കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തള്ളാനും കൊള്ളാനും വയ്യ... ഇനി കടുത്ത തീരുമാനം? ഗെഹ്ലോട്ട് - പൈലറ്റ് തര്‍ക്കത്തില്‍ വലഞ്ഞ് കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് വീണ്ടും തലവേദന. അശോക് ഗെഹ്ലോട്ട്- സച്ചിന്‍ പൈലറ്റ് വിഷയം എങ്ങനെ തീര്‍ക്കും എന്നറിയാതെ അങ്കലാപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കാനിരിക്കെ യാത്രയുടെ ശോഭ കെടുത്തുന്ന നടപടിയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് നേതൃത്വത്തിന്റെ പൊതുനിലപാട്.

സച്ചിന്‍ പൈലറ്റിനെതിരെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് നടത്തിയ പരാമര്‍ശം അനവസരത്തിലും അനാവശ്യവുമാണ് എന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് തര്‍ക്കമില്ല. അശോക് ഗെഹ്ലോട്ട് ഉപയോഗിച്ച വാക്കുകള്‍ കടന്ന് പോയി എന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജയ്‌റാം രമേശ് പറഞ്ഞത്.

1

നിലവിലെ സാഹചര്യത്തില്‍ അശോക് ഗെഹ്ലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയും തള്ളാന്‍ വയ്യാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന്റേത്. അതേസമയം പാര്‍ട്ടിയുടെ താല്‍പ്പര്യം കണക്കിലെടുത്ത് കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രാജസ്ഥാന്‍ വിഷയം ഹൈക്കമാന്റ് സജീവമായി തന്നെ പരിഗണിക്കുന്നുണ്ട് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

ഭീകരതയെ ലക്ഷ്യമിടാന്‍ ഞങ്ങള്‍ കോണ്‍ഗ്രസിനോട് പറഞ്ഞു, അവര്‍ ലക്ഷ്യമിട്ടത് എന്നെ: നരേന്ദ്ര മോദിഭീകരതയെ ലക്ഷ്യമിടാന്‍ ഞങ്ങള്‍ കോണ്‍ഗ്രസിനോട് പറഞ്ഞു, അവര്‍ ലക്ഷ്യമിട്ടത് എന്നെ: നരേന്ദ്ര മോദി

2

വിഷയം നേതൃത്വം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാന്‍ പര്യടനത്തിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഡിസംബര്‍ ആദ്യവാരമാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുന്നത്. ഗെഹ്ലോട്ടും പൈലറ്റും തമ്മിലുള്ള തര്‍ക്കം ഒരു തരത്തിലും യാത്രയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തരുത് എന്ന് പാര്‍ട്ടി നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.

തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്‍തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്‍

3

കേരളത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലും ഉള്ള വിഭാഗീയതകള്‍ യാത്രയെ ബാധിക്കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിച്ചിരുന്നു. യാത്ര കഴിയുന്നതുവരെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെക്കണമെന്ന വ്യക്തമായ സന്ദേശം എല്ലാ സംസ്ഥാന നേതാക്കള്‍ക്കും അയച്ചിട്ടുണ്ട്. പൈലറ്റിനെ കഴിഞ്ഞ ദിവസം ചതിയന്‍ എന്നായിരുന്നു അശോക് ഗെഹ്ലോട്ട് വിശേഷിപ്പിച്ചിരുന്നത്. ഗെഹ്ലോട്ടിന്റെ ആക്രമണത്തോട് കോണ്‍ഗ്രസ് കരുതലോടെയാണ് പ്രതികരിച്ചത്.

'പ്രതിസന്ധിയില്‍ അച്ഛന്‍ തള്ളിപ്പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തി.. ഉപദേശം ഇങ്ങനെ..'; കോടിയേരിയെക്കുറിച്ച് ബിനീഷ്'പ്രതിസന്ധിയില്‍ അച്ഛന്‍ തള്ളിപ്പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തി.. ഉപദേശം ഇങ്ങനെ..'; കോടിയേരിയെക്കുറിച്ച് ബിനീഷ്

4

ഗെഹ്ലോട്ട് മുതിര്‍ന്നതും പരിചയസമ്പന്നനുമായ രാഷ്ട്രീയ നേതാവാണ് എന്നും പൈലറ്റുമായി അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായവ്യത്യാസങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന രീതിയില്‍ പരിഹരിക്കും എന്നുമായിരുന്നു ആദ്യം ജയ്‌റാം രമേശ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നാലെ ഗെഹ്ലോട്ടിന്റെ പരാമര്‍ശം അപ്രതീക്ഷിതമാണ് എന്ന് പ്രതികരിച്ച് ജയ്‌റാം രമേശ് രംഗത്തെത്തി.

5

ഞങ്ങളുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് ഗെഹ്ലോട്ട്. സച്ചിന്‍ പൈലറ്റ് ചെറുപ്പക്കാരനും ജനപ്രിയനും ഊര്‍ജ്ജസ്വലനുമായ നേതാവാണ്. രണ്ടുപേരെയും പാര്‍ട്ടിക്ക് വേണം. ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും രാജസ്ഥാനില്‍ പരിഹാരമുണ്ടാകും. കോണ്‍ഗ്രസ് നേതൃത്വം അതിനെക്കുറിച്ച് ആലോചിക്കുകയാണ്. പാര്‍ട്ടിയുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുള്ള വഴി എന്നും അദ്ദേഹം പറഞ്ഞിരുന്നു.

6

പിന്നീട് കുറെക്കൂടി കടുപ്പിച്ച നിലപാടായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്. വ്യക്തികളല്ല പ്രധാനം. ആളുകള്‍ വരും പോകും. മുതിര്‍ന്ന നേതാവ്, പരിചയസമ്പന്നനായ നേതാവ്, യുവ നേതാവ് എന്നൊന്നും പ്രശ്‌നമല്ല. സംഘടനയാണ് പരമോന്നതം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തരത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടും. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് സമയപരിധി നിശ്ചയിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

7

തീരുമാനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമോ ദുര്‍ബലമാക്കുമോ എന്നാണ് നോക്കുന്നത്. കടുത്ത തീരുമാനങ്ങള്‍ ആവശ്യമെങ്കില്‍ അത് സ്വീകരിക്കാന്‍ മടിയില്ല. ഒത്തുതീര്‍പ്പില്‍ എത്തണമെങ്കില്‍ അത് ചെയ്യും. ഒരു വശത്ത് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടനയിലും നിരവധി പദവികള്‍ വഹിച്ച മുതിര്‍ന്നതും പരിചയസമ്പന്നനുമായ ഒരു നേതാവും മറുവശത്ത് ചെറുപ്പക്കാരനും ജനകീയനും ഊര്‍ജ്ജസ്വലനുമായ ഒരു നേതാവുമാണ് എന്നും ജയ്‌റാം രമേശ് പറഞ്ഞിരുന്നു.

English summary
Rajasthan Crisis: how congress solve the issue between Ashok Gehlot and Sachin Pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X