കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ജീവിതവും സ്‌ക്രീനിലേക്ക്.... ബയോപിക്ക് ഒരുക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസും രാഷ്ട്രീയ വഴിയില്‍ പുതിയ പാതയിലേക്ക് മാറുകയാണ്. ബിജെപിയുടെ പ്രദര്‍ശന രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഉപയോഗിക്കാന്‍ തുടങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനെ വെല്ലാന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്.

കോണ്‍ഗ്രസിനായി രാഹുല്‍ ചെയ്ത കാര്യങ്ങളും, പാര്‍ട്ടി തിരിച്ചുവന്നതും ചിത്രത്തിന്റെ ഭാഗമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതിന് പുറമേ വലിയ സര്‍പ്രൈസുകളും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. മോദിയുടെ ചിത്രവുമായി ബോക്‌സോഫീസില്‍ ഏറ്റുമുട്ടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ പുറത്തിറങ്ങിയ വൈഎസ് രാജശേഖര റെഡ്ഡിയുടെ ചിത്രവും അതിന് പിന്നാലെ വരുന്ന മോദിയുടെ ചിത്രവും ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് രാഹുലിന്റെ ടീം. ഇതിനെ നേരിടാനാണ് ബയോപിക്ക് ഒരുങ്ങുന്നത്.

മോദിയും മന്‍മോഹനും

മോദിയും മന്‍മോഹനും

നരേന്ദ്ര മോദിയെയും മന്‍മോഹന്‍ സിംഗിന്റെയും ജീവിതത്തെ ആസ്പദമാക്കിയാണ് ബോളിവുഡില്‍ നേരത്തെ തന്നെ ബയോപിക്ക് പ്രഖ്യാപിച്ചതാണ്. ഇതില്‍ മന്‍മോഹന്റെ ഭരണ കാലയളവ് പ്രമേയമാക്കിയ ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രം മാസം റിലീസ് ചെയ്തിരുന്നു. ഭേദപ്പെട്ട വിജയമാകുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തില്‍ മന്‍മോഹനെ കോമാളിയാക്കി പരിഹസിച്ചെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. മോദിയുടെ ബയോപിക്ക് ഒരുക്കുന്നത് പ്രശസ്ത സംവിധായകന്‍ ഒമുങ് കുമാറാണ്. വിവേക് ഒബ്‌റോയിയാണ് മോദിയായി വേഷമിടുന്നത്.

കോണ്‍ഗ്രസും കളി മാറ്റുന്നു

കോണ്‍ഗ്രസും കളി മാറ്റുന്നു

ഈ രണ്ട് ചിത്രങ്ങളും രാഷ്ട്രീയമായി കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ബയോപിക്ക് ഒരുങ്ങുന്നത്. ഇതിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മൈ നെയിം ഈസ് രാഗാ എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് രാഷ്ട്രീയ മൈലേജ് ഈ ചിത്രത്തിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഏതൊക്കെ കാലഘട്ടം

ഏതൊക്കെ കാലഘട്ടം

രാഹുലിനെ കുറിച്ച് പോസിറ്റീവ് ഇമേജ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിന് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ നിന്നാണ് സിനിമ ആരംഭിച്ചത്. ഇന്ദിരയും രാഹുലും തമ്മിലുള്ള അടുപ്പമാണ് ടീസറിന്റെ ആദ്യ ഭാഗങ്ങളില്‍ കാണുന്നത്. ചിത്രത്തിലും ഇങ്ങനെ തന്നെയാണ് ഉണ്ടാവുക. പിന്നീട് ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ആവിഷ്‌കരിക്കും. ഇതുവഴി കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങളാണ് പ്രധാനമായും എടുത്ത് കാണിക്കുക. 1984 മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലഘട്ടമാണ് ഇതിന്റെ പ്രമേയമാകുക.

സംവിധായകന്‍ പറയുന്നത്

സംവിധായകന്‍ പറയുന്നത്

ചിത്രത്തിന്റെ സംവിധായകന്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ രൂപേഷ് പോളാണ്. രാഹുലിന്റെ കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രൂപേഷ് പറയുന്നു. രാഹുലിന്റെ ജീവിതത്തിലെ രാഷ്ട്രീയ വിവാദങ്ങളും ചിത്രത്തിലുണ്ട്. അമേരിക്കയില്‍ രാഹുലിന്റെ വിദ്യാര്‍ത്ഥി ജീവിതവും ചിത്രത്തിന്റെ പ്രമേയമാണ്. രാഹുലിന്റെ അടുപ്പക്കാരില്‍ നിന്ന് ലഭിച്ച വിവരങ്ങളും, അവരുടെ അനുഭവങ്ങളും ചേര്‍ത്താണ് ഇതിന്റെ തിരക്കഥയൊരുക്കിയത്.

താരങ്ങള്‍ ആരൊക്കെ

താരങ്ങള്‍ ആരൊക്കെ

പ്രശസ്ത നടന്‍ അശ്വിനി കുമാറാണ് രാഹുല്‍ ഗാന്ധിയെ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത് ഹിമന്ത കപാഡിയയാണ്. ഇരുവരും ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളാണ്. അതേസമയം ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററില്‍ മന്‍മോഹന്‍ സിംഗിനെ അവതരിപ്പിച്ച അനുപം ഖേറിന്റെ സഹോദരന്‍ രാജു ഖേറാണ് രാഹുലിന്റെ ബയോപിക്കില്‍ മന്‍മോഹനായി അഭിനയിക്കുന്നത്. ഡാനിയേലെ പെറ്റിറ്റെ ആണ് സോണിയാ ഗാന്ധിയായി വേഷമിടുന്നത്.

രാഷ്ട്രീയ ബന്ധമില്ല

രാഷ്ട്രീയ ബന്ധമില്ല

ചിത്രത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അണിയറയില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഗാന്ധി കുടുംബവുമായി ചോദിച്ചിട്ടല്ല താന്‍ ബയോപിക്ക് ഒരുക്കിയതെന്ന് രൂപേഷ് പോള്‍ പറയുന്നു. ലഭ്യമായ വിവരങ്ങള്‍ വെച്ചാണ് ചിത്രം തയ്യാറാക്കിയത്. പലതവണ പരാജയപ്പെട്ട്, വിജയം സ്വന്തമാക്കിയ ഒരാളുടെ കഥയാണ് ഇതെന്ന് രൂപേഷ് പോള്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ രാഹുലിന്റെ പോരാട്ടത്തെ അടുത്ത് കണ്ടിട്ടുണ്ട്. അത് പ്രചോദനമാണെന്നും രൂപേഷ് വ്യക്തമാക്കി.

മോദിക്കൊപ്പം മത്സരിക്കും

മോദിക്കൊപ്പം മത്സരിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയുടെ ചിത്രം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എന്നാല്‍ അതിനൊപ്പം തന്നെ ഈ ചിത്രവും പുറത്തിറക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ബിജെപിയെ പൊളിക്കാനാണ് അനുപം ഖേറിന്റെ സഹോദരനെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുമോ എന്ന കാര്യത്തിലാണ് ഇനി ആശങ്കകള്‍ ഉള്ളത്. ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയിലെ പ്രമുഖ നേതാക്കളെയും വില്ലന്‍മാരായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിജെപിക്കെതിരെ നിരവധി വിമര്‍ശനങ്ങളും ചിത്രത്തിലുണ്ട്.

മോദിയുടെ അവസാന ലോക്‌സഭാ പ്രസംഗത്തില്‍ 7 പിഴവുകള്‍... പ്രസംഗത്തിന്റെ സത്യാവസ്ഥ ഇങ്ങനെമോദിയുടെ അവസാന ലോക്‌സഭാ പ്രസംഗത്തില്‍ 7 പിഴവുകള്‍... പ്രസംഗത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

ആ അബദ്ധം ആവര്‍ത്തിക്കില്ല; ബിജെപി സഖ്യത്തിലേക്കില്ല; തിരഞ്ഞെടുപ്പില്‍ യുപിഎ വന്‍ വിജയം നേടും: മാഞ്ചിആ അബദ്ധം ആവര്‍ത്തിക്കില്ല; ബിജെപി സഖ്യത്തിലേക്കില്ല; തിരഞ്ഞെടുപ്പില്‍ യുപിഎ വന്‍ വിജയം നേടും: മാഞ്ചി

English summary
rahul gandhis biopic will be made in bollywood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X