പ്രത്യുഷയുടെ മരണത്തില്‍ വഴിത്തിരിവ്: ഗര്‍ഭിണിയാണെന്ന കാര്യം അറിയാമായിരുന്നുവെന്ന് കാമുകന്‍
ദില്ലി : ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ മരണത്തില്‍ പുതിയ വഴിത്തിരിവ്. പ്രത്യുഷ ഗര്‍ഭിണിയായിരുന്നുവെന്ന വിവരം തനിക്കറിയായിമായിരുന്നുവെന്ന് കാമുകന്‍ രാഹുല്‍ രാജ് സിംഗ് പോലീസിനോട് പറഞ്ഞു. പ്രത്യുഷയുടെ മരണത്തിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്.
പ്രത്യുഷ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഗര്‍ഭഛിദ്രം നടത്തിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് രാഹുലിന്റെ വെളിപ്പെടുത്തല്‍.
ഈ മാസം ഒന്നിനാണ് പ്രത്യുഷ ബാനര്‍ജി മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് രാഹുല്‍ രാജ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗര്‍ഭിണിയാണെന്ന് അറിയാമായിരുന്നു
പ്രത്യുഷ ഗര്‍ഭിണിയായിരുന്നുവെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് കാമുകന്‍ രാഹുല്‍ രാജ് സിംഗിന്റെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് രാഹുല്‍ പോലീസിനോട് വെളിപ്പെടുത്തുന്നത്.

വിവാഹം
എത്രയും പെട്ടെന്ന് വിവാഹിതയാകാനും പെണ്‍കുഞ്ഞിന് ജന്മം നല്‍കാനും പ്രത്യുഷ ആഗ്രഹിച്ചിരുന്നു.

ഭീഷണി
പ്രത്യുഷ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയമാവുകയായിരുന്നു എന്നും രാഹുല്‍ ഈ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിശദമായി അന്വേഷിക്കണമെന്ന് രാഹുലിന്റെ മുന്‍ അഭിഭാഷകന്‍ നീരജ് ഗുപ്ത പറഞ്ഞു.

ഗര്‍ഭഛിദ്രം നടത്തിയത്
മുംബൈയിലെ ജെജെ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് പ്രത്യുഷ ഗര്‍ഭിണിയായിരുന്നുവെന്ന വാര്‍ത്ത പുറത്തു വിട്ടത്.

ഡി എന്‍ എ പരിശോധന
ഡി എന്‍ എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം കണ്ടെത്തുക പോലീസിന് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications