കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയ വിവാദ തീരുമാനം റെയില്‍വേ പിന്‍വലിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: തീവണ്ടികളില്‍ പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയ തീരുമാനം റെയില്‍വേ മരവിപ്പിച്ചു. മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യുന്നവര്‍ക്ക് സ്ലീപ്പര്‍ ടിക്കറ്റ് നല്‍കേണ്ടെന്ന വിവാദ തീരുമാനം ആണ് റെയില്‍വേ പിന്‍വലിച്ചത്.

തീരുമാനം നടപ്പിലാക്കിയാല്‍ ദീര്‍ഘദൂര തീവണ്ടികളില്‍ പകല്‍ സമയത്ത് ഹ്രസ്വദൂര യാത്രയ്ക്ക് സ്ലീപ്പര്‍ ടിക്കറ്റുകള്‍ എടുക്കാന്‍ കഴിയില്ലായിരുന്നു. സെപ്തംബര്‍ 16 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ ആയിരുന്നു റെയില്‍വേയുടെ വിവാദ തീരുമാനം ഉണ്ടായിരുന്നത്. ഇത് ഹ്രസ്വദൂര യാത്ര ചെയ്യുന്നവരെ ഏറെ ദുരിതത്തിലാഴ്ത്തിയിരുന്നു.

Train

മുന്‍കൂര്‍ റിസര്‍വ് ചെയ്യാത്തവര്‍ക്ക് സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം വേണമെന്ന് റെയില്‍വേ ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സൗകര്യം പൂര്‍ണമായും എടുത്തു കളഞ്ഞുകൊണ്ട് റെയില്‍വേ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ പെട്ടന്ന് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് സാധാരണ ടിക്കറ്റ് മാത്രമേ ലഭിയ്ക്കൂ.

ഈ ടിക്കറ്റുമായി ടിടിഇമാരെ കണ്ടശേഷം സീറ്റ് ലഭ്യമാണെങ്കില്‍ മാത്രമേ റിസര്‍വ്ഡ് കോച്ചുകളില്‍ കയറാന്‍ കഴിയൂ. ഈ സമയം ഉയര്‍ന്ന ക്ളാസിലെ ടിക്കറ്റിനാവശ്യമായ തുക കൂടി നല്‍കേണ്ടി വന്നേനെ. എന്തായാലും റെയില്‍ വേ തീരുമാനം പിന്‍വലിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമാവുകയാണ്.

English summary
The decision of the Railways not to issue reserved tickets for daytime travel in Express trains has been revoked following widespread protests from various quarters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X