കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോര്‍ട്ട്‌ബ്ലെയര്‍ ടു ദിഗ്ലിപൂര്‍ ഇനി ട്രെയിനില്‍ സഞ്ചരിക്കാം!! ആന്‍ഡമാന്‍ യാത്ര കൂടുതല്‍ സുന്ദരം

നിലവില്‍ ആന്‍ഡമാന്‍ഡെ ഒരു അറ്റത്തു നിന്ന് മറ്റൊരു അറ്റത്തേക്ക് സഞ്ചരിക്കണമെങ്കില്‍ ബസില്‍ 14 മണിക്കൂറും കടല്‍ മാര്‍ഗം 24 മണിക്കൂറും വേണ്ടി വരും. എയര്‍ സര്‍വീസ് ആരംഭിച്ചിട്ടുമില്ല.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ. പോര്‍ട്ട് ബ്ലെയറിനെയും ദിഗ്ലിപൂരിനെയും ബന്ധിപ്പിക്കുന്ന റെയില്‍പ്പാത നിര്‍മ്മിക്കാന്‍ റെയില്‍വെ പദ്ധതി തയ്യാറാക്കുന്നു. ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതിക്ക് റെയില്‍വെ തയ്യാറെടുക്കുന്നത്. 240 കിലോ മീറ്റര്‍ ബ്രോഡ്‌ഗേജ് ലൈനിനാണ് റെയില്‍വെ പദ്ധതി തയ്യാറാക്കുന്നത്.

നിലവില്‍ ആന്‍ഡമാന്‍ഡെ ഒരു അറ്റത്തു നിന്ന് മറ്റൊരു അറ്റത്തേക്ക് സഞ്ചരിക്കണമെങ്കില്‍ ബസില്‍ 14 മണിക്കൂറും കടല്‍ മാര്‍ഗം 24 മണിക്കൂറും വേണ്ടി വരും. എയര്‍ സര്‍വീസ് ആരംഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പദ്ധതിക്ക് റെയില്‍വെ തയ്യാറെടുത്തിരിക്കുന്നത്.

andaman

2,413.68 കോടി രൂപയാണ് പദ്ധതി ചെലവ്. പദ്ധതി ചെലവിന്റെ പകുതി ആന്‍ഡമാന്‍ സര്‍ക്കാരും വഹിക്കും. നയതന്ത്ര പ്രാധാന്യവും ടൂറിസം സാധ്യതകളും കണക്കിലെടുത്താണ് ഇത്തരമൊരു പദ്ധതിക്ക് റെയില്‍വെ തയ്യാറെടുത്തിരിക്കുന്നത്.

റെയില്‍വെ യാഥാര്‍ഥ്യമാകുന്നതോടെ നിലവിലെ 4.5 ലക്ഷം വരുന്ന വിദേശ സഞ്ചാരികളുടെ എണ്ണം ആറ് ലക്ഷമായി വര്‍ധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.തീവണ്ടി പാത സംബന്ധിച്ച റെയില്‍വെയുടെ ആദ്യ സര്‍വെ 2014 ഡിസംബറില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പിന്നീടിത് മുടങ്ങിപ്പോയി. 2016ല്‍ വീണ്ടും പദ്ധതി പുനരുജ്ജീവിപ്പിക്കുകയായിരുന്നു.

English summary
A 240-KM broad-gauge railway line connecting two major islands, with bridges and stations along the coast, will be part of an ambitious rail link connecting Port Blair with Diglipur on the Andaman and Nicobar Islands.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X