കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗാനത്തിലെ 'അധിനായക' മാറ്റണമെന്ന് ഗവര്‍ണര്‍

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: 1911ല്‍ രവിന്ദ്രനാഥ ടാഗോര്‍ രചിച്ച, പിന്നീട് ദേശീയഗാനമായി അംഗീകരിച്ച ഗാനത്തില്‍ നിന്നും 'അധിനായക' എന്ന വാക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു ഗവര്‍ണര്‍ രംഗത്തെത്തി. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് ആണ് പ്രസ്തുത ഭാഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അത്തരമൊരു വാക്ക് ബ്രിട്ടീഷുകാരെ പുകഴ്ത്തുന്നതാണെന്നാണ് ഗവര്‍ണറുടെ വാദം. ബ്രിട്ടനെ പുകഴ്ത്തുന്ന പദം ഇനി നമുക്ക് ആവശ്യമില്ലെന്നും ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അധിനായക എന്ന വാക്കിനു പകരം മംഗള്‍ എന്ന് ഉപയോഗിച്ചാല്‍ മതിയെന്ന നിര്‍ദേശവും ഗവര്‍ണര്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

kalyan-singh

ഇക്കാര്യം ഗൗരപൂര്‍ണമായാണ് പറയുന്നത്. സര്‍ക്കാര്‍ ഉടന്‍തന്നെ ഗാനത്തിലെ വരികള്‍ തിരുത്താനുള്ള നടപടി ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാനം ദേശീയ ഗാനമായി അംഗീകരിക്കുമ്പോഴും ശേഷവും പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ബ്രിട്ടനെ പുകഴ്ത്തുന്ന രീതിയില്‍ ചില വാക്കുകള്‍ ഉണ്ടെന്ന കാരണത്താലായിരുന്നു പ്രധാനമായ വിമര്‍ശനം.

1911ല്‍ ഡിസംബര്‍ 27 ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കൊല്‍ക്കത്താ സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ തന്നെയാണ് ജനഗണമന ആദ്യമായി ആലപിച്ചത്. 'ഭാഗ്യവിധാതാ' എന്നാണ് ഗാനത്തിന് ആദ്യം പേരിട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ മുഖ്യ പങ്കുവഹിച്ച കോണ്‍ഗ്രസ് പിന്നീട് ഭരണത്തിലേറിയശേഷം ഗാനം ദേശീയ ഗാനമായി അംഗീകരിക്കുകയായിരുന്നു.

English summary
Rajasthan Governor Kalyan Singh wants 'adhinayak' removed from national anthem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X