കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവിന്റെ പുനര്‍വിവാഹം തടയാന്‍ കുട്ടിയെ മോഷ്ടിച്ച യുവതികള്‍ കുടുങ്ങി

  • By Anwar Sadath
Google Oneindia Malayalam News

മഥുര: നമ്മുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിഷാദം ബാധിച്ചാല്‍ സ്വാഭാവികമായും ഒരു ഡോക്ടറുടെ സഹായം തേടും. അല്ലാതെ സ്വന്തം നിലയില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് അപകടത്തിലാകും കലാശിക്കുക. ഈ സഹോദരിമാര്‍ക്കും അതാണ് സംഭവിച്ചത്. 12 വയസ്സുള്ള സഹോദരന്‍ മരിച്ചതോടെ പിതാവ് പുനര്‍വിവാഹത്തിന് ഒരുങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുന്നതിന്റെ ദുഃഖത്തില്‍ ഇരിക്കുന്ന അമ്മയ്ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഒരു നവജാത ശിശുവിനെ അടിച്ചുമാറ്റി സമ്മാനിക്കുകയായിരുന്നു ഈ സഹോദരിമാര്‍ ചെയ്തത്.

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പീഡിപ്പിച്ച് കൊന്നു: 38കാരിയോട് കാമുകന്‍ ചെയ്തത്വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പീഡിപ്പിച്ച് കൊന്നു: 38കാരിയോട് കാമുകന്‍ ചെയ്തത്

രാജസ്ഥാനിലെ ഭരത്പൂരിലുള്ള ആശുപത്രിയില്‍ നിന്നാണ് 23-കാരിയായ ശിവാനി ദേവി, 20-കാരി പ്രിയങ്ക ദേവി എന്നിവര്‍ കുഞ്ഞിനെ മോഷ്ടിച്ചത്. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ കുഞ്ഞിനെ റോഡരികില്‍ ഒരു കുറിപ്പും, പാല്‍കുപ്പിയും വെച്ച് ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 10-ന് കുഞ്ഞിനെ മോഷ്ടിച്ചെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാണെന്ന് പത്രവാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കിയതോടെയാണ് 13-ാം തീയതി കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചത്.

arrestg

പോലീസ് അന്വേഷിക്കുന്ന കുഞ്ഞ് ഇതാണെന്ന കുറിപ്പോടെയാണ് റാരാഹ് ഗ്രാമത്തില്‍ ഉപേക്ഷിച്ചത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സഹോദരിമാരെ പോലീസ് തിരിച്ചറിഞ്ഞത്. പാര്‍ക്കിംഗ് ഏരിയയിലെ ഒരു വ്യക്തി ഇവരുടെ സ്‌കൂട്ടറിന്റെ നമ്പര്‍ ശ്രദ്ധിച്ചതും വിനയായി. 10-ാം തീയതി വെളുപ്പിന് നാല് മണിക്കാണ് ഈ കുഞ്ഞ് പിറന്നത്. ഉച്ചയ്ക്ക് 2.30ഓടെ അമ്മ ഉറങ്ങുന്ന സമയത്തായിരുന്നു സഹോദരിമാരുടെ മോഷണം. പിതാവ് ലക്ഷ്മണ്‍ സിംഗ് ആണ്‍കുഞ്ഞിന് വേണ്ടി മറ്റൊരു വിവാഹം കഴിക്കുന്നത് തടയാന്‍ ഇരുവരും ദത്തെടുക്കാന്‍ വരെ ശ്രമിച്ചിരുന്നു.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ വാങ്ങാന്‍ കഴിയുമോയെന്ന് ശിവാനിയും, പ്രിയങ്കയും അന്വേഷിച്ചിരുന്നു. ഇതൊന്നും നടക്കാതെ വന്നതോടെയാണ് മോഷ്ടിക്കാന്‍ പദ്ധതിയിട്ടത്. ഒടുവില്‍ അമ്മയുടെ ദുഃഖം മാറ്റാന്‍ ഇറങ്ങിയ ഇരുവരും തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അകത്തുമായി.

English summary
rajasthan sisters steal baby boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X