പഞ്ചാബിലെ പ്രശ്‌നം തീര്‍ന്നു, ഇനി കര്‍ണാടകത്തില്‍, ഡികെയും സിദ്ധരാമയ്യയും രാഹുലിനെ കാണും
ദില്ലി: സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും മുന്‍കൈ എടുത്ത് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ക്ക് ഒരുവിധം പരിഹാരമായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് രാഹുലിന്റെ ശ്രദ്ധ പോകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്‍ണാടകത്തില്‍ ഉണ്ടായ വിഭാഗീയത പരിഹരിക്കുകയാണ് അടുത്ത ലക്ഷ്യം. ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഓരോ സംസ്ഥാനങ്ങളിലെയും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ സമയം കണ്ടെത്തുന്നുണ്ട്.

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി നടന്ന പ്രാര്‍ഥന: ചിത്രങ്ങള്‍
അതേസമയം സംസ്ഥാനങ്ങളിലെ തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് രാഹുലിന് ലഭിച്ചിരിക്കുന്ന വിവരം. കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള ഇടങ്ങളില്‍ പാര്‍ട്ടി ഫോക്കസ് ചെയ്യണമെന്ന നിര്‍ദേശമാണ് രാഹുലിന് പ്രശാന്ത് കിഷോര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിലൊന്നാണ് കര്‍ണാടക. 2023ല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് ശിവകുമാറിനോട് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിന് വിഭാഗീയത അവസാനിപ്പിക്കേണ്ടതുണ്ട്.
നാളെയാണ് ശിവകുമാറും സിദ്ധരാമയ്യയും ദില്ലിയിലെത്തുക. ഇരുവരും തമ്മില്‍ ശീതയുദ്ധം അവസാനിപ്പിക്കണമെന്ന് നേരത്തെ തന്നെ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതാണ്. എംഎല്‍എമാര്‍ ചേരിതിരിഞ്ഞ് മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നതാണ് പ്രശ്‌നം. സിദ്ധരാമയ്യയെ ഒരു വിഭാഗം എംഎല്‍എമാര്‍ അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തി കാണിച്ചിരുന്നു. ഇത് ഡികെ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി ദിനേഷ് ഗുണ്ടുറാവു ഇന്ന് രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ട്. ഇതും നിര്‍ണായകമാണ്.
കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ശിവകുമാറിന്റെ വീട്ടില്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് ബിബിഎംപി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം. അതിന് പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് കാണിക്കാനാണ് തീരുമാനിച്ചത്. ബിജെപി തിരഞ്ഞെടുപ്പ് നടത്താനുള്ള താല്‍പര്യം കാണിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടിയുടെ കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുപ്പ് വേണമെന്ന നിലപാടിലാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കൂടുതല്‍ സീറ്റ് നേടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
എന്തൊരു മെയ്‌വഴക്കമെന്ന് ആരാധകര്‍; കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങളുമായി റായ് ലക്ഷ്മി












Click it and Unblock the Notifications