കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് ധരിച്ച പെണ്‍കുട്ടിക്കൊപ്പം രാഹുല്‍ ഗാന്ധി, പ്രീണനമെന്ന് ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ഹിജാബ് ധരിച്ച പെണ്‍കുട്ടിക്കൊപ്പം നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് പ്രീണന രാഷ്ട്രീയം ആരോപിച്ച് ബി ജെ പി. ബി ജെ പി വക്താവ് സംപിത് പത്രയാണ് രാഹുല്‍ ഒരു മുസ്ലീം ബാലികക്കൊപ്പം നടക്കുന്ന ചിത്രം പങ്കുവെച്ച് വിദ്വേഷ പരാമര്‍ശം നടത്തി വിവാദത്തിലായത്.

Recommended Video

cmsvideo
Rahul Gandhiയുടെ Photo Viral ആകുന്നു കാരണം ഇതാണ് | *Politics

ചൊവ്വാഴ്ചയാണ് ട്വിറ്ററില്‍ സംപിത് പത്ര, ഹിജാബ് ധരിച്ച പെണ്‍കുട്ടിക്കൊപ്പം നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചത്. കൂടാതെ ഇതിനൊപ്പം മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍ അതിനെ പ്രീണനം എന്ന് വിളിക്കുന്നു എന്ന അടിക്കുറിപ്പും സംപിത് പത്ര ട്വീറ്റിനൊപ്പം നല്‍കിയിരുന്നു.

1

എന്നാല്‍ സംപിത് പത്രയുടെ പോസ്റ്റിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി. എല്ലാത്തിലും മതം ചികയാതെ അതിനപ്പുറം ജനങ്ങളുടെ വിശ്വാസം തേടാനാകണം എന്ന് ബി ജെ പിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ശശി തരൂര്‍, ജയറാം രമേശ്, പവന്‍ ഖേര എന്നിവരാണ് സംപിത് പത്രയുടെ ട്വീറ്റിനെതിരെ രംഗത്തെത്തിയത്.

ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?

2

രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തി ഒരു കുട്ടിയോട് കാണിക്കുന്ന മാന്യത മാത്രമാണെന്ന് തിരുവനന്തപുരം എം പി ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഇതിലും താഴാന്‍ ബി ജെ പി വക്താവിന് സാധിക്കുമോ? അവള്‍ ഒരു ചെറിയ കുട്ടിയാണ്. വോട്ട് ബാങ്കിന്റെ ഭാഗമാകാന്‍ മാത്രം പ്രായമായില്ല. നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്ന് അവളെ ഒഴിവാക്കൂ! തരൂര്‍ ട്വീറ്റ് ചെയ്തു.

'ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..' ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍'ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..' ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍

3

കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റും ബി ജെ പി നേതാവിനെതിരെ ആഞ്ഞടിച്ചു. ഒരു പെണ്‍കുട്ടിയെ പോലും സംപിത് പത്ര വെറുതെ വിട്ടില്ല എന്ന് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ഭാരത് ജോഡോ യാത്രയിലെ വന്‍ ജനക്കൂട്ടം അവരെ വലയ്ക്കുന്നു എന്നത് കാര്യമാണ്. എന്നാല്‍ ഇത്തരത്തില്‍ വിദ്വേഷത്താല്‍ അന്ധരാകുക, സുപ്രിയ പറഞ്ഞു. അതേസമയം കുഴികളേക്കാള്‍ മോശം എന്നായിരുന്നു കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്.

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്‍ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്‍

4

വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ ദേശഭക്തരല്ലെന്നും അവര്‍ 'മോദി ഭക്തര്‍' മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ഭാരത് ജോഡോ യാത്ര'യില്‍ ബിജെപി തെറ്റായ പ്രചരണം നടത്തുന്നതോടെ വ്യക്തമാകുന്നത് യാത്രയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെ ഭയവും നിരാശയും ആണെന്നും ആരോപിച്ചു.

English summary
Rahul Gandhi with hijab wearing girl, BJP says it is appeasement politics, here is congress reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X