കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വേല ഇവിടെ നടക്കില്ല; 2 സീറ്റില്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതമെന്ന് സച്ചിന്‍ പൈലറ്റ്

Google Oneindia Malayalam News

ജയ്പൂര്‍: കോവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ മാസം 19 ന് നടക്കുകയാണ്. പത്ത് സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിക്ക് 9 സീറ്റ് വര്‍ധിക്കുമെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലെത്താനുള്ള അംഗബലത്തിലേക്ക് അപ്പോഴും എത്താന്‍ സാധിക്കില്ല. എന്‍ഡിഎയിലെ മുഴുവന്‍ കക്ഷികളും ഒരുമിച്ച് നിന്നാലും 100 സീറ്റില്‍ എത്താനേ കഴിയുകയുള്ളു. 245 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന്ന വേണ്ട 123 സീറ്റ് അപ്പോഴും എന്‍ഡിഎയ്ക്ക് അകലേയാണ്.

രാജസ്ഥാനിലേക്ക് വരേണ്ട

രാജസ്ഥാനിലേക്ക് വരേണ്ട

ഈ സാഹചര്യത്തിലാണ് ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് വിജയത്തിലെത്തുകയെന്ന കുതന്ത്രത്തിലേക്ക് ബിജെപി കടന്നത്. എന്നാല്‍ ഈ നീക്കവുമായി രാജസ്ഥാനിലേക്ക് വരേണ്ടേതില്ലെന്നാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ രണ്ട് സീറ്റിലും കോണ്‍ഗ്രസ് വിജയം ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മത്സരിക്കുന്നവര്‍

മത്സരിക്കുന്നവര്‍

എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയുമാണ് മധ്യപ്രദേശില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. രാജേന്ദ്ര ഗെലോട്ടിനെയും ഓംകാർ സിങ് ലെഖാവത്തിനെയുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. വിജയമുറപ്പില്ലാത്ത രണ്ടാമത്തെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കോണ്‍ഗ്രസ് ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്.

ബിജെപിക്ക് 27 വോട്ട് കൂടി

ബിജെപിക്ക് 27 വോട്ട് കൂടി

രണ്ടാമത്തെ സീറ്റില‍് മത്സരിക്കുന്ന ലെഖാവത്തിനെ ജയിപ്പിക്കണമെങ്കിൽ ബിജെപിക്ക് 27 വോട്ട് കൂടി വേണം. 200 അംഗനിയമസഭയില്‍ 107 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. ബിഎസ്പി ടിക്കറ്റിൽ ജയിച്ച ആറുപേരും കോൺഗ്രസിൽ ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസ് അംഗബലം 107 ല്‍ എത്തിയത്. ബിജെപിക്ക് 72 പേരാണ് ഉള്ളത്.

വിദഗ്ധമായി തടഞ്ഞു

വിദഗ്ധമായി തടഞ്ഞു

രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (3), സിപിഎം (2), ബിടിപി (2), ആർഎൽഡി (1) എന്നിങ്ങനെയാണ് മറ്റു കക്ഷിനില. കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എമാരുടെ പിന്തുണ കിട്ടാതെ ബിജെപിക്ക് രണ്ടാമത്തെ സീറ്റില്‍ വിജയിക്കാന്‍ കഴിയില്ല. മറ്റ് സംസ്ഥാനങ്ങലിലേത് പോലെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള നീക്കം രാജസ്ഥാനിലും ബിജെപി നടത്തിയിരുന്നെങ്കിലും അതെല്ലാം വിദഗ്ധമായി തന്നെ കോണ്‍ഗ്രസ് തടയുകയായിരുന്നു.

അടിയുറച്ച് നില്‍കുന്നു

അടിയുറച്ച് നില്‍കുന്നു

മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസിന് പിന്നില്‍ തന്നെ അടിയുറച്ച് നില്‍കുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റില്‍ വിജയിക്കാമെന്നുള്ളത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നാ
ണ് ഉപുമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ജൂൺ 18 ന് സംസ്ഥാനത്ത് നിന്ന് മൂന്ന് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. നിയമസഭയിലെ കരുത്ത് അനുസരിച്ച് കോൺഗ്രസ് രണ്ട് സീറ്റുകളും ബിജെപി ഒരു സീറ്റും സ്വന്തമാക്കും. അതിനപ്പുറം ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്ര സമ്മേളനത്തില്‍

പത്ര സമ്മേളനത്തില്‍

പരാജയം ഉറപ്പാണെന്ന് ബിജെപിക്കും അറിയാം. എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം അവര്‍ രണ്ടാമത്തെ സീറ്റിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ രണ്ട് സ്ഥാനാര്‍ത്ഥികളുടേയും വിജയം ഉറപ്പാണെന്നും ചൊവ്വാഴ്ച പിസിസി ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

 കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

രണ്ട് സീറ്റിലും കോണ്‍ഗ്രസ് വിജയിക്കുന്നതിലൂടെ കെസി വേണുഗോപാല്‍ വീണ്ടും പാര്‍ലമെന്‍റില്‍ എത്തും. 2009, 2014 വര്‍ഷങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ആലപ്പുഴയില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് കെസി വേണുഗോപാല്‍. രണ്ടാം യുപിഎ മന്ത്രിസഭയില്‍ 2011 ജനുവരി 19 മുതല്‍ ഊർജ്ജ സഹമന്ത്രിയും 2012 ഒക്ടോബർ 28 മുതൽ വ്യോമയാന സഹമന്ത്രിയുമായിരുന്നു.

സുപ്രധാനമായ പദവി

സുപ്രധാനമായ പദവി

നിലവില്‍ പാര്‍ട്ടി അധ്യക്ഷ കഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസില്‍ ഏറ്റവും സുപ്രധാനമായ പദവി വഹിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍. വ്യക്തമായ ചില പദ്ധതികളുടെ അടിസ്ഥാനത്തിലായിരുന്നു രാജസ്ഥാനില്‍ നിന്നും കെസി വേണുഗോപാലിനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

കേരള ഘടകത്തിനുള്ള അംഗീകാരം

കേരള ഘടകത്തിനുള്ള അംഗീകാരം

തെരഞ്ഞെടുപ്പുകളിലേക്ക് ഇല്ലെന്നായിരുന്നു കോണ്‍ഗ്രസിലെ ട്രബിള്‍ ഷൂട്ടറായാണ് അറിയപ്പെടുന്ന കെസി വേണുഗോപാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് വേണുഗോപാലിന്റെ പേര് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്. തീരുമാനം കോണ്‍ഗ്രസ് കേരള ഘടകത്തിനുള്ള അംഗീകാരം കൂടിയായി കണക്കാക്കുന്നു.

കെസി സജീവം

കെസി സജീവം

അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലിനെ പിന്തുണച്ചു. ഇരുവരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കെസി വേണുഗോപാല്‍. കര്‍ണാടക, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സഖ്യ ചര്‍ച്ചകളില്‍ കെസി വേണുഗോപാല്‍ സജീവമായിരുന്നു.

മധ്യപ്രദേശിലും

മധ്യപ്രദേശിലും

അതേസമയം, മധ്യപ്രദേശിലും രാജ്യസഭയിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറച്ച് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് ബിജെപിയുടെ ഒരു സ്ഥാനാര്‍ത്ഥി. സമര്‍സിങ് സോളങ്കിയാണ് ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസും രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

ദിഗ്‌വിജയ് സിങ്ങും

ദിഗ്‌വിജയ് സിങ്ങും

മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെയും ഫൂൽസിങ് ബരൈജയയുമാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ദിഗ്‌വിജയും സിന്ധ്യയും ജയിക്കുമെന്നുറപ്പ്. രാജ്യസഭയിലെത്തുന്നതോടെ അടുത്ത മന്ത്രിസഭാ പുനഃസംഘടനയില്‍ സിന്ധ്യയെ കാത്ത് കേന്ദ്ര മന്ത്രിപദവും ഉണ്ട്. അതേസമയം മധ്യപ്രദേശിലെ മുന്നാമത്തെ സീറ്റില്‍ കടുത്ത മത്സരം തന്നെയാണ് നടക്കുന്നത്.

 തൃശൂരില്‍ 9 പേര്‍ക്ക് കൊറോണ; മരിച്ച വ്യക്തിക്കും രോഗം, ചികില്‍സാ സൗകര്യം വിപുലീകരിച്ചു തൃശൂരില്‍ 9 പേര്‍ക്ക് കൊറോണ; മരിച്ച വ്യക്തിക്കും രോഗം, ചികില്‍സാ സൗകര്യം വിപുലീകരിച്ചു

English summary
Rajasthan; Congress will win 2 rajya sabha seats says sachin piolt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X