മോദിയുടെ തട്ടകത്തിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങുന്നു!
വാരാണസി: എവിടെയായിരുന്നു രാഹുല്‍ ഗാന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ തിരഞ്ഞെടുപ്പുകളിലൊന്നും രാഹുല്‍ ഗാന്ധി ചിത്രത്തിലേ ഇല്ലായിരുന്നു. 2014 അത്രയ്ക്കും മോശപ്പെട്ട വര്‍ഷമായിപ്പോയി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും. എന്നാല്‍ വനവാസം കഴിഞ്ഞ് രാഹുല്‍ ഗാന്ധി തിരിച്ചുവരികയാണ്.

പുലിമടയില്‍ ചെന്ന് പുലിയെ നേരിടുക എന്ന തന്ത്രമാണ് രാഹുല്‍ തിരിച്ചുവരവില്‍ സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ വാരാണസിയാണ് രാഹുല്‍ 2015 ലെ തന്റെ ആദ്യത്തെ പദയാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരാനാണ് രാഹുല്‍ മോദിയുടെ ലോക്‌സഭ മണ്ഡലമായ വാരാണസിയില്‍ പദ യാത്ര നടത്തുന്നത്.

ശ്രീബുദ്ധന് ബോധോദയം കിട്ടിയ സാരാനാഥില്‍ നിന്നാണ് രാഹുല്‍ ഗാന്ധി തന്റെ പദയാത്ര തുടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മോദിയോട് മത്സരിച്ച മണ്ഡലമായതുകൊണ്ടും ഉത്തര്‍ പ്രദേശിന്റെ രാഷ്ട്രീയ കേന്ദ്രമായതപകൊണ്ടുമാണ് രാഹുല്‍ ഗാന്ധി തന്റെ യാത്രയ്ക്ക് വാരാണസി തിരഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രജനാഥ് ശര്‍മ പറഞ്ഞു.

ജനവരി മാസത്തിലാകും യാത്ര നടക്കുക. കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിഷമം പിടിച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 2015 ല്‍ ഒരു തിരിച്ച് വരവ് സാധ്യമാകണമെങ്കില്‍ പാര്‍ട്ടിക്ക് ഒന്നടങ്കം ഒരു പുത്തനുണര്‍വ്വ് ഉണ്ടായേ തീരൂ. ഈ വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ബി ജെ പിക്ക് പുറമേ ജനതാ പരിവാറും പാര്‍ട്ടിക്ക് ഭീഷണിയാകും.













Click it and Unblock the Notifications