Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ മോഹം വിഫലമാവും: രാജസ്ഥാനില്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്തും-സർവ്വെ

ജയ്പൂർ: ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നിലനിർത്തിയേക്കുമെന്ന് അഭിപ്രായ സർവ്വെ. ആകെ 200 നിയമസഭ സീറ്റുകളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ 97 മുതല്‍ 105 വരെ സീറ്റുകളോടെ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നാണ് ഐഎഎൻഎസ്-പോൾസ്ട്രാറ്റ് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത്.

സെപ്‌റ്റംബർ 1-നും 13-നും ഇടയിലുള്ള കാലയളവില്‍ നടത്തിയ സർവേയില്‍ 6,705 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കി യത്. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് നിലവിൽ 107 ​​സീറ്റുകളാണുള്ളത്. ബി എസ് പിയുടെ ആറ് അംഗങ്ങള്‍ പാർട്ടിയില്‍ ചേർന്നതോടെയാണ് കോണ്‍ഗ്രസ് അംഗബലം 107 ലേക്ക് ഉയർന്നത്. ആർ എല്‍ ഡിയുടെ ഒരു അംഗവും 13 സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ഇതോടെ 121 പേരുടെ പിന്തുണ അശോക് ഗെലോട്ട് സർക്കാറിനുണ്ട്.

 congress-

ബി ജെ പി 70 പേരുടെ പിന്തുണയാണുള്ളത്. ആർ എല്‍ പി - 3, സി പി എം - 2, ബി ടി പി - 2, ശിവസേന - 1 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ അംഗബലം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 89-97 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. 41 ശതമാനം വോട്ട് വിഹിതം കോണ്‍ഗ്രസിന് പ്രവചിക്കുമ്പോൾ ബി ജെ പിക്ക് 40 ശതമാനം വോട്ട് ലഭിച്ചേക്കും.

37.9 ശതമാനം പിന്തുണയോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥി, ബിജെപിയുടെ വസുന്ധര രാജെ 25.5 ശതമാനം, കോൺഗ്രസിലെ സച്ചിൻ പൈലറ്റ് 25.4 ശതമാനം എന്നിവരാണ് തൊട്ടു പിന്നില്‍. സർവേ പ്രകാരം 47.8 ശതമാനം പേർ ഗെലോട്ടിന്റെ പ്രകടനം മികച്ചതായി വിലയിരുത്തി.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായി തൊഴിലില്ലായ്മ 34.9 ശതമാനമായി വിലയിരുത്തപ്പെട്ടു, വൈദ്യുതി, റോഡുകൾ , കർഷകരുടെ പ്രശ്നങ്ങൾ എന്നിവയാണ് സംസ്ഥാനം നേരിടുന്ന മറ്റ് പ്രധാന പ്രശ്നങ്ങള്‍. കോണ്‍ഗ്രസിനെ സംബന്ധിച്ച് രാജസ്ഥാന്‍ ഭരണം നിലനിർത്തുക എന്നുള്ളതും ഏറെ പ്രധാനമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിട്ടുള്ള പ്രവർത്തനവും സംസ്ഥാനത്ത് സജീവമായി നടന്ന് വരുന്നു.

അതേസമയം, മധ്യപ്രദേശില്‍ 116-124 സീറ്റുകളുമായി ബി ജെ പിയും അധികാരം നിലനിർത്തുമെന്ന് സർവ്വെ പറയുന്നു. 2018ലെ തെരഞ്ഞെടുപ്പിൽ 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ ബി ജെ പിക്ക് 109 സീറ്റുകളാണ് ലഭിച്ചത്. 114 സീറ്റുമായി കോണ്‍ഗ്രസായിരുന്നു അധികാരം പിടിച്ചതെങ്കിലും പിന്നീട് സിന്ധ്യ അനുകൂലികള്‍ കൂറുമാറി ബി ജെ പിയില്‍ എത്തിയതോടെ കമല്‍ നാഥ് സർക്കാർ വീഴുകയായിരുന്നു.

ഇത്തവണ മധ്യപ്രദേശിൽ കോൺഗ്രസിന് 100-108 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ പ്രധാന പാർട്ടികള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. ബി ജെ പിക്ക് 42 ശതമാനം വോട്ട് ലഭിക്കുമെന്ന് പ്രവചിക്കുമ്പോൾ കോൺഗ്രസിന് 40 ശതമാനം വോട്ടും ലഭിച്ചേക്കും.

39.9 ശതമാനം പിന്തുണയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥി, കോൺഗ്രസിന്റെ കമൽനാഥിന് 35.5 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. സർവേ പ്രകാരം 46.8 ശതമാനം പേർ ചൗഹാന്റെ പ്രകടനം മികച്ചതാണെന്ന് റേറ്റുചെയ്‌തപ്പോൾ 28.8 ശതമാനം പേർ അത് മോശമാണെന്നും അഭിപ്രായപ്പെട്ടു.

തൊഴിലില്ലായ്മയാണ് മധ്യപ്രദേശിൽ 50.7 ശതമാനവും, വൈദ്യുതി, വൈദ്യുതി, റോഡുകൾ 11.8 ശതമാനവും, കർഷകരുടെ പ്രശ്‌നങ്ങൾ 13.8 ശതമാനവും എന്നിങ്ങനെയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയമായി വിലയിരുത്തപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+