• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിടിപിയെ ഒപ്പം നിര്‍ത്തിയ കോണ്‍ഗ്രസ് തന്ത്രത്തിന് പിന്നിലെ രഹസ്യം പുറത്ത്; വാഗ്ദാനം നിരവധി

ജയ്പൂര്‍: ആഗസ്ത് 14 നിയമസഭാ ചേരുമ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാറിന്‍റെ നീക്കം. സച്ചിന‍് പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ആവശ്യമായ അംഗബലും ആശോക് ഗെലോട്ട് സര്‍ക്കാറിനുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്.

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍ 124 പേരുടെ പിന്തുണയോടെയായിരുന്നു രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ബിഎസ്പിയുടെ 6 അംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം 101 ല്‍ നിന്ന് 107 ആയി ഉയര്‍ന്നത്. ഈ മാറ്റത്തിനെതിരെ ബിഎസ്പി നേതൃത്വം നല്‍കിയ ഹര്‍ജി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ബിജെപിയും ഇതേ വിഷയത്തില്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ഭാരതീയ ട്രൈബല്‍ പാര്‍ട്ടി

ഭാരതീയ ട്രൈബല്‍ പാര്‍ട്ടി

ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ 2 അംഗങ്ങളും ഐന്‍എല്‍ഡിയുടെ ഏക അംഗവും 12 സ്വതന്ത്രരും അശോക് ഗെലോട്ട് സര്‍ക്കാറിന് പിന്തുണ നല്‍കി. സിപിഎമ്മിന്‍റെ രണ്ട് പേരും സര്‍ക്കാറിന് പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാറിന് 124 പേരുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞത്. ഇതില്‍ 30 അംഗങ്ങള്‍ തനിക്കൊപ്പം ഉണ്ടെന്ന് പറഞ്ഞായിരുന്നു അശോക് ഗെലോട്ടിനെതിരെ സച്ചിന‍് പൈലറ്റ് വിമതനീക്കം തുടങ്ങിയത്.

പൈലറ്റിനൊപ്പം നിന്നത്

പൈലറ്റിനൊപ്പം നിന്നത്

എന്നാല്‍ 18 എംഎല്‍എമാര്‍ മാത്രമാണ് പൈലറ്റിനൊപ്പം നിന്നത്. പൈലറ്റ് വിമത നീക്കം തുടങ്ങിയതിന് പിന്നാലെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് കൂടുതല്‍ പ്രതിസന്ധിയിലായി. എന്നാല്‍ ഉടന്‍ തന്നെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയെ സര്‍ക്കാര്‍ പക്ഷത്ത് അടിയുറപ്പിച്ച് നിര്‍ത്താന‍് കോണ്‍ഗ്രസിന് സാധിച്ചു.

സഖ്യത്തിലെത്തില്ല

സഖ്യത്തിലെത്തില്ല

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ദുന്‍ഗര്‍പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വാസവ വ്യക്തമാക്കി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പിരിഞ്ഞ് പോകുന്ന ആരുമായും സഖ്യത്തിലെത്താന്‍ ബിടിപി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സര്‍ക്കാറിനെ പിന്തുണയ്ക്കുന്നത്

സര്‍ക്കാറിനെ പിന്തുണയ്ക്കുന്നത്

രാജസ്ഥാനില്‍ ഉടന്‍ തന്നെ ഒരു അവിശ്വാസ പ്രമേയത്തിന് സാധ്യതയില്ല. എന്നിരുന്നാലും, അത്തരമൊരു സാഹചര്യം ഉണ്ടായാൽ, സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് വേണ്ടി പാർട്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌ന അധിഷ്ഠിത രാഷ്ട്രീയത്തിന്റെ തത്ത്വങ്ങൾ ബിടിപി എല്ലായ്പ്പോഴും പാലിക്കുന്നുണ്ട്. ചില ധാരണകളുടെ അടിസ്ഥാനത്തിലായാണ് പാര്‍ട്ടി സര്‍ക്കാറിനെ പിന്തുണയ്ക്കുന്നതെന്നും ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പ്രസിഡന്റ് വെലറാം ഗോഗ്രയും അഭിപ്രായപ്പെട്ടിരുന്നു.

cmsvideo
  Pakistan plans attack in India on August 5 | Oneindia Malayalam
  മന്ത്രിസ്ഥാനം ഉള്‍പ്പടെ

  മന്ത്രിസ്ഥാനം ഉള്‍പ്പടെ

  മന്ത്രിസ്ഥാനം ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളായിരുന്നു കോണ്‍ഗ്രസ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് നല്‍കിയിരുന്നത്. ഇതേകുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ലോക ഗോത്രദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 9 ന് സംസ്ഥാനത്തെ പൊതു അവധി ദിനമായി ഗെലോട്ട് പ്രഖ്യാപിച്ചതും ഈ ഉടമ്പടി പ്രകരാമായിരുന്നെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  അവധി പ്രഖ്യാപനം

  അവധി പ്രഖ്യാപനം

  ട്രൈബല്‍ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പരാമർശിച്ച 8-10 ആവശ്യങ്ങൾ അശോക് ഗെലോട്ട് സര്‍ക്കാര്‍ നിറവേറ്റുമെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണ തേടുന്ന സമയത്ത് മുഖ്യമന്ത്രി ഗെഹ്ലോട്ട് വാഗ്ദാനം ചെയ്ത ലോക ട്രൈബൽ ദിവസത്തെ അവധി പ്രഖ്യാപനം ഒരു തുടക്കം മാത്രമാണെന്നും ബിടിപി എംഎല്‍എ രാജ്കുമാര്‍ പറഞ്ഞു.

  2017 ൽ

  2017 ൽ

  2017 ൽ രൂപീകരിച്ച ബിടിപി 2018 ലെ തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളിൽ കോൺഗ്രസിനും ബിജെപിക്കെതിരെയും മത്സരിച്ചിരുന്നു. പാർട്ടി രണ്ട് സീറ്റുകൾ നേടുകയും രണ്ട് നിയോജക മണ്ഡ‍ലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. തുടക്കം മുതൽ ബിടിപിയെ കോൺഗ്രസ് സഖ്യകക്ഷിയായാണ് കാണുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിടിപിയുടെ പിന്തുണ കോണ്‍ഗ്രസിനായിരുന്നു.

   ബിജെപി പ്രവേശനം

  ബിജെപി പ്രവേശനം

  അതേസമയം, സച്ചിന്‍ പൈലറ്റിന്‍റെ ബിജെപി പ്രവേശനം സാധ്യതകള്‍ ഏകദേശം അടഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൈലറ്റിനേയും അദ്ദേഹത്തിന്‍റെ കൂടെയുള്ള 18 എംഎല്‍എമാരേയും ബിജെപി പാളയത്തില്‍ എത്തിക്കുന്നില്‍ വസുന്ധര രാജയ്ക്ക് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. സര്‍ക്കാറിനെ മറിച്ചിടാനുള്ള അംഗബലം പൈലറ്റ് പക്ഷത്ത് ഇല്ലാത്തതും ബിജെപിയുടെ നീക്കങ്ങള്‍ക്ക് വേഗം കുറച്ചു.

  മധ്യപ്രദേശില്‍

  മധ്യപ്രദേശില്‍

  മധ്യപ്രദേശില്‍ വിമത നീക്കങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ അതിവേഗത്തിലുള്ള നീക്കങ്ങളാണ് ബിജെപിയില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ രാജസ്ഥാനില്‍ അത്തരമൊരു നീക്കവും ബിജെപിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രത്യക്ഷത്തില്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ നേതാക്കളുടെ ചേരിതിരിവാണ് സച്ചിന്‍ പൈലറ്റിനെ ബിജെപിയില്‍ എത്തിച്ച് കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നതെന്നും ആരോപണമുണ്ട്.

  പ്രിയങ്കയുടെ ടാര്‍ഗറ്റ് യുപി മാത്രമല്ല .... മൂന്ന് സംസ്ഥാനങ്ങള്‍, 2022ന് ശേഷം, ബിജെപി കോട്ടകളിലേക്ക്!

  English summary
  rajasthan: Rajkumar Roat MLA about congress-btp deal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X