കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയര്‍ന്ന ക്ലാസ്സുകളിലെ റെയില്‍വേ നിരക്ക് കൂടും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഡീസല്‍ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ ചര്‍ച്ചകള്‍ നടക്കുന്നു. എക്‌സ് പ്ര്‌സ് വണ്ടികളിലേയും സ്പെഷ്യല്‍ ട്രെയിനുകളിലേയും എസി, ഫസ്റ്റ് ക്ലാസ്സ് നിരക്കുകള്‍ കൂട്ടുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ റെയില്‍ മന്ത്രാലയം തുടങ്ങിക്കഴിഞ്ഞു. റെയില്‍വേ മന്ത്രി എം.മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ തന്നെ ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ താഴ്ന്ന ക്ലാസ്സുകളിലുള്ള യാത്രാ നിരക്ക് കൂട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Train

ഇന്ധന വില വര്‍ദ്ധന റെില്‍വേക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ യാത്രാ നിരക്ക് കൂട്ടുകയല്ലാതെ നിവൃത്തിയില്ലെന്നാണ് മന്ത്രി പറയുന്നത്. ചരക്ക് കൂലി കൂട്ടുന്നതിനെ കുറിച്ചും മന്ത്രാലയം ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ബജറ്റ് സഹായം കുറഞ്ഞിരിക്കുകയാണ്. ദൈനംദിന പ്രവര്‍ത്തന ചെലവും ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ എണ്ണം കൂടിയതും റെയില്‍വേയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ടാണ് എക്‌സ്പ്ര്‌സ് ട്രെയിനുകളിലും സ്‌പെഷ്യല്‍ ട്രെയിനുകളിലും യാത്ര നിരക്ക് കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കുന്നെതെന്നും മന്ത്രി പറഞ്ഞു.

ഏഴായിരം കോടി മുതല്‍ എണ്ണായിരം കോടി രൂപ വരെയാണ് പ്രതിവര്‍ഷം റെയില്‍വേയുടെ ഇന്ധന ചെലവ്. ഡീസല്‍ വില കൂടിയത് ഈ ചെലവ് അധികരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങള്‍ റെയില്‍വേ സേവനങ്ങളുടെ ഗുണനിലവാരത്തേയോ പദ്ധതികളുടെ വേഗത്തേയോ ബാധിച്ചിട്ടില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേ പറഞ്ഞു.

English summary
In the wake of increase in diesel prices, the Railway Ministry is planning to raise fares of AC and first-class travel in express and special trains, Minister for Railways M. Mallikarjun Kharge said here on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X