കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 500 കോടി: ചെലവാക്കിയത് 80 കോടി, ബാക്കി 420 കോടി എവിടെ?

  • By Neethu
Google Oneindia Malayalam News

ആലപ്പുഴ: റയിൽവേ വികസനത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച 500 കോടിയിൽ കേരളം ഇതുവരെ ചെലവാക്കിയത് 80 കോടി രൂപ മാത്രം. സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന റയിൽവേ മന്ത്രാലയത്തിന്റെ നിർദേശം കേരളത്തിന് പാലിക്കാനായില്ല.

അടുത്ത ആറു മാസത്തിനകം ബാക്കി 420 കോടി രൂപ ചെലവഴിക്കാൻ കേരളത്തിനു സാധിക്കില്ലെന്നാണ് റയിൽവേ ബോർഡിന്റെ ആശങ്ക.അടുത്ത ബജറ്റില്‍ കേരളത്തിന്റെ വിഹിതം കുറയാന്‍ ഇത് കാരണമാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കാന്‍ റയില്‍വേ മന്ത്രാലയം ദക്ഷിണ റയില്‍വേക്ക് നിര്‍ദേശം നല്‍കി.

railway-budget-2015-16
കേരളത്തിലെ റയിൽവേ പാതകളുടെ ഇരട്ടിപ്പിക്കലിനാണു റയിൽവേ കഴിഞ്ഞ ബജറ്റിൽ മുൻതൂക്കം നൽകിയത്. 450 കോടി രൂപയാണ് വിവിധ പാതകളുടെ ഇരട്ടിപ്പിക്കലിനായി നീക്കിവച്ചത്. കേരളത്തിന് ബജറ്റ് വിഹിതമായി അനുവദിച്ച 500 കോടിക്ക് പുറമെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയായി 500 കോടി പുറമെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയായി 500 കോടി വേറെയും നല്‍കിയിരുന്നു.

സ്ഥലമെടുപ്പ് സംബന്ധിച്ച നടപടികളിലെയും പാത നിര്‍മാണത്തിന് നടത്തേണ്ട പ്രവര്‍ത്തനങ്ങളിലെയും കാലതാമസമാണ് ഇപ്പോഴത്തെ മെല്ലെ പോകിന് കാരണം. എറണാകുളം - കോട്ടയം പാതയിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്നത് സംബന്ധിച്ച പ്രശ്നമാണ് ഇരട്ടിപ്പിക്കലിനു വിനയായത്. തീരദേശപാതയിൽ കുമ്പളം - ഹരിപ്പാട് മേഖലയിലെ സ്ഥലമെടുപ്പ് പൂർത്തിയായിട്ടില്ല. വിവിധ സ്റ്റേഷനുകളുടെ വികസനത്തിന് അനുവദിച്ച പണവും ചെലവഴിക്കാൻ സാധിച്ചില്ല.

English summary
railway development Kerala use 80 crore out of 500 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X