• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബീഹാറില്‍ നിന്ന് പാഠം പഠിച്ച് രാഹുല്‍, നേതാക്കളെ നേരിട്ട് കാണും, ബംഗാളില്‍ കളി മാറും, ഒപ്പം സിപിഎം!!

ദില്ലി: ബീഹാറിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി അടിമുടി മാറുന്നു. നേതാക്കള്‍ക്ക് കാണാന്‍ കിട്ടില്ലെന്ന പരാതി മറികടക്കാനാണ് രാഹുല്‍ ഒരുങ്ങുന്നത്. ബംഗാള്‍ തിരഞ്ഞെടുപ്പിന് നേരത്തെ തന്നെ ഒരുങ്ങാനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. നേതാക്കളുമായി അടിയന്തര ചര്‍ച്ചകളും നടക്കുന്നുണ്ട്. അതേസമയം സീതാറാം യെച്ചൂരിയുമായി രാഹുല്‍ കൂടുതല്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ സിപിഎം തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാന സഖ്യ പങ്കാളി. സിപിഎംഎല്ലും വലിയ സാന്നിധ്യമായി കൂടെയുണ്ടാവും.

രാഹുല്‍ മാറുന്നു

രാഹുല്‍ മാറുന്നു

ബീഹാറില്‍ രാഹുല്‍ വെറും മൂന്ന് റാലികള്‍ മാത്രമാണ് നടത്തിയതെന്ന് വിമര്‍ശനമുണ്ടായിരുന്നു. മോദി ഇതിനേക്കാള്‍ നല്ല രീതിയില്‍ പ്രചാരണം നടത്തിയെന്നും ആര്‍ജെഡി അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നു. ഇതാണ് രാഹുലിനെ സജീവമാക്കിയിരിക്കുന്നത്. ബംഗാളിലെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്താന്‍ ഒരുങ്ങുകയാണ്. വിര്‍ച്വലായി നടക്കുന്ന യോഗത്തില്‍ എല്ലാ നേതാക്കളും പങ്കെടുക്കും. സഖ്യവുമായി മുന്നോട്ട് പോകാനാണ് നിര്‍ദേശം. നന്നായി പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ഇത്തവണ രാഹുല്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുക.

ചൗധരിയെ നിയന്ത്രിക്കും

ചൗധരിയെ നിയന്ത്രിക്കും

സഖ്യത്തില്‍ ഇപ്പോള്‍ തന്നെ ഭിന്നത ആരംഭിച്ചിട്ടുണ്ട്. അധീര്‍ രഞ്ജന്‍ ചൗധരിയെ സഖ്യത്തിന്റെ നേതാവായി കാണുന്നതാണ് പ്രധാന പ്രശ്‌നം. ഇടതുപക്ഷ നേതാക്കള്‍ ചൗധരിയെ സഖ്യത്തിന്റെ നേതാവായി പ്രഖ്യാപിക്കുന്നത് തള്ളുന്നുണ്ട്. ഒരു നേതാവിനെ നേരത്തെ തന്നെ പ്രഖ്യാപിച്ച് പോരാടുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം പറയുന്നു. പകരം ഒന്നായി നിന്ന് പോരാടാനാണ് അവര്‍ക്ക് താല്‍പര്യം. രാഹുല്‍ തല്‍ക്കാലത്തേക്ക് ചൗധരിയെ നിയന്ത്രിക്കുമെന്നാണ് സൂചന.

യെച്ചൂരിയുമായി അടുപ്പം

യെച്ചൂരിയുമായി അടുപ്പം

യെച്ചൂരിയുമായി നല്ല അടുപ്പമുള്ളത് കൊണ്ട് സഖ്യത്തെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് രാഹുലിന് താല്‍പര്യം. ദേശീയ തലത്തില്‍ ബിജെപി ബദല്‍ സഖ്യമുണ്ടാക്കാന്‍ യെച്ചൂരിക്ക് മാത്രമേ സാധിക്കൂ എന്ന് രാഹുലിനറിയാം. കാരണം കോണ്‍ഗ്രസിന് ഇപ്പോള്‍ വിശ്വാസ്യതയില്ല. യെച്ചൂരിയെ രാഷ്ട്രീയ ഗുരുവായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. ബംഗാളിലെ സഖ്യത്തിന് അതുകൊണ്ട് വളരെ പ്രാധാന്യമുണ്ട്. ഇത്തവണ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരുണ്ടായാല്‍ ഇടതുസഖ്യം ബംഗാളില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

കടുത്ത വര്‍ഗീയ ധ്രുവീകരണം

കടുത്ത വര്‍ഗീയ ധ്രുവീകരണം

ഒവൈസി കൂടി കളത്തിലിറങ്ങിയതോടെ കടുത്ത ധ്രുവീകരണം ബംഗാളില്‍ സംഭവിച്ചിട്ടുണ്ട്. മമതയുമായി അടുക്കുന്നതിന് കോണ്‍ഗ്രസിനോ സിപിഎമ്മിനോ മനസ്സ് കൊണ്ട് എതിര്‍പ്പില്ല. ഒവൈസിയെയും ബിജെപിയെയും എതിര്‍ത്ത് തോല്‍പ്പിക്കുകയാണ് ഇടതു സഖ്യം ലക്ഷ്യമിടുന്നത്. ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയില്‍ നിന്ന് പ്രമുഖ നേതാവ് അന്‍വര്‍ പാഷയും നിരവധി അണികളും തൃണമൂലില്‍ ചേര്‍ന്നത് സഖ്യത്തിനും കൂടി ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

cmsvideo
  Congress goes digital to elect new party president
  രാഹുല്‍ ലക്ഷ്യമിടുന്നത്

  രാഹുല്‍ ലക്ഷ്യമിടുന്നത്

  കോണ്‍ഗ്രസ് ശക്തമായ സീറ്റുകളുടെ പട്ടികയാണ് രാഹുല്‍ തയ്യാറാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിപിഎം വിട്ടുനല്‍കേണ്ടി വരും. ഇവിടെ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം സിപിഎം ഇതിന് വഴങ്ങിയേക്കില്ല. ബീഹാറില്‍ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിയാണ് പ്രധാന കാരണം. അതേസമയം 110 സീറ്റുകളില്‍ മുസ്ലീങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ഇതില്‍ നല്ലൊരു സീറ്റുകള്‍ നേടിയാല്‍ ഭരണം നിലനിര്‍ത്താന്‍ ഇടത് സഖ്യത്തിന്റെ പിന്തുണ തൃണമൂലിന് വേണ്ടി വരും. മുസ്ലീം ഭൂരിപക്ഷ മേഖലയിലെ 60 മണ്ഡലങ്ങള്‍ ബീഹാറുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. അത് മജ്‌ലിസ് പാര്‍ട്ടിക്ക് ഗുണകരമാകുമോ എന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്.

  English summary
  rahul gandhi will meet bengal leaders to discuss poll scenario
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X