Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ ചന്നി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?, പാര്‍ട്ടിയില്‍ ഫേവറിറ്റ്, സിദ്ദുവിനെ തഴയാന്‍ രാഹുല്‍

ദില്ലി: പഞ്ചാബില്‍ കഴിഞ്ഞ ദിവസം സര്‍പ്രൈസ് പ്രഖ്യാപനം നടത്തിയിരുന്നു രാഹുല്‍ ഗാന്ധി. അതിലും ഞെട്ടിക്കുന്നൊരു നീക്കമാണ് ഇനി രാഹുലില്‍ നിന്ന് വരാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ രാഹുല്‍ തീരുമാനിച്ച് കഴിഞ്ഞുവെന്നാണ് വിവരം. കോണ്‍ഗ്രസില്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ നവജ്യോത് സിംഗ് സിദ്ദു നിരാശപ്പെടേണ്ടി വരുമെന്നാണ് സൂചന.

കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം പേര്‍ക്കും അദ്ദേഹത്തോടുള്ള എതിര്‍പ്പ് ശക്തമാണ്. ഹൈക്കമാന്‍ഡിന്റെ പിന്തുണ സിദ്ദുവിനുണ്ടെങ്കിലും റിസ്‌ക് എടുക്കില്ലെന്നാണ് സൂചന. ജാതി സമവാക്യം കൃത്യമായി വരാനുള്ള നീക്കമാണിത്.

1

രണ്ടിലൊരാള്‍ക്കേ മുഖ്യമന്ത്രിയാവാനാവൂ എന്ന സൂചനയാണ് രാഹുല്‍ നല്‍കിയത്. ചരണ്‍ജിത്ത് സിംഗ് ചന്നി, നവജ്യോത് സിംഗ് സിദ്ദു എന്നിവര്‍ തമ്മിലാണ് മത്സരം. ഇതില്‍ ഗാന്ധി കുടുംബം സിദ്ദുവിനൊപ്പമാണ്. എന്നാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അതോടെ ദളിത് വിഭാഗം ഇടയും. അത് പഞ്ചാബില്‍ മാത്രമല്ല ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും അടക്കം കോണ്‍ഗ്രസിന് ദോഷം ചെയ്യും. അതുകൊണ്ട് ചന്നിക്ക് തന്നെയാണ് മുന്‍തൂക്കം. പക്ഷേ അപ്പോഴും സിദ്ദുവിനൊപ്പമുള്ളവര്‍ കാലുവാരാന്‍ സാധ്യത കൂടുതലാണ്. പക്ഷേ ഇതൊന്നും കാര്യമാക്കാതെയാണ് രാഹുല്‍ മുന്നോട്ട് പോകുന്നത്.

2

ചരണ്‍ജിത്ത് സിംഗ് ചന്നി അടുത്ത ദിവസം തന്നെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ ദീര്‍ഘകാല ലക്ഷ്യം കൂടിയാണിത്. ദളിത് മുഖം വരുന്നതോടെ ഹിന്ദി ഹൃദയഭൂമിയിലെ മറ്റ് സംസ്ഥാനങ്ങളിലും അത് നേട്ടമാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പഞ്ചാബ് നേതൃത്വവും ഇക്കാര്യം തീരുമാനിച്ചിട്ടുണ്ട്. അതേസമയം നവജ്യോത് സിംഗ് സിദ്ദു നിരാശപ്പെടേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ സിദ്ദു പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിച്ച് നല്‍കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായേക്കും. മറ്റ് ചില കാര്യങ്ങളും സിദ്ദുവിനായി നല്‍കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാണ്.

3

മുഖ്യമന്ത്രിയെയും സംസ്ഥാന അധ്യക്ഷനെയും തുല്യ ശക്തരാക്കുക എന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. സിദ്ദുവും ചന്നിയും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തും ഗുണകരമാണ്. തിരഞ്ഞെടുപ്പ് അടുത്ത സമയത്താണ് പ്രഖ്യാപനമെന്നത് ഒരിക്കല്‍ കൂടി കോണ്‍ഗ്രസിന് ഗുണകരമായി മാറാന്‍ പോവുകഗയാണ്. ചന്നിയും സിദ്ദുവും തമ്മിലുള്ള തിരഞ്ഞെടുപ്പായി ഇതിനെ കോണ്‍ഗ്രസ് കാണുന്നില്ല. തിരഞ്ഞെടുപ്പ് വരെ ചന്നിയുടെ ജനപ്രീതി പരമാവധി ഉപയോഗിക്കുക എന്നാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. രാഹുലിന്റെ പഞ്ചാബ് സന്ദര്‍ശനത്തില്‍ പല സീനിയര്‍ നേതാക്കളും അദ്ദേഹത്തെ നേരിട്ട് കണ്ട് മുഖ്യമന്ത്രി സ്ഥാനം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് രാഹുല്‍ വഴങ്ങിയത്.

4

2017ല്‍ രാഹുല്‍ അപ്രതീക്ഷിതമായി അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ വന്‍ വിജയത്തിലേക്ക് നയിച്ചത്. എഎപി ഇത്തവണ ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസ് തിടുക്കപ്പെട്ട് തീരുമാനമെടുക്കാന്‍ കാരണം. ചന്നിയെ തന്നെ തിരഞ്ഞെടുക്കാന്‍ നിരവധി കാരണങ്ങളുണ്ട്. സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് അദ്ദേഹം. എല്ലാ അഭിപ്രായ സര്‍വേയിലും കോണ്‍ഗ്രസിന്റെ തന്നെ ഇന്റേണല്‍ സര്‍വേയിലുള്ള ചന്നിയുടെ ജനപ്രീതി വളരെ മുന്നിലാണ്. കോണ്‍ഗ്രസിലാരും അദ്ദേഹത്തിന് അടുത്തില്ല. ഭഗവന്ത് മന്നും സുഖ്ബീര്‍ സിംഗ് ബാദലും വളരെ പിന്നിലാണ്.

5

പഞ്ചാബില്‍ തോല്‍വി ഉറപ്പിച്ചിരുന്ന കോണ്‍ഗ്രസിനെ ഇപ്പോള്‍ രക്ഷിച്ചതും ചന്നിയാണ്. അതിവേഗമാണ് അദ്ദേഹത്തിന്റെ ജനപ്രീതി ഉയര്‍ന്നത്. അമരീന്ദര്‍ സിംഗ് മാറിയതും ഗുണം ചെയ്തിരുന്നു. ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചില്ലെങ്കില്‍ ദളിതുകള്‍ക്ക് തെറ്റായ സന്ദേശമായിരിക്കും പോവുകയെന്നാണ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗവു ംകരുതുന്നത്. 2009ല്‍ കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങള്‍ എഎപി പ്രചാരണത്തിന്റെ ഭാഗമാക്കുന്നുണ്ട്. സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 2009ല്‍ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ വിലാസ് റാവു ദേശ്മുഖിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഷിന്‍ഡെ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ മഹാരാഷ്ട്രയില്‍ ഇന്നും കോണ്‍ഗ്രസ് അതിശക്തമായേനെ എന്ന് വിശ്വസിക്കുന്നവരുണ്ട്.

6

പഞ്ചാബില്‍ ജയിച്ച് കഴിഞ്ഞാല്‍ ചന്നിയെ മുഖ്യമന്ത്രിയാക്കില്ല എന്നൊരു സംശയം പലരിലുമുണ്ട്. എന്നാല്‍ അന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെയെ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ആഭ്യന്തര മന്ത്രിയാക്കിയിരുന്നു. ഇത്തവണ അങ്ങനെയൊരു ഓപ്ഷനില്ല. അതുകൊണ്ട് റിസ്‌ക് ഉണ്ടാവില്ല എന്ന് ഉറപ്പാണ്. പഞ്ചാബില്‍ ദളിത് മുഖ്യമന്ത്രിയെ നിയമിച്ചാല്‍ അത് മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ പ്രചാരണം പോലും ചന്നിയുടെ ദളിത് വ്യക്തിത്വം ഉന്നയിച്ചാണ്. അദ്ദേഹം മുഖ്യമന്ത്രിയാവുമെന്നും അദ്ദേഹം പറയുന്നുണ്ട്. ഉത്തരാഖണ്ഡില്‍ നല്ലൊരു ശതമാനം ദളിത് വോട്ടുകളുണ്ട്. യുപിയിലും ഇത് തന്നെ ഉയര്‍ത്തും. അതെല്ലാം നേട്ടമാകുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+