പാളത്തിലും പരസ്യം! സ്‌റ്റേഷനുകളില്‍ 2400 എടിഎം കൗണ്ടറുകള്‍, റേഡിയോ; റെയില്‍വേ അടിമുടി മാറും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ റെയില്‍വേ അടിമുടി മാറ്റത്തിന് തയ്യാറെടുക്കുന്നു. നികുതിയിതര മാര്‍ഗത്തിലൂടെ പ്രതിവര്‍ഷം 2000 കോടി രൂപ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനായി വിവിധ ബാങ്കുകളുടെ എടിഎം കൗണ്ടറുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കും.

ട്രെയിനുകളില്‍ പരസ്യം, റെയില്‍ റേഡിയോ പദ്ധതി, റെയില്‍വേ പാളത്തില്‍ പരസ്യം നല്‍കല്‍ തുടങ്ങി ബൃഹദ് പദ്ധതിയാണ് മന്ത്രാലയം അലോചിക്കുന്നത്. ഇതുസംബന്ധിച്ച് വരുംദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാവും.

2400 എടിഎം കൗണ്ടറുകള്‍

പുതിയ പദ്ധതികളില്‍ പ്രധാനപ്പെട്ടത് 2400 എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കുക എന്നതാണ്. റെയില്‍വേ സ്റ്റേഷനുകളുടെ പ്രധാന ഭാഗത്തോ ഏതെങ്കിലും അറ്റത്തോ ഇതിന് സ്ഥലം കണ്ടെത്തും. ഇ-ലേലം വഴിയായിരിക്കും സ്ഥലം കൈമാറുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക.

ലെവല്‍ ക്രോസിങ് ഗേറ്റുകളിലും പരസ്യം

നിലവില്‍ റെയില്‍വേയുടെ നികുതി ഇതര വരുമാനം മൊത്തം വരുമാനത്തിന്റെ വെറും അഞ്ച് ശതമാനമാണ്. ഇത് വര്‍ധിപ്പിക്കാനാണ് പുതിയ പദ്ധതികള്‍. ഉപയോഗിക്കാതെ കിടക്കുന്ന എല്ലാ ഭാഗങ്ങളും വരുമാന മാര്‍ഗമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് റെയില്‍വേ പാളത്തിലും പരസ്യം നല്‍കുന്നത്. ലെവല്‍ ക്രോസിങ് ഗേറ്റുകളിലും മേല്‍പാലങ്ങളിലും ഇനി പരസ്യ ബോര്‍ഡുകള്‍ കാണും.

റെയില്‍ ഡിസ്‌പ്ലേ നെറ്റ്‌വര്‍ക്ക്

എല്ലാ ഭാഗങ്ങളിലും പരസ്യം കൊടുക്കാന്‍ അവസരം നല്‍കി പരമാവധി വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. സ്റ്റേഷന്‍ കെട്ടിടങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും നടപ്പാലങ്ങളിലും വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിക്കും. ഇവിടെയെല്ലാം ഇനി പരസ്യത്തിന് ഉപയോഗിക്കും. ഇതിനായി റെയില്‍ ഡിസ്‌പ്ലേ നെറ്റ്‌വര്‍ക്ക് എന്ന പദ്ധതി ആരംഭിക്കും. ഓള്‍ഡ് ഡല്‍ഹി, വാരണാസി, ജെയ്പൂര്‍ ഉള്‍പ്പെടെ 25 സ്റ്റേഷനുകളിലാവും ആദ്യം റെയില്‍ ഡിസ്‌പ്ലേ നെറ്റ്‌വര്‍ക്ക് തുടങ്ങുക. പിന്നീട് മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.

ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി വില്‍ക്കും

പരസ്യത്തിന്റെ കാലാവധി വര്‍ധിപ്പിക്കും. പത്ത് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സ്ഥലങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് നല്‍കാനും ആലോചനയുണ്ട്. ട്രെയിനുകള്‍ക്ക് അകത്തും പുറത്തും പരസ്യങ്ങള്‍ക്ക് സ്ഥലം കാണ്ടെത്തും. യാത്രക്കാരുടെ പ്രതികരണം അറിയാന്‍ സൗജന്യമായി ഉല്‍പ്പനങ്ങളുടെ സാംപിളുകള്‍ വില്‍ക്കാന്‍ അനുവദിക്കും. കാഷ് നല്‍കിയുടെ വില്‍പ്പന അനുവദിക്കില്ല. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിനോദ പരിപാടികള്‍ സംപ്രേഷണം ചെയ്യാനുള്ള റേഡിയോ സര്‍വീസ് ആരംഭിക്കും.

English summary
Eyeing about Rs 2,000 crore annually from non-tariff sources, Railways is all set to reach out to big names from the advertising world for spaces in trains, level crossings and areas along tracks besides offering major platforms for installing over 2000 ATMs. Railway Minister Suresh Prabhu will launch the non-fare revenue policy next week.
Please Wait while comments are loading...