കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ കളിയാക്കുന്നോ? ദില്ലി പോലീസ് ഇതെന്ത് ഭാവിച്ചാണ്?

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയത്തില്‍ നിന്നും അവധിയെടുത്ത് അപ്രത്യക്ഷനായിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ദില്ലി പോലീസും. കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് കഴിഞ്ഞ ദിവസം ദില്ലി പോലീസ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടിന്റെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞത്. ഇതൊരു സാധാരണ നടക്കാറുള്ള അന്വേഷണം മാത്രമാണെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ വിവരങ്ങള്‍ക്കൊപ്പം ശാരീരിക പ്രത്യേകതകളും പോലീസ് അന്വേഷിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാഹുലിന്റെ മുടിയുടെ നിറം, കണ്ണിന്റെ നിറവും അത് പോലുള്ള മറ്റ് സൂക്ഷ്മമായ പ്രത്യേതകളും ഒക്കെ പോലീസ് ചോദിച്ചറിഞ്ഞു. ആരും തട്ടിക്കൊണ്ടുപോകുകയോ കാണാതാകുകയോ ചെയ്ത ആളല്ല രാഹുല്‍ ഗാന്ധി . പിന്നെന്തിനാണ് പോലീസ് ഇത്തരം കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത്.

rahul-gandhi

രാഹുല്‍ ഗാന്ധിക്ക് എന്തെങ്കിലും അപകടം സംഭവിച്ചതായോ അത്തരം സാധ്യതകള്‍ ഉള്ളതായോ റിപ്പോര്‍ട്ടുകളില്ല. തങ്ങളുടെ നേതാവിനെ കളിയാക്കാന്‍ വേണ്ടിയാണ് പോലീസ് ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. ദില്ലി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സിയെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്.

സാധാരണ അന്വേഷണമാണ് നടക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ എന്താണ് പോലീസ് അന്വേഷിക്കാത്തത്. രാഹുല്‍ ഗാന്ധിയുടെ വിവരങ്ങളാണ് വേണ്ടതെങ്കില്‍ എല്ലാ കാര്യങ്ങളും ഇന്റര്‍നെറ്റില്‍ ഉണ്ടല്ലോ - ഇങ്ങനെയൊക്കെ പോകുന്നു അവരുടെ വാദങ്ങള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും രാഹുല്‍ ഗാന്ധി എവിടെയാണ് എന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

English summary
A visit by the cops seeking details about Rahul Gandhi’s appearance has not gone down too well with the Congress. A police team visited the Congress office and reportedly sought details about Rahul Gandhi’s hair and eye colour apart from other appearance details.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X