കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി രാഷ്ട്രീയത്തിന്‍റെ രാജസ്ഥാന്‍.. 60 സീറ്റുകളില്‍ ഒരേ സമുദായ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും

  • By Desk
Google Oneindia Malayalam News

ദില്ലി: ജാതി സമവാക്യങ്ങളാണ് രാജസ്ഥാന്‍ രാഷ്ട്രീയത്തിന്‍റെ മുഖുമദ്ര. മാറിമറിയുന്ന രാഷ്ട്രീയത്തിന്‍രെ ചേരിതിരിഞ്ഞുള്ള പോരാണ് ഇത്തവണ രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുക.പ്രബലരായ കോണ്‍ഗ്രസും ബിജെപിക്കും രാജസ്ഥാന്‍ അഭിമാന പോരാട്ടമാണ്.ഇത്തവണ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും ജാതി വലിയ മാനദണ്ഡമാണ്. ജാതിക്കപ്പുറമൊന്നും തന്നെ ഇവിടെ വിലിരുത്തപ്പെടുന്നുമില്ല. ഇതിനുള്ള തെളിവാണ് കോണ്‍ഗ്രസും ബിജെപിയും ഒരേ ജാതിയിലുള്ള സ്ഥാനാര്‍ഥികളെ 60 മണ്ഡലങ്ങലില്‍ മത്സരിപ്പിക്കുന്നത്.

<strong>ഇന്ത്യയും സൗദിയും യുഎഇയും കൈകോര്‍ക്കുന്നു; ചൈനയെ പൂട്ടാന്‍ പുതിയ നീക്കം, കൂടെ യുഎസും ജപ്പാനും</strong>ഇന്ത്യയും സൗദിയും യുഎഇയും കൈകോര്‍ക്കുന്നു; ചൈനയെ പൂട്ടാന്‍ പുതിയ നീക്കം, കൂടെ യുഎസും ജപ്പാനും

ബിജെപി ജയിച്ചാലും കോണ്‍ഗ്രസ് ജയിച്ചാലും മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സമാന ജാതിക്കാരന്‍ ആയിരിക്കും.രാജസ്ഥാന്‍രെ രാഷ്ട്രീയത്തിലെ സ്വാധീനശക്തികളായ ജാട്ട്, രാജ്പൂത്,മീന എന്നിവയടക്കം എല്ലാ ജാതി സമവായങ്ങളെയും പ്രതിനിധീകരിക്കാന്‍ ഉതകുന്ന സ്ഥാനാര്‍ഥികള്‍ ഇരു പാര്‍ട്ടിക്കുമുണ്ട്.രാജ്യത്തിന്‍റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ 10 ശതമാനമോ അതിലധികമോ വോട്ടുള്ള ഏതൊരു സമുദായമാണോ ആ പാര്‍ട്ടിക്കൊപ്പമുള്ളത് അവര്‍ക്ക് അവിടെ വിജയ സാധ്യത കൂടുമെന്നതാണ്.ഗവര്‍ണ്‍മെന്റ് വാഴാനും വീഴാനും സഹായിക്കുന്നവയാണ് സമുദായ വോട്ടുകള്‍.

rajastanassemblyelection

രാജസ്ഥാനില്‍ 272 സമുദായങ്ങളുണ്ട്. 51 ശതമാനം ജനങ്ങള്‍ ഒബിസി വിഭാഗത്തിലും വരുന്നു.രാജസ്ഥാന്‍ രാഷ്ട്രീയ്തതിലെ തിളക്കമുള്ള സമുദായമായ ജാട്ട് 9 ശതമാനവും ഗുജാര്‍ 5 ശതമാനം,മാലി 4 ശതമാനം,എസ്സി വിഭാഗം 18 ശതമാനവും വരുന്നു.ബ്രാഹ്മണ സമുദായം 7 ശതമാനവും വൈശ്യര്‍ 4 ഉം രജപുത്രര്‍6 ശതമാനവും സാന്നിധ്യമറിയിക്കുന്നു.

ജാട്ട്, രജപുത്രര്‍, ബ്രാഹ്മണ്‍ എന്നിവയാണ് സംസ്ഥാന രാഷ്ട്രീയ്ത്തിലെ അവിഭാജ്യഘടകങ്ങള്‍.സംസ്ഥാനത്തിന്‍റെ മൂനിലൊന്ന് ജനസംഖ്യ ഈ വിഭാഗത്തില്‍ നിന്നായതിനാല്‍ തിരഞ്ഞെടുപ്പ് ഫലം ഇതിനനുസരിച്ചിരിക്കും.ഒരേ സമുദായം മത്സരിക്കുന്ന 60 സീറ്റുകളാണ് കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളത്.ഇരു പാര്‍ട്ടികളും സമുദായ ജാതി സമവാക്യങ്ങളില്‍ പയറ്റു തിരഞ്ഞെടുപ്പാണ് രാജസ്ഥാനില്‍..

English summary
Rajasthan election, Congress and BJP field 60 candiates who belong to the same caste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X