കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ ശക്തിപ്പെട്ടു; കശ്മീരിലും പഞ്ചാബിലും ഹരിയാനയിലും മേഘവിസ്‌ഫോടനം, നിരവധി മരണം

Google Oneindia Malayalam News

ഛണ്ഡീഗഡ്: വിവിധ സംസ്ഥാനങ്ങളില്‍ മഴ ശക്തിപ്പെടുന്നു. കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മേഘവിസ്‌ഫോടനമുണ്ടായാതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.

Heavy

കശ്മീരിലും ഹിമാചല്‍ പ്രദേശിലുമായി മഴകെടുതിയില്‍ ആറ് പേര്‍ മരിച്ചു. കശ്മീരിലെ ദോഡ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ആറ് പേര്‍ മരിച്ചത്. ഹിമാചില്‍ പ്രദേശില്‍ ആറ് പേരെ കാണാതായിട്ടുണ്ട്. മണാലിയില്‍ കാര്‍ ഒലിച്ചുപോയി.

കശ്മീരില്‍ മരിച്ചു മൂന്ന് പേര്‍ കുട്ടികളാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കത്വ ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് പ്രളയമുണ്ടായി. പലയിടങ്ങളിലും ഒട്ടേറെ പേര്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. 29 പേരെ രക്ഷപ്പെടുത്തിയെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.

കത്വയില്‍ നിന്ന് രക്ഷപ്പെടുത്തിയവരില്‍ ആറ് സ്ത്രീകളും പത്ത് കുട്ടികളും ഉള്‍പ്പെടും. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ പടിഞ്ഞാറന്‍ മേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കുല്ലു ജില്ലയില്‍ വ്യോമ സേനയും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലും പഞ്ചാബിന്റെ ചില മേഖലകളിലും കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. ഒട്ടേറെ നദികള്‍ കരകവിഞ്ഞിട്ടുണ്ട്. മണാലി-ഛാണ്ഡീഗഡ് ഹൈവേയിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

English summary
Rain, cloudburst block many highways in Himachal; red alert in Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X