കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ പത്രക്കെട്ടിനൊപ്പം ലഭിച്ച 1 ലക്ഷം രൂപ കച്ചവടക്കാരന്‍ പിറ്റേദിവസം തിരിച്ചുകൊടുത്തു

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: വീടുകള്‍തോറുംകയറിയിറങ്ങി പഴയ പത്രങ്ങളും സ്‌ക്രാപ്പുകളും വാങ്ങുന്ന കച്ചവടക്കാരുടെ സത്യസന്ധതമൂലം വീട്ടുകാര്‍ക്ക് തിരിച്ചുകിട്ടിയത് ഒരു ലക്ഷം രൂപ. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയിലാണ് സംഭവം. ശാന്തി ഭദു എന്ന സ്ത്രീ തന്റെ വീട്ടിലെത്തിയ കച്ചവടക്കാര്‍ക്ക് പഴയ പത്രക്കെട്ടുകളും മറ്റും വില്‍പന നടത്തിയിരുന്നു.

പത്രക്കടലാസുകള്‍ രാത്രിയില്‍ തരംതിരിക്കുന്നതിനിടെയാണ് സഹോദരന്മാരായ സുരേന്ദ്ര വര്‍മയ്ക്കും ശങ്കര്‍ വര്‍മയ്ക്കും പത്രക്കെട്ടുകള്‍ക്കിടയില്‍ നിന്ന്
ഒരു ലക്ഷം രൂപ ലഭിക്കുന്നത്. 100 രൂപയുടെയും 500 രൂപയുടെയും കറന്‍സി നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. പണം കണ്ടെടുത്തതോടെ രാത്രിയില്‍ തങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സഹോദരങ്ങള്‍ പീന്നീട് പറഞ്ഞു.

newspapers

ഗ്രാമത്തിലെ പലഭാഗത്തുനിന്നും പത്രങ്ങള്‍ ശേഖരിച്ചതിനാല്‍ ഏതുവീട്ടിലുള്ളവരുടേതാണ് പണമെന്ന് കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിനിടയില്‍ പത്രക്കെട്ടിനൊപ്പമുണ്ടായിരുന്ന പഴയ നോട്ടുബുക്കില്‍ ശാലു പൂണിയ എന്ന് എഴുതിയതായി കണ്ടു. പിറ്റേദിവസം രാവിലെ അവര്‍ ഗ്രാമത്തിലെത്തുകയും ശാലു പൂണിയയെ അന്വേഷിക്കുകയുമായിരുന്നു.

അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത് ശാന്തിയുടെ വീട്ടിലും. ശാന്തിയുടെ ചെറുമകളാണ് ശാലു. സംഭവം അറിയിച്ചതോടെ പണം തങ്ങളുടെതാണെന്ന് ശാന്തിയുടെ ഭര്‍ത്താവ് കിഷോര്‍ പറഞ്ഞു. കടം വാങ്ങിയ 1 ലക്ഷം രൂപ സുരക്ഷിതമായിരിക്കാനാണ് പത്രക്കെട്ടിനൊപ്പം സൂക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ അത് വില്‍ക്കുമെന്ന് അറിഞ്ഞിരുന്നില്ല. കച്ചവടക്കാരുടെ സത്യസന്ധതെ അദ്ദേഹം പുകഴ്ത്തി. അവര്‍ക്ക് നന്ദി പറയുന്നില്ലെന്നും അവര്‍ മാലാഖമാരെപ്പോലുള്ളവരാണെന്നുമാണ് കിഷോര്‍ സ്‌നേഹപൂര്‍വം പറയുന്നത്.

English summary
Rajasthan housewife gives away Rs 1 lakh with scrap, gets it back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X