കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ബജറ്റ് അവതരിപ്പിച്ചോട്ടേ..രാഹുല്‍ അമ്മയോട് അവധി ചോദിച്ചു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുന്നു. ഏതാനും ആഴ്ചകള്‍ തനിയ്ക്ക് അവധി വേണമെന്ന് രാഹുല്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. ബജറ്റ് സമ്മേളനത്തിനിടെയാണ് രാഹുല്‍ അവധിയെടുക്കുന്നത് എന്ന കാര്യവും ശ്രദ്ധേയം.

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് രാഹുല്‍ അവധി ആവശ്യപ്പെട്ടത്. ഏതാനും ആഴ്ചത്തേയ്ക്കാണ് അവധി. അവധി അനുവദിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഇതോടെ രാഹുല്‍ ബജറ്റ് സമ്മേളനത്തില്‍ ഉണ്ടാകില്ല. മോദി സര്‍ക്കാരിന്‍റെ ആദ്യത്തെ സന്പൂര്‍ണ ബജറ്റ് അവതരിപ്പിയ്ക്കാനൊരുങ്ങുന്പോഴാണ് രാഹുലിന്‍റെ അവധിയെടുപ്പ്. ആറോളം പ്രധാനപ്പെട്ട ബില്ലുകള്‍ നിയമമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

Rahul gandhi

ഏഐസിസി സമ്മേളനം അടുത്ത സാഹചര്യത്തില്‍ അതിനോട് അനുബന്ധിച്ചാണ് രാഹുല്‍ ഗാന്ധി അവധിയെടുത്തതെന്നും പ്രചാരണമുണ്ട് . പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേയ്ക്ക് രാഹുല്‍ എത്താന്‍ സാധ്യതയുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട് .

ദില്ലി അസംബ്ളി തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഉള്‍പ്പടെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ തര്‍ക്കം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ എത്തുന്നതിനെപ്പറ്റിയും സംശയം നിലനില്‍ക്കുന്നു . ഏപ്രിലിലാണ് എഐസിസി സമ്മേളനം .

English summary
Rahul Gandhi seeks leave from Congress to reflect on 'recent events'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X