കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഴ ഈടാക്കിയത് ചോദിക്കാനെത്തി! എംഎല്‍എയുടെ ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കാട്ടിക്കൂട്ടിയത്! വീഡിയോ

പ്രവര്‍ത്തകനില്‍ നിന്ന് പിഴ ഈടാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

  • By Gowthamy
Google Oneindia Malayalam News

കോട്ട: ട്രാഫിക് നിയമം ലംഘിച്ചതിന് ബിജെപി പ്രവര്‍ത്തകനില്‍ നിന്ന് പിഴ ഈടാക്കിയത് ചോദിക്കാനെത്തിയ ബിജെപി എംഎല്‍എയുടെ ഭര്‍ത്താവ് പോലീസ് ഉദ്യോഗസ്ഥരെ തല്ലി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ എംഎല്‍എയുടെ ഭര്‍ത്താവ് കൈയ്യേറ്റം ചെയ്തു.

പിഴ ഈടാക്കിയത് ചോദിക്കാനാണ് എംഎല്‍എയും ഭര്‍ത്താവുമടങ്ങുന്ന സംഘം സ്റ്റേഷനില്‍ എത്തിയത്. പോലീസുമായി സംസാരിക്കുന്നതിനിടെ ഇയാള്‍ ഉദ്യോഗസ്ഥരെ മര്‍ദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരിക്കുകയാണ്.

 പിന്നാലെ ആക്രമണം

പിന്നാലെ ആക്രമണം

പ്രവര്‍ത്തകനില്‍ നിന്ന് പിഴ ഈടാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഇതിനിടെ ബിജെപി എംഎല്‍എ ചന്ദ്രകാന്ത മേഘ്വാളിന്റെ ഭര്‍ത്താവ് നരേഷ് മെഘ്വാള്‍ പോലീസുകാരെ മര്‍ദിക്കുകയായിരുന്നു.

 വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

ഇവര്‍ക്കൊപ്പമെത്തിയ പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലേറ് നടത്തി. തുടര്‍ന്ന് പോലീസ് ലാത്തി വീശി. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.

 കേസെടുത്തു

കേസെടുത്തു

ഇത്തരത്തിലൊരു ആക്രമണം ഉണ്ടായതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ എംഎല്‍എയുടെ ഭര്‍ത്താവിനെതിരെയും മറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും പോലീസും വ്യക്തമാക്കി.

 പോലീസ് പ്രവര്‍ത്തകരെ ആക്രമിച്ചു

പോലീസ് പ്രവര്‍ത്തകരെ ആക്രമിച്ചു

അതേസമയം വാര്‍ത്തകള്‍ തള്ളി എംഎല്‍എ രംഗത്തെത്തി. പോലീസാണ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് അവര്‍ പറഞ്ഞു. പോലീസിന്റെ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും അവര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ അറിയിക്കും

സംഭവം വിവാദമായതോടെ പ്രതിരരോധവുമായി ബിജെപി രംഗത്തെത്തി. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര റാത്തോര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം. സംഭവം മുഖ്യമന്ത്രി വസുന്ധര രാജെയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Rajasthan lawmaker's husband barged into a police station with a large group and allegedly slapped a police officer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X