കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി രാജിക്ക് തയ്യാറായിട്ടില്ലെന്ന് കോണ്‍ഗ്രസ്; പ്രചരിച്ചത് വ്യാജ വാര്‍ത്ത, വിശദീകരണം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിക്ക് തയ്യാറായി എന്ന വാര്‍ത്ത നിഷേധിച്ച് നേതാക്കള്‍. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

Congress

രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗം ദില്ലിയില്‍ നടക്കവെയാണ് കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തുവന്നത്. സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ്, പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിക്കുന്നത്.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവെക്കാന്‍ തയ്യാറായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, രാഹുലിന്റെ പ്രചാരണം കോണ്‍ഗ്രസിന് തിരിച്ചടിയായി എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും വാര്‍ത്ത നിഷേധിച്ചിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ രാഹുല്‍ കഠിനാധ്വാനം ചെയ്തുവെന്നാണ് ഗെഹ്ലോട്ട് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി രാജിക്ക് തയ്യാറായി എന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രവര്‍ത്തകസമിതി യോഗത്തിലുണ്ടാകുമെന്നുമായിരുന്നു വാര്‍ത്ത.

അമേരിക്കന്‍ പട്ടാളം പുറപ്പെടുന്നു; സര്‍വ്വായുധസജ്ജരായി... ഇറാനെ നശിപ്പിക്കുമെന്ന് പ്രഖ്യാപനംഅമേരിക്കന്‍ പട്ടാളം പുറപ്പെടുന്നു; സര്‍വ്വായുധസജ്ജരായി... ഇറാനെ നശിപ്പിക്കുമെന്ന് പ്രഖ്യാപനം

രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിച്ചില്ല എന്നതാണ് ഇത്തവണ സംഭവിച്ചത്. ഇത് രാഹുലിന്റെ വീഴ്ചയായി വിലയിരുത്തലുണ്ടായി. മതിയായ രീതിയില്‍ സഖ്യരൂപീകരണത്തിന് രാഹുലിന് സാധിച്ചില്ല എന്നും ആരോപണം വന്നു. ഇത്തവണ കോണ്‍ഗ്രസിന് 52 സീറ്റ് മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷ നേതൃപദവി പോലും കിട്ടാത്ത സാഹചര്യം ആവര്‍ത്തിച്ചിരിക്കുന്നു. 17 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല എന്നതാണ് സത്യം.

English summary
Rahul Ready to Quit, report Denied By Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X