ചായയ്ക്ക് ഏഴ്; ചോറിന് 50, കൊള്ള നടപ്പില്ലെന്ന് റെയില്‍വേ മന്ത്രാലയം, ട്വീറ്റ് വൈറല്‍!!
ദില്ലി: ട്രെയിനുകളില്‍ ഐആര്‍സിടി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിലവിവരപ്പട്ടിക പുറത്തിറക്കി റെയില്‍വേ മന്ത്രാലയം. ട്രെയിനുകളില്‍ ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും അമിത വില ഈടാക്കുന്നുവെന്ന യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള പരാതിയെത്തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രീകരിച്ച് ഇന്ത്യന്‍ റെയില്‍വേയ്ക്ക് നിരന്തരം പരാതികള്‍ ലഭിയ്ക്കുന്നത് കണക്കിലെടുത്താണ് നീക്കം.
ചായയ്ക്ക് ഏഴ് രൂപ, പ്രഭാത ഭക്ഷണത്തിന് 30 രൂപ, ഉച്ച ഭക്ഷണത്തിന് 50-55 രൂപ വരെയാണ് നിയമാനുസൃതമായി ഈടാക്കാവുന്ന വില. റെയില്‍വേ പുറത്തിറക്കിയ പട്ടികയിലുള്ളതിനേക്കാള്‍ ചാര്‍ജ്ജ് ഈടാക്കുന്ന പക്ഷം യാത്രക്കാര്‍ പരാതി നല്‍കണമെന്നും റെയില്‍വേ ആവശ്യപ്പെടുന്നു. റെയില്‍വേ മന്ത്രാലയം ട്വീറ്റിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുള്ളത്. ഇതിന് പുറമേ കാറ്ററിംഗ് സര്‍വ്വുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ റെയില്‍വേ മന്ത്രാലയം വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

കാറ്ററിംഗ് കമ്പനികളുമായുള്ള ഉടമ്പടി പ്രകാരം മെനു ലഭ്യമാക്കണമെന്നും വൃത്തിയുള്ള ഭക്ഷണം ലഭ്യമാക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് എല്ലാ കാറ്ററിംഗ് കരാറുകളും പരിശോധിക്കാന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും 2015 ഒക്ടോബറില്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications