മഹാരാഷ്ട്രയിലെ ചിത്രം മാറുന്നു.. പിണക്കം മറന്ന് ഒന്നാകാന്‍ താക്കറെമാര്‍, ലക്ഷ്യം ബിജെപി?
മുംബൈ: മഹാരാഷ്ട്രയിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തുള്ള താക്കറെ കുടുംബം ഒന്നിക്കാന്‍ വഴിയൊരുങ്ങുന്നു. 2005 ല്‍ രാജ് താക്കറെ സ്വന്തം പാര്‍ട്ടി തുടങ്ങാനുള്ള തീരുമാനത്തെത്തുടര്‍ന്നാണ് താക്കറെ കുടുംബം രാഷ്ട്രീയമായി പിളര്‍ന്നത്. രണ്ട് പതിറ്റാണ്ടിലേറെയായുള്ള പിളര്‍പ്പ് അവസാനിക്കുകയാണ് എന്ന സൂചന നല്കി രാജ് താക്കറെയും ഉദ്ധവ് താക്കറെയും രംഗത്തെത്തി.
മറാത്തി സ്വത്വത്തിനും സംസ്കാരത്തിനും ഭീഷണിയുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് താക്കറെ കുടുംബം ഒന്നാകുന്നു എന്ന സൂചന നല്‍കുന്നത്. വ്യത്യസ്ത പരിപാടികളില്‍ സംസാരിക്കവെ, ശിവസേന (യുബിടി), മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എന്നിവയുടെ തലവരായ രണ്ട് നേതാക്കളും, മഹാരാഷ്ട്രയുടെ ഭാഷാപരവും സാംസ്കാരികവുമായ താല്‍പ്പര്യങ്ങള്‍ രാഷ്ട്രീയ വൈരാഗ്യങ്ങള്‍ക്ക് മുകളിലാണെന്ന പൊതു സന്ദേശം നല്കി.

നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ മഹേഷ് മഞ്ജരേക്കറുമായുള്ള പോഡ്കാസ്റ്റില്‍ പുനഃസമാഗമത്തിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മഹാരാഷ്ട്രയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് രാജ് താക്കറെ പറഞ്ഞു.
'ഉദ്ധവും ഞാനും തമ്മിലുള്ള തര്‍ക്കങ്ങളും വഴക്കുകളും നിസാരമാണ്. മഹാരാഷ്ട്ര അതിനെക്കാളെല്ലാം വലുതാണ്. ഒന്നിച്ചുചേരുക ബുദ്ധിമുട്ടുള്ള കാര്യമല്ല. അത് ഇച്ഛാശക്തിയുടെ കാര്യമാണ്. ഇത് എന്റെ ആഗ്രഹമോ സ്വാര്‍ത്ഥതയോ മാത്രമല്ല. നമ്മള് വലിയ ചിത്രം നോക്കേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളിലുടനീളമുള്ള എല്ലാ മറാത്തികളും ഒന്നിച്ച് ഒരൊറ്റ പാര്‍ട്ടി രൂപീകരിക്കണം,' രാജ് താക്കറെ പറഞ്ഞു.
2005-ല്‍ ശിവസേനയില്‍ നിന്ന് താന്‍ പോയതും 2022-ല്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പിളര്‍പ്പും തമ്മിലുള്ള വ്യത്യാസവും രാജ് താക്കറെ ചൂണ്ടിക്കാട്ടി. ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗത്തില്‍ നിന്ന് പിരിഞ്ഞ് ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലായിരുന്നു.
'എംഎല്‍എമാരും എംപിമാരും എന്നോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ ശിവസേന വിട്ടു. എന്നിട്ടും, ബാലാസാഹേബ് താക്കറെ ഒഴികെ മറ്റാരുടെയും കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് നടക്കാന്‍ തീരുമാനിച്ചു. ഉദ്ധവിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ലായിരുന്നു. അതിലെ മറുചോദ്യം മറുവശത്ത് എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇച്ഛാശക്തിയുണ്ടോ എന്നതാണ്?',' രാജ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്രക്കാര്‍ നമ്മള് ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ പറയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങളില്‍ തന്റെ അഹങ്കാരം തടസമാകാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭാരതീയ കാംഗാര്‍ സേന സംഘടിപ്പിച്ച ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെയും അനുരഞ്ജനത്തിനുള്ള ഒരു സാധ്യത തുറന്നിട്ടു.
'ചെറിയ തര്‍ക്കങ്ങള്‍ മാറ്റിവെക്കാന്‍ ഞാന്‍ തയ്യാറാണ്. മഹാരാഷ്ട്രയുടെ താല്‍പ്പര്യാര്‍ത്ഥം എല്ലാ മറാത്തി ജനങ്ങളോടും ഒന്നിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ഒരു നിബന്ധനയുണ്ട്. വ്യവസായങ്ങള്‍ ഗുജറാത്തിലേക്ക് മാറ്റുന്നുവെന്ന് പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അന്ന് നമ്മള് ഒന്നിച്ചിരുന്നെങ്കില്‍, മഹാരാഷ്ട്രയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കാമായിരുന്നു.
നമുക്ക് മുന്നണി മാറുന്നത് തുടരാന്‍ കഴിയില്ല. ഒരു ദിവസം അവരെ പിന്തുണയ്ക്കുക, അടുത്ത ദിവസം അവരെ എതിര്‍ക്കുക, തുടര്‍ന്ന് വീണ്ടും വിട്ടുവീഴ്ച ചെയ്യുക. ഇത് പ്രായോഗികമല്ല,' ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരെയും സ്വാഗതം ചെയ്യുകയോ വീട്ടിലേക്ക് ക്ഷണിക്കുകയോ അവരോടൊപ്പം ഇരിക്കുകയോ ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു.
'ഇക്കാര്യം ആദ്യം ഇത് വ്യക്തമാക്കട്ടെ., തുടര്‍ന്ന് നമുക്ക് മഹാരാഷ്ട്രയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മറാത്തി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും 1 മുതല്‍ 5 വരെ ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധിത വിഷയമാക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇരു നേതാക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചിുന്നു. അതിനാല്‍ തന്നെ ഇരുനേതാക്കളുടേയും പ്രതികരണത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.
ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ ആരംഭിച്ച ഈ നയം മറാത്തി ഭാഷയെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് ഇരു പാര്‍ട്ടികളുടേയും അഭിപ്രായം. ഇത് മറാത്തിയുടെ സാംസ്കാരിക നിലയെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ഇരു നേതാക്കളും കൂട്ടിച്ചേര്‍ത്തു. ബിജെപി സര്‍ക്കാര്‍ മറാത്തിക്ക് ക്ലാസിക്കല്‍ ഭാഷാ പദവി നല്കിയ സമയത്തുള്ള ഈ നടപടി വിരോധാഭാസമാണ് എന്നാണ് ഉയരുന്ന ആരോപണം.
'ഹിന്ദി നിര്‍ബന്ധമാക്കാന്‍ പോകുകയാണെങ്കില്‍, ഘാട്കോപ്പറില്‍ മറാത്തി നിര്‍ബന്ധമാക്കണമെന്ന് ഞാന്‍ ഫഡ്നാവിസിനോട് പറയാന്‍ ആഗ്രഹിക്കുന്നു. മറ്റൊരു ഭാഷയെയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല,' താക്കറെ പറഞ്ഞു. മധ്യ മുംബൈയിലെ ഗുജറാത്തികള്‍ കൂടുതലുള്ള പ്രദേശമാണ് ഘാട്കോപ്പര്‍.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications