കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റെ നീക്കത്തില്‍ പെട്ട് ബിജെപി;ഇപ്പോള്‍ വിശ്വാസം തെളിയിച്ചാല്‍ 6 മാസത്തേക്ക് തൊടാനാവില്ല

Google Oneindia Malayalam News

ജയ്പൂര്‍: 18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് തുടങ്ങിയ വിമത നീക്കം അതിജീവിക്കാമെന്ന വലിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 200 അംഗ നിയമസഭയില്‍ അശോക് ഗെലോട്ട് സര്‍ക്കാറിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 124 പേരുടെ പിന്തുണയോടെയായിരുന്നു രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇതില്‍ നിന്ന് പൈലറ്റ് അടക്കം 19 പേര്‍ വിമത സ്വരം ഉയര്‍ത്തിയതോടെ സര്‍ക്കാര്‍ പക്ഷത്തെ അംഗബലം 123 ആയി ചുരുങ്ങി. 101 പേരാണ് സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ട അംഗബലം. ഇതോടെയാണ് സഭ വിളിച്ചു കൂട്ടണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കിയത്.

അംഗബലം

അംഗബലം

ബിഎസ്പിയുടെ 6 അംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം 101 ല്‍ നിന്ന് 107 ആയി ഉയര്‍ന്നിരുന്നു. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ 2 അംഗളും ഐന്‍എല്‍ഡിയുടെ ഏക അംഗവും 12 സ്വതന്ത്രരും അശോക് ഗെലോട്ട് സര്‍ക്കാറിന് പിന്തുണ നല്‍കി. സിപിഎമ്മിന്‍റെ രണ്ട് പേരും സര്‍ക്കാറിന് പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രിയെ മാറ്റണം

മുഖ്യമന്ത്രിയെ മാറ്റണം


മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിമത നീക്കം തുടങ്ങിയ സച്ചിന്‍ പൈലറ്റ് ആദ്യം അവകാശപ്പെട്ടിരുന്നത് സ്വതന്ത്രര്‍ ഉള്‍പ്പടെ 30 അംഗങ്ങള്‍ തനിക്കൊപ്പം ഉണ്ടെന്നായിരുന്നു. എന്നാല്‍ 18 ല്‍ കൂടുതല്‍ ഒരു അംഗത്തേയും പൈലറ്റ് പക്ഷത്ത് പോവാതെ സംരക്ഷിക്കാന്‍ ഗെലോട്ട് പക്ഷത്തിന് ആയി. ഇതോടെ ഭൂരിപക്ഷം തെളിയിക്കാം എന്ന ആത്മവിശ്വാസം കോണ്‍ഗ്രസിന് വര്‍ധിച്ചു.

വിശ്വാസം തെളിയിക്കാന്‍

വിശ്വാസം തെളിയിക്കാന്‍

അതുകൊണ്ടാണ് സഭ വിളിച്ചു ചേര്‍ത്ത് വിശ്വാസം തെളിയിക്കാന്‍ അവസരമൊരുക്കണമെന്ന് ഗെലോട്ട് ഗവര്‍ണ്ണറോട് നിരന്തരം ആവശ്യപ്പെടുന്നത്. ഇപ്പോള്‍ സഭയില്‍ വിശ്വാസം തെളിയിക്കാന്‍ സാധിച്ചാല്‍ 6 മാസത്തേക്ക് മറ്റൊരു അവിശ്വാസം നേരിടേണ്ടി വരില്ല. ഈ സമയത്ത് സച്ചിന്‍ പക്ഷത്തെ എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഗെലോട്ടിന്‍റെ പ്രതീക്ഷ.

സന്ദര്‍ശനം

സന്ദര്‍ശനം

എന്നാല്‍ സഭ വിളിച്ചു ചേര്‍ക്കണമെന്ന് ഗെലോട്ടിന്‍റെ ആവശ്യത്തോടെ പ്രതിരോധത്തിലായത് യഥാര്‍ത്ഥത്തില്‍ ബിജെപിയാണ്. ഗെലോട്ട് നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ തുടര്‍ ആലോചനകളിലേക്ക് കടന്നിരിക്കുകയാണ് പാര്‍ട്ടി. ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ 12 അംഗ ബി.ജെ.പി നേതൃത്വം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു.

നാടകീയത

നാടകീയത

ഇതിന് പിന്നാലെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസും അതി നാടകീയത കൊണ്ടുവരികയാണെന്നും ഗവര്‍ണറെ ഭരണഘടനാ കടമകളില്‍നിന്ന് വിലക്കുകയായണെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ സതീഷ് പൂനിയ ഗവര്‍ണ്ണറെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ശരിയാണോ?

ശരിയാണോ?

‘നിയമസഭാ സമ്മേളനം വിളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നിലവിലിരിക്കെ, രാജ്ഭവനെ കുത്തിയിരിപ്പ് സമരവേദിയാക്കുകയാണ് കോണ്‍ഗ്രസ്. അത് ശരിയാണോ? അവര്‍ പകര്‍ച്ചവ്യാധി നിയമം ലംഘിക്കുകയാണ്. കൊറോണ വൈറസില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യാതൊരു കാരണവുമില്ല

യാതൊരു കാരണവുമില്ല

വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. മന്ത്രിസഭയ്ക്ക് അതിന് അധികാരവമുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് പിന്നില്‍ യാതൊരു കാരണവുമില്ല. ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ഭൂരിപക്ഷം തെളിയിക്കും

ഭൂരിപക്ഷം തെളിയിക്കും

നിലവില്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്താല്‍ അശോക് ഗെലോട്ട് സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന കാര്യം ബിജെപിക്കും ഉറപ്പാണ്. അതു കൊണ്ടാണ് ഇപ്പോള്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനെ ബിജെപി എതിര്‍ക്കുന്നത്. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത് പരാമാവധി താമസിപ്പിച്ചു സര്‍ക്കാര്‍ പക്ഷത്ത് നിന്ന് കൂടുതല്‍ എംഎല്‍എമാരെ ചാടിക്കാന്‍ കഴിയുമോയെന്നാണ് അവര്‍ നോക്കുന്നത്.

ദില്ലിയിലേക്ക്

ദില്ലിയിലേക്ക്

അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ദില്ലിയിലേക്ക് കൂടി പ്രതിഷേധം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ആവശ്യമെങ്കില്‍ രാഷ്ട്രപതി ഭവന് മുന്നില്‍ ധര്‍ണയിരിക്കാന്‍ തയ്യറാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടത്. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം അദ്ദേഹം എംഎല്‍എമാര്‍ക്ക് നല്‍കുകയും ചെയ്തു.

വരും ദിവസങ്ങളില്‍

വരും ദിവസങ്ങളില്‍

വരും ദിവസങ്ങളില്‍ എന്തിനും തയ്യാറായിരിക്കണമെന്നാണ് ഗെലോട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വേണ്ടി വന്നാല്‍ രാജ്ഭവന് മുന്നില്‍ നമ്മള്‍ 21 ദിവസം ധര്‍ണ്ണ നടത്തും ആവശ്യം വന്നാല്‍ അത് നടത്തിയെ തീരുവെന്നും ഗെലോട്ട് വ്യക്തമാക്കി. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അശോക് ഗെലോട്ട്.

എല്ലാ എംഎല്‍എമാരും

എല്ലാ എംഎല്‍എമാരും

എന്നാല്‍ രാഷ്ട്രപതിയില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കാത്ത പക്ഷമാണ് രാഷ്ട്രപതി ഭവന് മുന്നില്‍ കുത്തിയിരിക്കും എന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത് സംബന്ധിച്ച് ഗവര്‍ണറില്‍ നിന്നും അനുകൂലമായ മറുപടി ലഭിക്കുന്നത് വരെ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന എല്ലാ എംഎല്‍എമാരും ജയ്പൂരിലെ ഹോട്ടലില്‍ തന്നെ തുടരുമെന്ന് രാജസ്ഥാന്‍ ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സിങ് അറിയിച്ചും. എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
rajasthan BJP delegation meets governor Kalraj Mishra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X