കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ പെട്ടത് സച്ചിന്‍ പൈലറ്റ്; വിശ്വാസം തെളിയിക്കാന്‍ കോണ്‍ഗ്രസ്, പിന്തുണയേറി

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കത്തെ പൂര്‍ണ്ണമായും അതിജീവിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് ഉറപ്പിക്കാനുള്ള ശ്രമം ഓരോ നിമിഷത്തിലും കോണ്‍ഗ്രസ് തുടരുകയാണ്. അതില്‍ അവര്‍ വിജയിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാറിന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിഞ്ഞതോടോ ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലുമാണ് കോണ്‍ഗ്രസ്.

18 എംഎല്‍എമാരുമായി

18 എംഎല്‍എമാരുമായി

18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം നടത്തിയെങ്കിലും 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ഇപ്പോഴും ഉണ്ട്. ഇതോടെ ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്രയെ സന്ദര്‍ശിക്കുകകയും ചെയ്തു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ധരിപ്പിക്കാനാണ് സന്ദര്‍ശനം എന്നാണ് ഗവര്‍ണര്‍ പുറത്തു വിട്ട് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

വിശ്വാസ വോട്ട്

വിശ്വാസ വോട്ട്


എന്നാല്‍ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടണമെന്ന ആവശ്യം ബിജെപി ശക്തമാക്കുന്ന സാഹചര്യത്തില്‍ തന്‍റെ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടികയും ഗെലോട്ട് ഗവര്‍ണ്ണര്‍ക്ക് കൈമാറിയെന്നാണ് സൂചന. അടുത്ത ബുധനാഴ്ച നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിന്തുണ

പിന്തുണ


103 എംഎല്‍എമാരുടെ പിന്തുണയാണ് അശോക് ഗെലോട്ട് അവകാശപ്പെടുന്നത്. സ്വതന്ത്രര്‍ക്കും സിപിഎമ്മിനും പുറമെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും പിന്തുണ അറിയിച്ചതോടെയാണ് വിശ്വാസം തെളിയിക്കാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം ലഭിച്ചത്.

200 അംഗ നിയമസഭ

200 അംഗ നിയമസഭ

200 അംഗ നിയമസഭയില്‍ 124 അംഗങ്ങളുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസിന് നേരത്തെ ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് തനിച്ച് 107 അംഗങ്ങളാണ് ഉള്ളത്. രാജസ്ഥാന്‍ നിയമസഭയില്‍ ആകെയുള്ള ബിഎസ്പിയുടെ 6 എംഎല്‍എമാരും കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് അവരുടെ അഗംബലം 101 ല്‍ നിന്നും 107 ലേക്ക് ഉയര്‍ന്നത്.

ഗെലോട്ടിന്‍റെ ഭരണം

ഗെലോട്ടിന്‍റെ ഭരണം

13 ല്‍ 12 സ്വതന്ത്രരും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് അഗങ്ങളും ആര്‍എല്‍ഡിയുടെ ഏക അംഗവും സര്‍ക്കാറിന്‍റെ ഭാഗമായിരുന്നു. രണ്ട് അംഗങ്ങള്‍ ഉള്ള സിപിഎം സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയും ചെയ്തു. എല്ലാവരേയും ചേര്‍ത്ത് 124 പേരുടെ പിന്തുണയിലായിരുന്നു അശോക് ഗെലോട്ടിന്‍റെ ഭരണം.

വീണ്ടും പിന്തുണയ്ക്കുന്നു

വീണ്ടും പിന്തുണയ്ക്കുന്നു


18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെ രണ്ട് അംഗങ്ങളുള്ള ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലാവും എന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഭാരതീയ ട്രൈബല്‍ പാര്‍ട്ടി സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസിന് ആശ്വാസമായി.

ഉപാധികളുടെ അടിസ്ഥനത്തില്‍

ഉപാധികളുടെ അടിസ്ഥനത്തില്‍

ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും തന്നെ നേരില്‍ കണ്ട് പിന്തുണ അര്‍പ്പിക്കുകയായിരുന്നെന്ന് ഗെലോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ ആരേയും പിന്തുണയ്‌ക്കേണ്ട എന്ന് കരുതിയതായിരുന്നു. വിപ്പ് വരെ പുറപ്പെടുവിച്ചതാണെന്നും ബിടിപി നേതാവും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ചില ഉപാധികളുടെ അടിസ്ഥനത്തില്‍ ഞങ്ങള്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുകയാണെന്നും ബിടി വ്യക്തമാക്കി.

മന്ത്രിസ്ഥാനം

മന്ത്രിസ്ഥാനം

ഞങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും ഒപ്പമാണെന്നും ബിടിപി നേതാവ് അഭിപ്രായപ്പെട്ടു. മന്ത്രിസഭാ വികസനം നടക്കുമ്പോള്‍ മന്ത്രിസ്ഥാനം ഉള്‍പ്പടെ നല്‍കുമെന്ന വാഗ്ദാനമാണ് ബിടിപിക്ക് മുന്നില്‍ അശോക് ഗെലോട്ട് വെച്ചതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കാന്‍ ഇരുവിഭാഗം നേതാക്കളും തയ്യാറാക്കിയിട്ടില്ല.

ആറു മാസത്തേക്ക്

ആറു മാസത്തേക്ക്

എന്തായാലും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഭുരിപക്ഷത്തിന് വേണ്ട സഖ്യം ഉറപ്പിച്ച ഗെലോട്ട് ഗവര്‍ണ്ണറെ കണ്ട് തന്‍റെ പിന്തുണ അറിയിക്കുകയായിരുന്നു. വിശ്വാസ വോട്ട് നേടാന്‍ തയ്യാറാണെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു. ഇത്തവണ വിശ്വാസം നേടിയാല്‍ പിന്നെ ആറു മാസത്തേക്ക് സര്‍ക്കാറിന്‍റെ നിലനില്‍പ്പ് ഭദ്രമാണ് എന്നതാണ്

കരുത്തുണ്ട്

കരുത്തുണ്ട്

ഈ സമയത്തിനുള്ളില്‍ പാര്‍ട്ടിയില്‍ തനിക്കും സര്‍ക്കാറിനുമെതിരെ ഉയരുന്ന വിമത സ്വരങ്ങളെ ക്ഷയിപ്പിക്കാന്‍ കഴിയുമെന്നാണ് ഗെലോട്ടിന്‍റെ വിലയിരുത്തല്‍. എത്ര എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കാര്യം ഇപ്പോള്‍ കൃത്യമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള കരുത്ത് മുഖ്യമന്ത്രിക്കുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പെടുമോ

പെടുമോ

അയോഗ്യതാ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ പോയ പൈലറ്റിനേയും വിമത എംഎല്‍എമാരേയും സമ്മര്‍ദത്തിലാക്കാനും നിയമസഭ വിളിച്ചു ചേര്‍ക്കുന്നതിലൂടെ ഗെലോട്ട് ലക്ഷമിടുന്നു. നിയമസഭയില്‍ അവിശ്വാസം പ്രമേയം വന്നാല്‍ സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍ക്ക് വിപ്പ് നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കും.

 മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക വന്നേക്കും; തീരുമാനം ഉടന്‍ വേണമെന്ന് ജിതിന്‍ പ്രസാദ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക വന്നേക്കും; തീരുമാനം ഉടന്‍ വേണമെന്ന് ജിതിന്‍ പ്രസാദ

English summary
Rajathan; CM Ashok gehlot in full confidance,more MLA's extends support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X