കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപ്പും അധിക പണവും ഈടാക്കണ്ട: കാറ്ററിംഗ് ജീവനക്കാര്‍ക്ക് പിയൂഷ് ഗോയലിന്‍റെ കര്‍ശന നിര്‍ദേശം, നടപടി !

ഭക്ഷണത്തിന് അധികചാര്‍ജ് ഈടാക്കുന്നതും യാത്രക്കാരില്‍ നിന്ന് ടിപ്പ് സ്വീകരിക്കുന്നതും അവസാനിപ്പിക്കണമെന്നാണ് പിയൂഷ് ഗോയല്‍ നല്‍കിയിട്ടുള്ള നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റെയില്‍വേയിലെ കാറ്ററിംഗ് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി പിയൂഷ് ഗോയല്‍. ഭക്ഷണത്തിന് അധികചാര്‍ജ് ഈടാക്കുന്നതും യാത്രക്കാരില്‍ നിന്ന് ടിപ്പ് സ്വീകരിക്കുന്നതും അവസാനിപ്പിക്കണമെന്നാണ് പിയൂഷ് ഗോയല്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. റെയില്‍വേ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നോട്ടീസ് ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സോണല്‍ ഓഫീസുകള്‍ക്കും നല്‍കിയിട്ടുണ്ട്. കാറ്ററിംഗ് ജീവനക്കാര്‍ക്കിടയിലെ ഈ പ്രവണത ഉടന്‍ തന്നെ അവസാനിപ്പിക്കാനാണ് നോട്ടീസില്‍ റെയില്‍വേ മന്ത്രി നിര്‍ദേശിക്കുന്നത്.

ഓരോ റെയില്‍വേ സോണിനും കീഴിലുമുള്ള ഈ പ്രവണ അടുത്ത 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാനാണ് റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം. തിങ്കളാഴ്ച മുതല്‍ തന്നെ റെയില്‍വേ മന്ത്രിയുടെ നിര്‍ദേശ പ്രകാരം കാറ്ററിംഗ് ഇന്‍സ്പെക്ടര്‍മാര്‍ ട്രെയിനുകളില്‍ പരിശോധന നടത്തിവരുന്നുണ്ട്.

piyush-goyal

ഈ സംഭവത്തില്‍ യാത്രക്കാര്‍ പരാതി പറയുന്നുണ്ടോ എന്നറിയാന്‍ ട്വിറ്ററുള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളും റെയില്‍വേ ഇതിനായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. രാജധാനി എക്സപ്രസ് സര്‍വ്വീസ് ആരംഭിച്ചതോടെയാണ് ട്രെയിനുകളില്‍ കാറ്ററിംഗ് ജീവനക്കാര്‍ക്ക് ടിപ്പ് നല്‍കുന്ന രീതി പ്രചാരത്തില്‍ വരുന്നത്. മികച്ച സേവനത്തിന് വെയ്റ്റര്‍ക്ക് നിശ്ചിത തുക നല്‍കുന്നതാണ് രീതി.

English summary
The newly-appointed Railway Minister, Piyush Goyal has asked the catering staff of Railways to stop overcharging for food and not to seek tips from the passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X