• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത് ധാർഷ്ട്യത്തിന്റേയും കഴിവില്ലായ്മയുടേയും ഫലം; സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ദില്ലി; കൊവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഹങ്കാരത്തിന്റെയും കഴിവില്ലായ്മയുടെയും ഫലമാണ് രാജ്യം ഇന്ന് നേരിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൊവിഡ് രോഗ വ്യാപനത്തിൽ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന ഗ്രാഫ് പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ വിമർഷനം.

cmsvideo
  Rahul slams Modi for failed lockdown with graphic proof | Oneindia Malayalam

  തെറ്റായ മത്സരിത്തിൽ വിജയിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ധാഷ്ട്യത്തിന്റേയും കഴിവ് കേടുകളുടേയും തിക്തഫലമാണ് രാജ്യം ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചു. നേരത്തേ യുഎസ് മുന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലും രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സർക്കാർ ഏകപക്ഷീയമായിട്ടാണഅ തിരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

  കൂടിയാലോചനകൾ ഇല്ലാതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതിന്റെ അനന്തരഫലം നാം കണ്ടു. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് കാൽനടയായി ആയിരത്തോളം കിലോമീറ്റർ താണ്ടി സ്വദേശത്തേക്ക് മടങ്ങുന്നത്. ഈ ഒരു സാഹചര്യം രാജ്യത്ത് സൃഷ്ടിച്ച സർക്കാർ പരാജയമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

  രാജ്യത്ത് ആശങ്ക ഇരട്ടിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവിൽ രോഗബാധിതരുടെ എണ്ണം 3,08,993 ആയി. ഇന്നലെ മാത്രം 11,458 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആദ്യമാണ് ഇത്രയും കൂടുതൽ പേർക്ക് ഒരു ദിവസം കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 386 പേരാണ് മരിച്ചത്. ഇതുവരെ 8884 പേർക്കാണ് ജീവഹാനി സംഭവിച്ചത്.

  ജൂൺ 3 നാണ് രാജ്യത്ത് കൊവിഡ് കേസുകൾ 2 ലക്ഷം കടന്നത്. വെറും പത്ത് ദിവസം കൊണ്ടാണ് കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്ക് എത്തുന്നത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ദില്ലിയിലുമാണ് സ്ഥിതി ആശങ്കാജനകമായിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ 3,493 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 40000 കടന്നു.367 പേര്‍ മരിക്കുകയും ചെയ്തു.

  'കുഞ്ഞനന്തൻ ഭരണകൂട ഭീകരതയുടെ ഇരയാണത്രെ !പുതിയ കമ്മ്യൂണിസ്റ്റ് വരട്ടു വാദം, ടിപിയുടെ ജീവന് വിലയില്ലേ?

  കർണാടകത്തിൽ ഡികെയുടെ പണി ഏറ്റു;15 പേർ കോൺഗ്രസിലേക്ക്, ബിജെപി നേതാക്കളും?

  പാലക്കാട് ഇന്ന് 5 പേർക്ക് കൊവിഡ്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കോവിഡ് ഫലം നെഗറ്റീവ്

  English summary
  Rahul gandhi slams Govt; shares graphics to show how cases shooting up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X