Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ പ്രളയ സമാന സാഹചര്യം: 9 പേര്‍ മരിച്ചു, ഡല്‍ഹിയിലും മുംബൈയിലും ശക്തമായ മഴ

മുംബൈ: ഗുജറാത്തില്‍ അതിശക്തമായ മഴ. സംസ്ഥാനത്താകെ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലാകെ വെള്ളം കയറിയിരിക്കുകയാണ്. പല ജില്ലകളിലും പ്രളയം രൂക്ഷമായിട്ടാണ് ബാധിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും സംസ്ഥാനത്ത് സജീവ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

കച്ച്, ജാംനഗര്‍, ജുനഗഡ്, നവസാരി മേഖലകളിലാണ് പ്രളയം ശക്തമായി ബാധിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ചു. സംസ്ഥാനത്തെ പ്രളയ സമാന സാഹചര്യത്തെ കുറിച്ച് അമിത് ഷാ ചോദിച്ചറിഞ്ഞു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്.

rain-gujarat

ആംറേലി, ഡാങ്‌സ്, വല്‍സദ് ജില്ലകളിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജുനഗഡ്, ആംറേലി, നവസാരി, ഡാങ്‌സ്, വല്‍സദ് ജില്ലകളില്‍ അതിതീവ്രമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂലായ് അഞ്ച് വരെ ഗുജറാത്തില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ജുനഗഡിലെ സത്രജിലുള്ള ഗ്രാമത്തില്‍ കുടുങ്ങി പോയ രണ്ട് പേരെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവര്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമാണ് ഇവിടെ കുടുങ്ങി പോയത്. മഴയെ തുടര്‍ന്ന് കണ്ട് രണ്ട് ദിവസത്തിനിടെ ഒന്‍പത് പേരാണ് സംസ്ഥാനത്ത് മരിച്ചതെന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലും ശക്തമായ മഴ തുടരുകയാണ്.പാല്‍ഗഡിലെ വാഡാ താലൂക്കിലെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. പലയിടത്തും പാലങ്ങള്‍ മുങ്ങിപ്പോയിരിക്കുകയാണ്. ചില നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സൂര്യ, പിഞ്ചലെ, ദെഹര്‍ജെ, വൈതരണ, ഗാര്‍ഗെ നദികളെല്ലാം അപകടനിലയ്ക്ക് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.

അതേസമയം കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ബദ്രിനാഥ് ദേശീയ പാത കനത്ത മഴയെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്. അതേസമയം ദേശീയപാതാ അതോറിറ്റി പാതയിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

ബീഹാറില്‍ പരക്കെ മഴയാണ് ഉള്ളത്.ഗോപാല്‍ഗഞ്ച്-ഗാന്ധക് നദിയില്‍ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഗോപാല്‍ഗഞ്ചില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ മഴയായിരുന്നു. ജൂലായ് ആറ് വരെ അതിശക്തമായ മഴയാണ് ഡല്‍ഹിയിലും പ്രവചിച്ചിരിക്കുന്നത്. 5,6, തിയതികളില്‍ യെല്ലോ അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയിലും ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശ കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+