ബാങ്കുമായി ചേര്‍ന്നുള്ള റെയില്‍വേയുടെ തന്ത്രപരമായ നീക്കം!!

  • Posted By:
Subscribe to Oneindia Malayalam
ജനറല്‍ ക്ലാസ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ സേവനം ഉടന്‍. ജനറല്‍ ടിക്കറ്റ് എളുപ്പം കിട്ടാനുള്ളതാണ് ഈ പുതിയ സേവനം. ഇതോടെ യാത്രക്കാര്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥ അവസാനിക്കും. 2016 ആഗസ്റ്റില്‍ തുടക്കമിട്ട പദ്ധതിയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്.

ഇന്ത്യന്‍ റെയില്‍വേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഈ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടത്. 2017 ഏപ്രില്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ ട്രൈയല്‍ ഉടന്‍ തന്നെ കൊണ്ടുവരുമെന്നാണ് അറിയുന്നത്.

railway

രണ്ട് താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ റെയില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടത്. മുന്‍വ്യവസ്ഥകളില്‍ ഒന്നായ ഓട്ടോമാറ്റഡ് വെന്റിങ് മെഷീന്‍ വഴി യാത്രക്കാര്‍ക്ക് ടിക്ക്റ്റ് സൗകര്യം ഒരുക്കുക, മറ്റൊന്ന് റെയില്‍വേയുടെ ടിക്കറ്റ് വിതരണം ചെയ്യുന്ന വ്യവസ്ഥ എടിഎമ്മുമായി ഘടിപ്പിക്കുകയാണ്.

പുതിയ വ്യവസ്ഥ നിലവില്‍ വരുന്നതോടെ ടിക്കറ്റിന് വേണ്ടി റെയികല്‍വേ സ്‌റ്റേഷനുള്ളില്‍ യാത്രക്കാര്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്നത് കുറയ്ക്കും. പുതിയ വ്യവസ്ഥ കൂടുതല്‍ സൗകര്യപ്രദമാണെന്ന് റെയില്‍വേ പറയുന്നു.

English summary
Railway general tickets to be available in banks.
Please Wait while comments are loading...