കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴയും കാറ്റും; ദക്ഷിണ കന്നഡയിൽ വൻ നാശനഷ്ടം, ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു...

മംഗളൂരു ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ തിങ്കളാഴ്ചയും കനത്ത മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Google Oneindia Malayalam News

മംഗളൂരു: കനത്ത മഴയിൽ മംഗളൂരുവിലും ദക്ഷിണ കന്നഡ മേഖലയിലും വൻ നാശനഷ്ടം. ബെൽത്താങ്കടിയിൽ മദ്ധ്യവയസ്ക ഒഴുക്കിൽപ്പെട്ട് മരിച്ചു. ഷിർലാൽ സ്വദേശിനി രേവതി(50)യാണ് മരിച്ചത്. കനത്ത മഴയിലും കാറ്റിലും പലയിടത്തും വൻ മരങ്ങൾ കടപുഴകി വീണു. ദക്ഷിണ കന്നഡയിലെ അഞ്ച് താലൂക്കുകളിലും വൈദ്യുതി വിതരണം താറുമാറായി. മംഗളൂരു ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ തിങ്കളാഴ്ചയും കനത്ത മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബെൽത്താങ്കിടി താലൂക്കിലെ ഷിർലാലിലാണ് മദ്ധ്യവയസ്കയായ രേവതി ഒഴുക്കിൽപ്പെട്ട് മരിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ട രേവതിയെ നാല് കുട്ടികൾ ചേർന്ന് നദിയിൽ നിന്ന് കരയ്ക്കെത്തിച്ചിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. കേൾവി ശക്തിയില്ലാത്ത രണ്ട് പേർ ഉൾപ്പെടെയുള്ള നാല് കുട്ടികളാണ് സ്ത്രീയെ ആദ്യം രക്ഷപ്പെടുത്തിയത്.

വൻ നാശനഷ്ടം...

വൻ നാശനഷ്ടം...

ദക്ഷിണ കന്നഡയിലെ അഞ്ച് താലൂക്കുകളിലാണ് കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളുണ്ടായത്. ഹൊസബേട്ടിലും നെഹ്റു മൈതാനത്തിന് സമീപവും വൻ മരങ്ങൾ കടപുഴകി വീണു. പച്ഛാനാഡിയിൽ ട്രാൻസ്ഫോമറിന്റെ മുകളിലേക്ക് മരം വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. മംഗളാദേവി ക്ഷേത്രത്തിന് സമീപം വാഹനത്തിന് മുകളിലേക്ക് മരം വീണ് നാല് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അതേസമയം, തിങ്കളാഴ്ചയോട് കൂടി മാത്രമേ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക് തിട്ടപ്പെടുത്താനാകുവെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.

മന്ത്രിയുടെ യാത്രയും...

മന്ത്രിയുടെ യാത്രയും...

മോശം കാലാവസ്ഥയെ തുടർന്ന് മംഗളൂരു വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും, ഇവിടേക്ക് വരേണ്ടതുമായ വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. ഹൈദരാബാദ്-മംഗളൂരു വിമാനം വൈകിയതിനാൽ മന്ത്രി യുടി ഖാദറിന്റെ നാട്ടിലേക്കുള്ള യാത്രയും വൈകി. ബെംഗളൂരുവിൽ നിന്ന് സ്വദേശമായ മംഗളൂരുവിലേക്ക് യാത്രതിരിച്ച അദ്ദേഹത്തിന് മണിക്കൂറുകളോളം ബെംഗളൂരു വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്നു. കുമാരസ്വാമി സർക്കാരിൽ മന്ത്രിയായി അധികാരമേറ്റതിന് ശേഷം അദ്ദേഹം ആദ്യമായി നാട്ടിലേക്ക് വരുന്നതിനിടെയാണ് യാത്ര വൈകിയത്.

 ശക്തിപ്രാപിക്കും...

ശക്തിപ്രാപിക്കും...

വരുംദിവസങ്ങളിലും തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദക്ഷണി കൊങ്കൺ മേഖലയിലും കർണാടക, കേരളം, ഗോവ തീരപ്രദേശങ്ങളിലും കനത്ത മഴയും കാറ്റും ഉണ്ടാവുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള-കർണാടക-മഹാരാഷ്ട്ര തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നും, വരുന്ന രണ്ട് ദിവസവും ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മാത്ര 7മ എംഎം മഴയാണ് ദക്ഷിണ കന്നഡയിൽ ലഭിച്ചത്. ബെൽത്താങ്കടി താലൂക്കിൽ മാത്രം 82എംഎം മഴ ലഭിച്ചു.

 കാലവർഷക്കെടുതി...

കാലവർഷക്കെടുതി...

കർണാടകയോട് ചേർന്ന് കിടക്കുന്ന കേരളത്തിലും കാലവർഷം ശക്തിപ്രാപിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടമുണ്ടായി. മഴക്കെടുതിയിൽ കേരളത്തിൽ ഇതുവരെ 16 പേർ മരിച്ചു. പലയിടത്തും വീടുകളും റോഡുകളും തകർന്നു. ഇടുക്കി, വയനാട് ജില്ലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്.

English summary
rain wreaks havoc in Mangaluru, woman washed away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X