ബിജെപി മന്ത്രിയുടെ കാര്‍ റോഡ് മുറിച്ചു കടന്ന പോത്തിനെ ഇടിച്ചു!!! മന്ത്രിക്ക് ഗുരുതര പരിക്ക്!!!

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂർ: രാജസ്ഥാനിൽ മന്ത്രിയുടെ കാർ അപകടത്തിൽ. പോത്തിനെ ഇടിച്ചതിനെ തുടർന്നാണ് കാർ അപകടത്തിൽ പെട്ടത്. രാജസ്ഥാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ബാബുലാല്‍ വര്‍മക്കാണ് അപകടം സംഭവിച്ചത് . മന്ത്രിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ദേശീയപാത 76 ല്‍ സിമിലിയക്ക് സമീപമാണ് അപകടമുണ്ടായത്.

ജിയോയുമായി അംബാനിയുടെ കുതിപ്പ് !!! മുകേഷ് അംബാനി ഏഷ്യയിലെ കോടിശ്വരന്മാരില്‍ രണ്ടാമൻ!!

റോഡ് മുറിച്ചു കടക്കുകയായിരുന്ന പോത്തിനെ ഇടിച്ച മന്ത്രിയുടെ വാഹനം നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മന്ത്രിയുടെ സഹായി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. കാറിന്റെ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മന്ത്രിയുടെ തലക്കാണ് സാരമായി പരിക്കേറ്റത്. അദ്ദേഹത്തെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

accident

ജില്ലാ കളക്ടർ രോഹിത് ഗുപ്ത സിറ്റി പോലീസ് കമ്മീഷ്ണറും ആശുപത്രിയിലെത്തി സംഭവത്തെ കുറിച്ചു അന്വേഷണം നടത്തിയിരുന്നു.അപകടം നടക്കുമ്പോള്‍ കാറിന്റെ മുന്‍സീറ്റിലായിരുന്നു മന്ത്രിയുണ്ടായിരുന്നത്. പോത്തിനെ ഇടിച്ചതിനെ തുടര്‍ന്ന് വാഹനം റോഡില്‍ പലവട്ടം തകിടംമറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

English summary
Rajasthan Minister Babulal Verma was critically injured after his car hits a buffa on Monday night near Kota.
Please Wait while comments are loading...