കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈശവ വിവാഹം എതിര്‍ത്ത പെണ്‍കുട്ടിക്ക് 16 ലക്ഷം പിഴ!

Google Oneindia Malayalam News

ജോധ്പൂര്‍: ഒരു വയസ്സുള്ളപ്പോള്‍ വീട്ടുകാര്‍ നടത്തിയ ശൈശവ വിവാഹം പ്രായപൂര്‍ത്തിയായപ്പോള്‍ വേണ്ടെന്നു വെച്ച പെണ്‍കുട്ടിക്ക് ഖാപ് പഞ്ചായത്ത് വിധിച്ചത് 16 ലക്ഷം രൂപ പിഴ. രാജസ്ഥാനിലെ ജോധ്പൂരിലാണ് ഈ സംഭവം. ശാന്താദേവി മേഘ്‌വാള്‍ എന്ന പെണ്‍കുട്ടിയാണ് തനിക്ക് ഓര്‍മ പോലുമില്ലാത്ത കാലത്ത് നടന്ന വിവാഹം വേണ്ട എന്ന് വെച്ചത്.

വിവാഹം വേണ്ടെന്ന് വെക്കണമെങ്കില്‍ 16 ലക്ഷം രൂപ പിഴയൊടുക്കണം എന്നാണ് പെണ്‍കുട്ടിയോട് ഖാപ് പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ കുടുംബ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശാന്താദേവി. വിവാഹബന്ധം അസാധുവാക്കണം എന്നാവശ്യപ്പെട്ട് ബുധനാഴ്ച കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ശാന്താദേവി പറഞ്ഞു.

child

ശൈശവ വിവാഹം നിയമം മൂലം നിരോധിച്ച രാജ്യത്താണ് പെണ്‍കുട്ടിയെ വെറും 11 മാസം മാത്രം പ്രായമുള്ളപ്പോള്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. ശാന്താദേവിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരെ ഉപദ്രവിക്കുകയാണ് 11 മാസം പ്രായമുളളപ്പോള്‍ ശാന്താദേവിയെ വിവാഹം ചെയ്ത സല്‍വന്‍രാം. വിവാഹം നടക്കുമ്പോള്‍ ഇയാള്‍ക്ക് 9 വയസ്സായിരുന്നു പ്രായം.

തനിക്ക് ഇങ്ങനെയൊരു വിവാഹം നടന്ന കാര്യം പോലും ഓര്‍മയില്ല എന്നാണ് ശാന്താദേവി പറയുന്നത്. പതിനാറ് വയസ്സുള്ളപ്പോഴാണ് ശാന്താദേവി ഇക്കാര്യം അറിയുന്നത് തന്നെ. അന്ന് തന്നെ ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ പോലും ശാന്താദേവിയുടെ ഒപ്പം നിന്നില്ല. നാട്ടുകാര്‍ കുടുംബത്തെ ഒറ്റപ്പെടുത്തി. സല്‍വന്‍രാമിന്റെ വീട്ടുകാര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും ശാന്താദേവി പരാതിപ്പെടുന്നു.

English summary
Rajasthan teenager to file petition to annul child marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X