• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്ഷേത്രം പൊളിച്ചുനീക്കണമെന്ന് റെയില്‍വെ; കൂട്ട ആത്മഹത്യക്കൊരുങ്ങി വിഎച്ച്പി പ്രവര്‍ത്തകര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ക്ഷേത്രം പൊളിച്ചുനീക്കണമെന്ന് നോട്ടീസ് ലഭിച്ച പിന്നാലെ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍. ആഗ്രയിലെ രാജാ കി മാണ്ടി റെയില്‍വെ സ്റ്റേഷന്‍ വളപ്പിലുള്ള ക്ഷേത്രം നീക്കണമെന്നാണ് റെയില്‍വെ ക്ഷേത്ര അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 20നായിരുന്നു ഡിആര്‍എം ആനന്ദ് സ്വരൂപിന്റെ നോട്ടീസ്. ക്ഷേത്രം പൊളിച്ച് മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കണം, റെയില്‍വെ വളപ്പിലെ ക്ഷേത്രം യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു എന്നീ കാര്യങ്ങളാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ക്ഷേത്ര അധികൃതര്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍ റെയില്‍വേ പൊളിച്ചുനീക്കുമെന്നും നോട്ടീസിലുണ്ടായിരുന്നു.

അതേസമയം, ക്ഷേത്ര അധികൃതര്‍ക്ക് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഡിആര്‍എം ഓഫീസിന് പുറത്ത് അവര്‍ ഹനുമാന്‍ ചാലിസ നടത്തി. 200 വര്‍ഷം പഴക്കമുള്ളതാണ് ക്ഷേത്രമെന്ന് മഹന്ദ് വീരേന്ദ്ര ആനന്ദ് പ്രതികരിച്ചു. ക്ഷേത്രത്തിന്റെ ഒരു കല്ല് പോലും തൊടാന്‍ അനുവദിക്കില്ല. അതിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യം ഡിആര്‍എമ്മിന് അറിയില്ലേ. ഇന്ന് കാണുന്ന റെയില്‍വേ പാളങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയതാണ്. നിരവധി പേര്‍ ഇവിടെയുള്ള ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്ക് വരുന്നു. യാത്രക്കാര്‍ പോലും പ്രാര്‍ഥിക്കുന്നുണ്ട്. ഞാനാണ് ക്ഷേത്രത്തിലെ പൂജാരി എന്നും മഹന്ദ് വീരേന്ദ്ര ആനന്ദ് പറഞ്ഞു.

എന്തുവില കൊടുത്തും ക്ഷേത്രം സംരക്ഷിക്കുമെന്ന് രാഷ്ട്രീയ ഹിന്ദു പരിഷത്ത് ഭാരതിന്റെ ദേശീയ അധ്യക്ഷന്‍ ഗോവിന്ദ് പരാഷര്‍ പറഞ്ഞു. ബ്രിട്ടീഷ് കാലത്തെ ക്ഷേത്രം പൊളിച്ചുമാറ്റാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ ഡിവിഷനല്‍ മാനേജറുമായി സംസാരിച്ചിരുന്നു. പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദ് പരാഷര്‍ പറഞ്ഞു.

അതേസമയം, റെയില്‍വെയുടെ നടപടി വിശദീകരിച്ച് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നു. സുപ്രീംകോടതി ഉത്തരവാണ് ഞങ്ങള്‍ നടപ്പാക്കുന്നതെന്ന് ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22നാണ് ക്ഷേത്ര പൂജാരിക്ക് നോട്ടീസ് നല്‍കിയത്. ക്ഷേത്ര പരിസരത്തുള്ള ദര്‍ഗയ്ക്കും പള്ളിയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷനിലെ പള്ളിക്കും ദര്‍ഗക്കുമാണ് നോട്ടീസ് നല്‍കിയത്. മെയ് 13 വരെ രേഖകള്‍ സമര്‍പ്പിക്കാന്‍ അവര്‍ക്ക് സമയം നല്‍കിയിരിക്കുകയാണെന്നും പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു.

നടി അസമയത്ത് വിളിച്ചു; മോശം സന്ദേശം അയച്ചു... വീഡിയോ കൈവശമുണ്ട്, നടിയില്‍ പഴിചാരി വിജയ് ബാബുനടി അസമയത്ത് വിളിച്ചു; മോശം സന്ദേശം അയച്ചു... വീഡിയോ കൈവശമുണ്ട്, നടിയില്‍ പഴിചാരി വിജയ് ബാബു

അതേസമയം, ക്ഷേത്രം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്തുവന്നു. ക്ഷേത്രം പൊളിച്ചുനീക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, പള്ളിക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരിക്കുന്നുവെന്നും സംഘടന ആരോപിച്ചു. ദര്‍ഗ റെയില്‍വെയുടെ ഭൂമിയില്‍ അല്ല എന്ന് ദര്‍ഗ കമ്മിറ്റി അംഗം തുഫൈല്‍ പ്രതികരിച്ചു.

a

1920കള്‍ മുതല്‍ ഇവിടെ താമസിക്കുന്നവരാണ് ഞങ്ങളുടെ കുടുംബം. അതിന് മുമ്പ് തന്നെ ദര്‍ഗ ഇവിടെയുണ്ട്. ഇപ്പോള്‍ ഒഴിഞ്ഞുപോകണമെന്നും ദര്‍ഗയുടെ രേഖകള്‍ വേണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് റെയില്‍വെ. എന്തുവില കൊടുത്തും റെയില്‍വെയുടെ നീക്കം ചെറുക്കുമെന്നും തുഫൈല്‍ പറഞ്ഞു. ഇത് റെയില്‍വെയുടെ ഭൂമിയായേക്കാം. എന്നാല്‍ ദര്‍ഗയുടെ സ്ഥലം ഞങ്ങള്‍ക്ക് റെയില്‍വെ അനുവദിച്ചതിന് രേഖയുണ്ട്. അത് ഉടന്‍ അധികാരികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും പ്രദേശവാസിയായ കാമേഷ് സക്‌സേന പറഞ്ഞു.

ബാബറുടെ കാലത്ത് നിര്‍മിച്ച ദര്‍ഗയാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. റെയില്‍വെ പിന്നീട് വന്നതാണ്. പിന്നെ എങ്ങനെയാണ് ദര്‍ഗ നീക്കണമെന്ന് റെയില്‍വെ അധികൃതര്‍ പറയുക. എല്ലാ രേഖകളും കൈവശമുണ്ട്. നേരത്തെ റെയില്‍വെ നല്‍കിയ നോട്ടീസിന് പ്രതികരിച്ചിരുന്നു. അധികൃതര്‍ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിഷേധം തുടങ്ങുമെന്നും ദര്‍ഗ നടത്തിപ്പുകാരില്‍ ഒരാളായ റുക്‌സാന പ്രതികരിച്ചു.

cmsvideo
  കീഴടങ്ങിയില്ലെങ്കില്‍ വിജയ് ബാബുവിനെ ദുബായില്‍ ചെന്ന് പിടിക്കും | Oneindia Malayalam
  English summary
  Railway Notice to Shift Temple in Agra Station; VHP Workers Protest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X