Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയും ഗുജറാത്തും പിടിക്കാം, രാജസ്ഥാന്‍ നിലനിര്‍ത്താം, രാഹുലിന് പരിഹരിക്കേണ്ടത് ഈ പ്രശ്‌നങ്ങള്‍

ദില്ലി: കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഏഴോളം തിരഞ്ഞെടുപ്പുകളെ നേരിടുകയാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരിടത്തും കോണ്‍ഗ്രസിന് വിജയിക്കാനാവുമെന്ന് കരുതാനാവില്ല. ഏറ്റവും ശക്തമായ സാധ്യത നിലനില്‍ക്കുന്നത് ഗോവയിലും ഗുജറാത്തിലുമാണ്. രണ്ടിടത്തും സംസ്ഥാന ഭരണം മോശമാണ്. എന്നാല്‍ കോണ്‍ഗ്രസിന് പ്രമുഖ നേതാക്കളെയെല്ലാം നഷ്ടമായിരിക്കുകയാണ്.

നേതാക്കളില്ലാത്തത് മാത്രമല്ല, കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആവേശമൊന്നുമില്ല. ഈ രണ്ടിടത്തും കോണ്‍ഗ്രസിന് പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങളാണ് ഉള്ളത്. ഇതിന് വേണ്ടത് രാഹുല്‍ ഗാന്ധി കളത്തിലിറങ്ങുകയാണ്. ചിദംബരത്തെ നിയമിച്ചത് കൊണ്ട് അത്ര വലിയ നേട്ടം കോണ്‍ഗ്രസിന് ഗോവയില്‍ ലഭിക്കാനില്ല. അതുകൊണ്ട് ശക്തനായൊരു യുവനേതാവിനെ അവിടെ കൊണ്ടുവരേണ്ടതുണ്ട്.

1

ഗോവയില്‍ ബിജെപി വിരുദ്ധ തരംഗം പ്രത്യക്ഷമായി തന്നെയുണ്ട്. അഴിമതിക്ക് പുറമേ പലവിധ നിയന്ത്രണങ്ങള്‍ ജനങ്ങളെ മടുപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ആരാവും പ്രതിപക്ഷം എന്നതാണ് എതിരാളികളുടെ അവസ്ഥ. കോണ്‍ഗ്രസ് 2017ല്‍ 17 എംഎല്‍എമാരുടെ പിന്തുണയോടെ ഏറ്റവും വലിയ കക്ഷിയായിരുന്നു. ഇന്നത് വെറും നാല് എംഎല്‍എമാരിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പിന് ഇനി ആറുമാസത്തില്‍ താഴെയാണ് ഉള്ളത്. നാല് ഗ്രൂപ്പുകളാണ് ഈ നാല് എംഎല്‍എമാരുള്ളത്. പ്രതാപ്‌സിംഗ് റാണെ, രവി നായിക്ക്, അലക്‌സോ റെജിനാള്‍ഡ് ലൗറെന്‍സോ, എന്നിവര്‍ ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.

സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

2

ഇവരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തിയാല്‍ വോട്ട് ഉറപ്പായും കിട്ടും. അതിന് ഇതുവരെ ശ്രമമുണ്ടായിട്ടില്ല. ഇതില്‍ തന്നെ റാണെയുടെയും രവി നായിക്കിന്റെയും രണ്ട് മക്കള്‍ ബിജെപി അംഗങ്ങളാണ്. ഇനി നാലാമത്തെ എംഎല്‍എയുടെ കാര്യം പറയാം. ദിഗംബര്‍ കാമത്ത്. ഇയാളാണ് ഗോവയിലെ അധികാര കേന്ദ്രം. ഒപ്പം സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡന്‍കറും. സീനിയര്‍ നേതാക്കളെയെല്ലാം ഇവര്‍ ഒതുക്കിയിരിക്കുകയാണ്. ലൂസീഞ്ഞോ ഫലെയ്‌റോയുടെ രാജി കോണ്‍ഗ്രസിന് അനുഗ്രഹമാണെന്നും, ജനങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഗോവയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു പറയുന്നു.യഥാര്‍ത്ഥത്തില്‍ ലൂസീഞ്ഞോ പോയതോടെ കോണ്‍ഗ്രസ് തരിപ്പണായെന്ന് വേണം പറയാന്‍.

3

യഥാര്‍ത്ഥത്തില്‍ ഗോവയിലെ കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെയാണ് പാര്‍ട്ടിയെ തകര്‍ത്തത്. ആദ്യം ഹൈക്കമാന്‍ഡ് ദിഗ് വിജയ് സിംഗിനെ ഗോവയുടെ ചുമതലയേല്‍പ്പിച്ചു. വന്‍ പാളിച്ചയായിരുന്നു ഇത്. കോണ്‍ഗ്രസിന് ഭരണം നഷ്ടമാക്കിയത് സിംഗിന്റെ ഇടപെടല്‍ കാരണമാണ്. ആ സമയം ഭൂരിപക്ഷത്തിന് വെറും മൂന്ന് സീറ്റ് മാത്രമായിരുന്നു കുറവുണ്ടായിരുന്നത്. ബിജെപിക്കുണ്ടായിരുന്നത് 13 സീറ്റുകളും. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ദിഗ് വിജയ് സിംഗ് അടക്കമുള്ള ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ചേര്‍ന്നാണ് ഭരണം അട്ടിമറിച്ചതെന്ന് ലൂസീഞ്ഞോ വെളിപ്പെടുത്തി. 21 എംഎല്‍എമാരുമായി ഭരിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചത്.

4

കോണ്‍ഗ്രസ് ലൂസീഞ്ഞോയെ പ്രതിപക്ഷ നേതാവാക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ അത് പൊളിഞ്ഞു. സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇതിന് പിന്നാലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍, സുഭാഷ് ശിരോദ്കറും ദയാനന്ദ് സോപ്‌തെയും ബിജെപിയിലേക്ക് കൂറുമാറി. ഇത് 2018 ഒക്ടോബറിലായിരുന്നു. 2019 ജൂലായില്‍ പത്ത് എംഎല്‍എമാര്‍ കൂടി ബിജെപിയിലെത്തി. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കര്‍ അടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നു. വെറും അഞ്ച് അംഗങ്ങളിലേക്കാണ് ഇതോടെ കോണ്‍ഗ്രസ് വീണത്. ഇപ്പോള്‍ ലൂസീഞ്ഞോ കൂടി പോയതോടെ നാല് അംഗങ്ങളായി ചുരുങ്ങി. ലൂസീഞ്ഞോ അടക്കമുള്ളവരായിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക്. ഇത് തിരിച്ചറിയാന്‍ പറ്റാത്തതാണ് ഗോവയില്‍ കോണ്‍ഗ്രസിന്റെ സാധ്യത ഇല്ലാതാക്കുന്നത്.

5

ഗോവ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിജയ് പൈയും സെക്രട്ടറി മരിയോ പിന്റോയും നേതൃത്വത്തിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അതൃപ്തിയുള്ള എംഎല്‍എമാരെ വിജയ് പൈ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.ഇതിലൊരാള്‍ പാര്‍ട്ടി വിട്ട് കഴിഞ്ഞു. ബാക്കി രണ്ട് പേരും വൈകാതെ ബിജെപിയിലെത്തും. ബിജെപി ദേവേന്ദ്ര ഫട്‌നാവിസിനെയാണ് ഗോവയുടെ ചുമതലയേല്‍പ്പിച്ചത്. വൈകാതെ തന്നെ പ്രമുഖരെയെല്ലാം ഫട്‌നാവിസ് ബിജെപിയിലെത്തിക്കും. നിലവിലെ സംസ്ഥാന അധ്യക്ഷനെ മാറ്റിയാല്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് ഗോവയില്‍ അധികാരം പിടിക്കും. ചോഡന്‍കറാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടില്ല. പാര്‍ട്ടി വളര്‍ത്താന്‍ ഇവരൊന്നും ചെയ്യുന്നില്ലെന്ന് വ്യക്തമാണ്. ജനപ്രീതിയിലും ഇവര്‍ പിന്നിലാണ്.

6

രാജസ്ഥാനില്‍ അതേ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. നിലവില്‍ ഒരു നേതാവില്ലാത്ത അവസ്ഥയിലാണ് രാജസ്ഥാന്‍ ബിജെപി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ അവര്‍ക്കാവില്ല. എന്നാല്‍ സച്ചിന്‍ പൈലറ്റ് വിഭാഗം ഇടഞ്ഞ് നിന്നാല്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് ഉറപ്പാണ്. രാഹുല്‍ പക്ഷേ ഇത് പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായി സിപി ജോഷി എത്തിയേക്കുമെന്ന് സൂചനയുണ്ട്. ജോഷി നിലവില്‍ സ്പീക്കറാണ്. ശാന്തി കുമാര്‍ ധാരിവാളും ഉപമുഖ്യമന്ത്രി പദം സ്വപ്‌നം കാണുന്നുണ്ട്. ധാരിവാളുമായി പലവിധ പ്രശ്‌നങ്ങള്‍ ജോഷിക്കുണ്ടായിട്ടുണ്ട്. സഭയില്‍ പലപ്പോഴും ധാരിവാളിനെ എതിര്‍ക്കുന്ന സമീപനമാണ് സ്പീക്കര്‍ സ്വീകരിച്ചത്.

7

ഗോവിന്ദ് സിംഗ് ദൊത്താസരയെ മാറ്റാനാണ് സച്ചിന്‍ സമ്മര്‍ദം ചെലുത്തുന്നത്. ദൊത്താസരയ്ക്ക് അധ്യക്ഷ പദവിയും മന്ത്രിസ്ഥാനവും വേണ്ടെന്നാണ് സച്ചിന്റെ നിലപാട്. രാഹുലിന് സിപി ജോഷി, സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് ഇവരെയെല്ലാം ദേശീയ തലത്തില്‍ ചുമതല നല്‍കണമെന്ന് ആഗ്രഹമുണ്ട്. പഞ്ചാബും ഗുജറാത്തുമാണ് രാഹുലിന്റെ മുന്നിലുള്ള സംസ്ഥാനങ്ങള്‍. എന്നാല്‍ ഗെലോട്ട് ഇതിന് തയ്യാറല്ല. രാജസ്ഥാന്‍ വിട്ട് പോകാന്‍ സച്ചിനും ആഗ്രഹമില്ല. സംസ്ഥാന അധ്യക്ഷ പദവി സച്ചിന് തിരിച്ച് കിട്ടിയേക്കും. ഉപമുഖ്യമന്ത്രി പദം സച്ചിന്റെ വിശ്വസ്തര്‍ക്ക് ലഭിക്കും. ജോഷി സച്ചിന്‍ പക്ഷത്തേക്ക് മാറിയത് ഗുണകരമായിട്ട് മാറാനാണ് സാധ്യത.

Recommended Video

cmsvideo
    Kanhaiya Kumar joins Congress
    8

    ഗോവയും രാജസ്ഥാനും പരിഹരിച്ചാലും അതിലും വലിയ പ്രശ്‌നം ഗുജറാത്തിലുണ്ട്. ഇവിടെ ഒരു നേതൃത്വമില്ല. പുതിയ ജനറല്‍ സെക്രട്ടറി ഇതുവരെ വന്നിട്ടില്ല. സംസ്ഥാന അധ്യക്ഷനോ പ്രതിപക്ഷ നേതാവോ ഇല്ല. പ്രാദേശിക നേതാക്കള്‍ക്ക് നേതൃത്വമില്ലാത്തത് കൊണ്ട് പ്രചാരണം തുടങ്ങാന്‍ പോലുമായിട്ടില്ല. ജിഗ്നേഷ് മേവാനിക്ക് അധ്യക്ഷ സ്ഥാനം ലഭിക്കാനാണ് സാധ്യത. ഹൈക്കമാന്‍ഡിന് മുന്നില്‍ ഈ പ്രശ്‌നം എത്തിയിട്ടുണ്ട്. ശക്തിസിംഗ് ഗോഹിലിനെ അധ്യക്ഷനാക്കാനാണ് നീക്കം. താല്‍പര്യം അറിയിച്ച് അദ്ദേഹം സോണിയയെ കണ്ടിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ യാതൊരു സ്വാധീനവും ഗോഹിലിനില്ല. ഒബിസി നേതാവ് വന്നാല്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ ശക്തമാകും. ഭരണം പിടിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഗുജറാത്തിലുണ്ട്. എല്ലാത്തിലും രാഹുലിന്റെ തീരുമാനം നിര്‍ണായകമാകും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+