കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക കടം മുഴുവന്‍ എഴുതി തള്ളുമെന്ന് രാഹുല്‍ ഗാന്ധി.... കെസിആറിന് പുതിയ വെല്ലുവിളി!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിന് പുതിയ വെല്ലുവിളിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം രാജ്യത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടന്ന സംസ്ഥാനമാണ് തെലങ്കാന. ഇത് വലിയ മാറ്റങ്ങള്‍ വോട്ടിംഗ് നിലയില്‍ ഉണ്ടാക്കുമെന്നാണ് പ്രവചനം. കര്‍ഷകര്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പ്രചാരണങ്ങളില്‍ മൗനം പാലിക്കുകയായിരുന്നു കെസിആര്‍.

എന്നാല്‍ രാഹുല്‍ ഈ വിഷയം എടുത്തിട്ടതോടെ സംസ്ഥാനത്ത് ഇത് ആളിക്കത്തുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരണത്തിലിരുന്നിട്ടും കര്‍ഷകര്‍ക്കായി കാര്യമായിട്ടൊന്നും ചെയ്യാന്‍ കെസിആറിന് സാധിച്ചില്ല എന്നതും കോണ്‍ഗ്രസ് പ്രചാരണായുധമാക്കിയിട്ടുണ്ട്. അതേസമയം രാഹുല്‍ തെലങ്കാനയില്‍ പ്രചാരണത്തിന് തുടക്കമിട്ടത് കെസിആറിന് വലിയ തലവേദനയാണ്. അദ്ദേഹത്തെ നേരത്തെ വിഡ്ഡി എന്ന് വിളിച്ചതിന് ഏറെ പഴി കേട്ടിരുന്നു ചന്ദ്രശേഖര്‍ റാവു.

കാര്‍ഷിക കടം എഴുതി തള്ളും

കാര്‍ഷിക കടം എഴുതി തള്ളും

രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്നാണ് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ചന്ദ്രശേഖര റാവുവും കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും ഇവര്‍ അഴിമതിയെ താലോലിക്കുന്നവരാണെന്നും രാഹുല്‍ ആരോപിച്ചു. നമ്മുടെ ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്ക്കറുടെ പേരിലുള്ള പദ്ധതിയുടെ പേര് മാറ്റി ദളിതുകളെ അദ്ദേഹം അപമാനിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

തെലങ്കാനയില്‍ മാറ്റംവരും

തെലങ്കാനയില്‍ മാറ്റംവരും

ഈ തിരഞ്ഞെടുപ്പോടെ തെലങ്കാനയില്‍ മാറ്റം വരാന്‍ പോകുകയാണ്. കെസിആറിന്റെ സര്‍ക്കാര്‍ തകര്‍ന്നടിയും. ദില്ലിയില്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാരിനും അതേ അവസ്ഥ ഉണ്ടാവും. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ക്കല്ല. നിങ്ങള്‍ക്ക് അതാണ് ആവശ്യമെങ്കില്‍ കെസിആറും മോദിയും സംസാരിക്കുന്നത് കേള്‍ക്കാന്‍ പോകാമെന്നും രാഹുല്‍ പറഞ്ഞത്. അതേസമയം കെസിആറിന്റെ ഭരണം അഴിമതി നിറഞ്ഞതാണെന്നും രാഹുല്‍ ആരോപിക്കുന്നു.

മഹാ അഴിമതിക്കാര്‍....

മഹാ അഴിമതിക്കാര്‍....

അംബേദ്ക്കറുടെ പേരിലുള്ള പദ്ധതിക്ക് 38000 കോടിയായിരുന്നു ചെലവ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒരു ലക്ഷം കോടിയായി കെസിആറും ടിആര്‍എസ് നേതാക്കളുമാണ് ഉയര്‍ത്തിയത്. എന്തിനാണ് ഇത്ര വലിയ രീതിയിലേക്ക് തുക ഉയര്‍ത്തിയത്. ചന്ദ്രശേഖര്‍ റാവു അഴിമതിക്കാരനായത് കൊണ്ടാണ് തുക വര്‍ധിച്ചത്. രാജീവ് സാഗര്‍, ഇന്ദിരാ സാഗര്‍ എന്നീ പദ്ധതികളുടെ നടത്തിപ്പ് തുകയും പെരുപ്പിച്ച് കാണിക്കുകയായിരുന്നു. കെസിആറിന്റെ കുടുംബത്തിലേക്കാണ് ഈ പണം മുഴുവന്‍ പോകുന്നത്.

ആദിവാസി സംരക്ഷണ ബില്‍

ആദിവാസി സംരക്ഷണ ബില്‍

കോണ്‍ഗ്രസ് ആദിവാസി അവകാശ സംരക്ഷണ ബില്ലിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതും വനാവകാശ ബില്ലും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയിരിക്കും. ഭൂമി ഏറ്റെടുക്കല്‍ നിയമവും നടപ്പിലാക്കും. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലെത്തിയാല്‍ മാത്രമേ ഇത് സാധ്യമാവൂ എന്നും രാഹുല്‍ പറഞ്ഞു. ഇവിടെ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സഹായം ചെയ്തിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു.

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു

രാജ്യത്തെങ്ങും കര്‍ഷകര്‍ ആത്മഹത്യ ചെയ്ത് കൊണ്ടിരിക്കുകയാണ്. തെലങ്കാനയില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള വില ലഭിക്കുന്നില്ല. അവര്‍ക്ക് കടബാധ്യത കാരണം ജീവിക്കാനാവാത്ത അവസ്ഥയാണ്. അവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് എന്നും സന്നദ്ധരാണ്. പരുത്തിക്ക് ഏഴായിരം രൂപയായി ഉയര്‍ത്തുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴിലില്ലായ്മാ വവേതനമായി മൂവായിരം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മോദിയും കെസിആറും

മോദിയും കെസിആറും

തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി, മൂന്ന് ഏക്കര്‍ സ്ഥലം, എസ്എസ്ടി കുടുംബത്തിന് വീട് എന്നീ വാഗ്ദാനങ്ങള്‍ കെസിആര്‍ നല്‍കിയിരുന്നു. ഇത് അദ്ദേഹം പാലിച്ചില്ലെന്ന് രാഹുല്‍ പറഞ്ഞു. മോദിക്ക് തുല്യനാണ് കെസിആര്‍. അക്കൗണ്ടില്‍ 15 ലക്ഷം എത്തുമെന്ന് പറഞ്ഞ് ഒരു ജനതയെ മുഴുവന്‍ മോദിയും വഞ്ചിച്ചെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് 70000 കോടിയുടെ കാര്‍ഷിക കടങ്ങളാണ് എഴുതി തള്ളിയതെന്നും രാഹുല്‍ പറഞ്ഞു.

തെലങ്കാനയില്‍ പാര്‍ട്ടിയുമായി പവന്‍ കല്യാണ്‍... കെസിആറിനെ പരാജയപ്പെടുത്താന്‍ നീക്കങ്ങള്‍തെലങ്കാനയില്‍ പാര്‍ട്ടിയുമായി പവന്‍ കല്യാണ്‍... കെസിആറിനെ പരാജയപ്പെടുത്താന്‍ നീക്കങ്ങള്‍

ദക്ഷിണ കശ്മീരില്‍ ബിജെപി തരംഗം.... വിഘടനവാദികളുടെ 53 കോട്ടകള്‍ പിടിച്ചടക്കി!!ദക്ഷിണ കശ്മീരില്‍ ബിജെപി തരംഗം.... വിഘടനവാദികളുടെ 53 കോട്ടകള്‍ പിടിച്ചടക്കി!!

English summary
rahul promises farm loan waiver in telengana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X