• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ വേണ്ട; ഗെലോട്ടിനെ വിടില്ല, രാജസ്ഥാനില്‍ വന്‍ ട്വിസ്റ്റ്, അധ്യക്ഷ സ്ഥാന മത്സരം മാറുമോ?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് അടുത്ത് വരവെ രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം മാറ്റം വരുമെന്ന സൂചനയാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. എന്നാല്‍ രാജസ്ഥാനില്‍ വലിയൊരു വിഭാഗം എംഎല്‍എമാര്‍ അശോക് ഗെലോട്ടിനെ മാറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്. ഗാന്ധി കുടുംബം തന്നെ ഈ വിഷയത്തില്‍ ഇടപെടേണ്ടി വരുമെന്നാണ് സൂചന.

സഖ്യകക്ഷികളോട് ആലോചിക്കാതെ ഗെലോട്ടിനെ മാറ്റാനോ മത്സരിക്കാനോ അനുവദിക്കില്ലെന്നാണ് നേതാക്കളുടെ നിലപാട്. എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടായി ഗെലോട്ടിനാപ്പമാണ്. ഇരട്ടപ്പദവിക്കായി ഗെലോട്ട് തന്നെയാണ് ഈ നീക്കം നടത്തുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

രാജസ്ഥാന്‍ കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ രണ്ട് തട്ടിലാണ്. അശോക് ഗെലോട്ട മാറുന്നതിനോട് വലിയൊരു വിഭാഗത്തിന് താല്‍പര്യമില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി ഒരാള്‍ക്ക് ഒരു പദവി എന്ന നിയമത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇത് എന്ത് വന്നാലും നടപ്പാക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇത് ഉ ദയ്പൂര്‍ വിജ്ഞാപനത്തില്‍ പറയുന്നതാണ്. അതുകൊണ്ട് തന്നെ നടപ്പാക്കിയേ തീരൂ. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാരിലെ നിരവധി മന്ത്രിമാരും പാര്‍ട്ടി എംഎല്‍എമാരും ഗെലോട്ട് തുടരണമെന്ന് ഉറപ്പിച്ച് പറയുകയാണ്.

2

ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 2 കടുവകള്‍; ജീനിയസ്സാണെങ്കില്‍ കണ്ടെത്താം, 10 സെക്കന്‍ഡുണ്ട്ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 2 കടുവകള്‍; ജീനിയസ്സാണെങ്കില്‍ കണ്ടെത്താം, 10 സെക്കന്‍ഡുണ്ട്

അതേസമയം സച്ചിന്‍ പൈലറ്റിനെ പിന്തുണച്ചവരുമുണ്ട്. ഗാന്ധി കുടുംബത്തിന്റെ പൂര്‍ണ പിന്തുണ സച്ചിനാണ്. പക്ഷേ അതിന് അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം മാറണം. എന്നാല്‍ സ്ഥാനമൊഴിയാതിരിക്കാനാണ് ഗെലോട്ട് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഗെലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തനിക്ക് പകരം ആര് മുഖ്യമന്ത്രിയാകുമെന്ന് സോണിയാ ഗാന്ധിയും രാജസ്ഥാന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അജയ് മാക്കനും ചേര്‍ന്ന് തീരുമാനിക്കുമെന്ന് ഗെലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

3

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

രാജസ്ഥാനിലെ ഭൂരിപക്ഷാഭിപ്രായം ഗെലോട്ട് തുടരണമെന്നാണെന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും സ്വതന്ത്ര എംഎല്‍എയുമായ സന്യം ലോധ പറഞ്ഞു. ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ രാജസ്ഥാനില്‍ സര്‍ക്കാര്‍ വീഴുമെന്ന് എല്ലാവരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ലോധ പറഞ്ഞു. ആരോഗ്യ മന്ത്രി പര്‍സാദി ലാല്‍ മീണ പറഞ്ഞത്, മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ്. അത് എല്ലാവരും അംഗീകരിക്കുമെന്നും മീണ പറഞ്ഞു. താന്‍ ഗെലോട്ടിനൊപ്പം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

4

56 എംഎല്‍എമാര്‍ ഇപ്പോള്‍ ഗെലോട്ടിനൊപ്പമുണ്ട്. പതിനാറ് മന്ത്രിമാര്‍ അടക്കം സച്ചിനൊപ്പമുണ്ട്. പക്ഷേ ഭൂരിപക്ഷ പിന്തുണ ഗെലോട്ടിനൊപ്പമാണ്. ഇന്ന് ശാന്തി ധാരിവാളിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മല്ലികാര്‍ജുന്‍ ഗാര്‍ഗെയും അജയ് മാക്കനും ഇന്നത്തെ യോഗത്തിനായി ജയ്പൂരിലെത്തിയിട്ടുണ്ട്. എന്നാല്‍ സോണിയാ ഗാന്ധിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. രാജസ്ഥാനില്‍ മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ടിന് ഇപ്പോഴും മനസ്സില്ല. തന്റെ വിശ്വസ്തനെ തന്നെ പകരം മുഖ്യമന്ത്രി പദം ഏല്‍പ്പിക്കാനാണ് ഗെലോട്ടിന്റെ ആഗ്രഹം.

5

പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍

പതിമൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെ നിലപാട് വളരെ നിര്‍ണായകമാകും. ഇതില്‍ പന്ത്രണ്ട് പേരും ഗെലോട്ടിനൊപ്പമാണ്. രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്ക് അധികാരം കൈമാറുന്നത് സര്‍ക്കാരിനെ വീഴ്ത്തുന്നതിന് തുല്യമാണെന്നും, അന്ന് സര്‍ക്കാരിനൊപ്പം നിന്ന 102 എംഎല്‍എമാരുടെ തീരുമാനത്തിന് അപ്പോള്‍ വിലയില്ലേ എന്നും മന്ത്രിയായ സുഭാഷ് ഗാര്‍ഗ് ചോദിച്ചു. ഗെലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം കൂടി ചോദിച്ച ശേഷമേ എന്ത് തീരുമാനവും ഉണ്ടാകൂ എന്നാണ് സൂചന.

English summary
rajasthan congress wants ashok gehlot continue as cm, no support for sachin pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X