തില്‍ അപമാനിക്കുകയാണ് അധീര്‍ രഞ്ജന്‍ ചൗധരി. അദ്ദേഹത്തെ നിലയ്ക്ക് നിര്‍ത്താന്‍ രാഹുല്‍ ഗാന്ധി തയ്യാറാവണമെന്നും ശന്തനു പറഞ്ഞു.












Click it and Unblock the Notifications