കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് അടിയന്തിര ധനസഹായം നല്‍കണം; രഹുല്‍ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു

  • By Desk
Google Oneindia Malayalam News

മഴയക്ക് ഇന്ന് അല്‍പം ശമനം വന്നെങ്കിലും കേരളം അതീവ ജാഗ്രതയില്‍ തുടരുകയാണ്. വരുദിവസങ്ങളില്‍ മഴ കനക്കും എന്ന് കലാവസ്ഥ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖാപിച്ചിരിക്കുകയാണ്. ആള്‍നാശമുള്‍പ്പടെ കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരടങ്ങിയ സഘം വയനാട്, എറണാകുളം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. കേരളത്തിന് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യവുമായി രാഹുല്‍ഗാന്ധിയും രംഗത്തെത്തയിരിക്കുകയാണ് ഇപ്പോള്‍.

സഹായം

സഹായം

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വയനാട് ജില്ലയില്‍ നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തി വയനാട് കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി സംസാരിച്ചു. മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

ഒരു കുടുംബത്തിന്

ഒരു കുടുംബത്തിന്

ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം നല്‍കും.

സഹകരണം

സഹകരണം

വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചാണ് നീങ്ങുന്നത്. അയല്‍ സംസ്ഥാനത്ത് നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കേന്ദ്രസഹായങ്ങള്‍ക്കായുള്ള ശ്രമങ്ങളും കേരളം നടത്തുന്നുണ്ട്. ഇതിനിടെ പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിന് അടിയന്ത സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്ക്

പ്രധാനമന്ത്രിക്ക്

കനത്ത മഴയേതുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ വിശദമായി വിവരിച്ചുകൊണ്ടാണ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ദുരിത ബാധിതര്‍ക്കുള്ള സഹായത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ച് പ്രവര്‍ത്തുക്കുമെന്ന് കരുതുന്നതായും അദ്ദേഹ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍

മഴക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തരിമായി കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കണമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടു. പെട്ടെന്നുള്ള നടപടികള്‍ക്ക് വലിയ തുക ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓഖി

ഓഖി

ഓഖി ദുരിതത്തില്‍ നിന്ന് കേരളം ഇതുവരെ കരകയറിയിട്ടില്ല. അതിന് മുന്നേ തന്നെയാണ് മറ്റൊരു മഹാദുരന്തം ആ ജനതയെ കീഴ്‌പ്പെടുത്തുന്നത്. പ്രളയം കൂടുതല്‍ ജനങ്ങളെ ദുരിതത്തിലാക്കുമെന്നും അതിനാല്‍ പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.

English summary
rahul gandhi urges pm modi help to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X