രജനീകാന്തിന് സ്വന്തം പാര്‍ട്ടി..!! തമിഴ് നാടിന്റെ തലവര തന്നെ മാറ്റും..!! അണ്ണാ ഡിഎംകെ നക്ഷത്രമെണ്ണും

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: തമിഴരുടെ ദളപതി രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ഏറെ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആദ്യമൊക്കെ പ്രതികരിക്കാതിരിക്കുകയും പിന്നെ നിഷേധിക്കുകയും ചെയ്ത രജനീകാന്ത് കഴിഞ്ഞ ദിവസമാണ് താന്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിയേക്കും എന്ന സൂചന തന്നത്. ബിജെപിയോട് ചേര്‍ത്താണ് ഇതുവരെ രജനീകാന്തിന്റെ പേര് പറഞ്ഞ് കേട്ടിരുന്നതെങ്കില്‍, സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നാണ്.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് തെറ്റല്ല,പക്ഷെ....ശരിക്കും ഇതാണ് രജനികാന്തിന്‍റെ രാഷ്ട്രീയം!!

ബിജെപിയിലേക്കല്ല!! രജനികാന്ത് കോണ്‍ഗ്രസിലേക്ക്? കൊണ്ടുപോകുന്നത് നഗ്മ!!

രജനിക്ക് സ്വന്തം പാര്‍ട്ടി

രജനിക്ക് സ്വന്തം പാര്‍ട്ടി

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിയ്ക്ക് ഒപ്പമാവില്ല. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാവും രജനി രാഷ്ട്രീയക്കളത്തിലിറങ്ങുക എന്നാണ് വിവരം. എന്നാലിത് പറഞ്ഞത് രജനീകാന്തോ അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങളോ അല്ല.

ജോത്സ്യന്‍ പ്രവചിക്കുന്നു

ജോത്സ്യന്‍ പ്രവചിക്കുന്നു

ഇതൊരു പ്രവചനമാണ്. തമിഴ്‌നാട്ടിലെ പ്രശസ്തനായ ജോത്സ്യന്‍ ശെല്‍വിയാണ് രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം പ്രവചിച്ചിരിക്കുന്നത്. സിനിമയില്‍ നിന്നും സമ്പാദിച്ച പണമാണ് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ സൂപ്പര്‍താരം ഉപയോഗിക്കുകയത്രേ.

രാഷ്ട്രീയത്തില്‍ ഹീറോ

രാഷ്ട്രീയത്തില്‍ ഹീറോ

തമിഴ് രാഷ്ട്രീയത്തില്‍ ഒരു ആക്ഷന്‍ ഹീറോ ആയിട്ടാവും രജനീകാന്തിന്റെ ഉദയമെന്നും ശെല്‍വി പ്രവചിക്കുന്നു. ശനി ദശ കാരണമാണേ്രത രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് രജനീകാന്ത് തുറന്ന് പറയാത്തത്. താരത്തിന്റെ ശനിദശ അവസാനിക്കാറായെന്നും ജോത്സ്യന്‍ പറയുന്നു.

ശനിദശ മാറിയത്രേ

ശനിദശ മാറിയത്രേ

വരും വര്‍ഷങ്ങള്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് അനുയോജ്യമാണ്. ഏറെ നാളത്തെ നിശബ്ദതയ്ക്ക് ശേഷം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അനുകൂലമായ പ്രതികരണം കഴിഞ്ഞ ദിവസം താരത്തില്‍ നിന്നുണ്ടായിരുന്നു. ഏത് നിയോഗം ഏറ്റെടുക്കേണ്ടി വന്നാലും സത്യസന്ധമായി നിറവേറ്റുമെന്നും രജനീകാന്ത് പറഞ്ഞു.

തലവര തന്നെ മാറ്റും

തലവര തന്നെ മാറ്റും

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ അത് തമിഴ്‌നാടിന്റെ തലവര തന്നെ മാറ്റി മറിക്കുമെന്നാണ് ബിജെപി പ്രതികരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സമ്പ്രദായത്തിന് ശക്തമായ ബദലാകും രജനീകാന്തിന്റെ സാന്നിദ്ധ്യമെന്നും ബിജെപി കരുതുന്നു.

ജനകീയ ബദലാകും

ജനകീയ ബദലാകും

നിലവില്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയും , ഡിഎംകെയും ആണ് പ്രബല കക്ഷികള്‍. അണ്ണാ ഡിഎംകെയെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കില്‍ അത് സംസ്ഥാനത്ത് ബിജെപിക്ക് നിലമൊരുക്കുക കൂടിയാവുമോ എന്നാണ് ഇനിയറിയേണ്ടത്.

English summary
Tamil superstar Rajanikanth will launch his own political party, says an astrologer
Please Wait while comments are loading...