• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എസ്പിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; എസ്ബിഎസ്പിയുമായി സഖ്യം? യുപി രാഷ്ട്രീയത്തില്‍ അടിമുടി മാറ്റം

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. ബിഎസ്പി പാതിവഴിയില്‍ ഇട്ടേച്ചുപോയ സമാജ്‌വാദി പാര്‍ട്ടി പുതിയ സഖ്യത്തിന് ശ്രമം തുടങ്ങി. പാര്‍ട്ടിയിലെ ഉള്‍പ്പോരിന് ആദ്യം അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ എസ്പിയുടെ സംസ്ഥാനത്തെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു. ഇനി പുതിയ നേതൃത്വമായിരിക്കും എസ്പിക്ക് നേതൃത്വം നല്‍കുക.

അതിനിടെ ബിജെപിയുമായി ഉടക്കിപ്പിരിഞ്ഞ എസ്ബിഎസ്പിയുമായി എസ്പി കൈകോര്‍ത്തേക്കുമെന്നാണ് വിവരം. ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് കൂടി ഈ സഖ്യത്തിലേക്കെത്തുമെന്ന് സൂചനയുണ്ട്. മഹാരാഷ്ട്രയില്‍ എസ്പിയും കോണ്‍ഗ്രസും ഒന്നിക്കാനുള്ള സാധ്യതയും തെളിഞ്ഞു. ദളിത് വോട്ടുകള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സഖ്യം. അങ്ങനെ സംഭവിച്ചാല്‍ വന്‍മാറ്റങ്ങള്‍ക്കാണ് യുപി സാക്ഷ്യം വഹിക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ബിജെപിയുമായി ഉടക്കിയ എസ്ബിഎസ്പി

ബിജെപിയുമായി ഉടക്കിയ എസ്ബിഎസ്പി

യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിലെ സഖ്യകക്ഷിയായിരുന്നു സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്ബിഎസ്പി). ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇരുപാര്‍ട്ടികളും ഉടക്കി സഖ്യംപിരിഞ്ഞു. തുടര്‍ന്ന് ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുകയാണ് എസ്ബിഎസ്പി.

ബിഎസ്പി സഖ്യം വിട്ട എസ്പി

ബിഎസ്പി സഖ്യം വിട്ട എസ്പി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ സഖ്യമായിരുന്നു എസ്പിയും ബിഎസ്പിയും ഉള്‍പ്പെടുന്ന മഹാസഖ്യം. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ബിഎസ്പി ഉടക്കി സഖ്യംവിട്ടു. തിരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഗുണം ലഭിച്ചത് ബിഎസ്പിക്കായിരുന്നു. എസ്പിക്ക് മുഴുവന്‍ സീറ്റും നഷ്ടമായപ്പോള്‍ ബിഎസ്പി പത്ത് സീറ്റ് നേടി.

 നിര്‍ണായകം ഉപതിരഞ്ഞെടുപ്പ്

നിര്‍ണായകം ഉപതിരഞ്ഞെടുപ്പ്

ഉത്തര്‍ പ്രദേശില്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ സാഹചര്യത്തിലാണ് എസ്പിയും എസ്ബിഎസ്പിയും സഖ്യസാധ്യത ആരായുന്നത്. പിന്നാക്ക വിഭാഗമായ രാജ്ഭാര്‍ സമുദായവും യാദവരും ഒന്നിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. യുപിയിലെ പ്രധാന വോട്ടുബാങ്കുകളാണ് രണ്ടു സമുദായങ്ങളും.

നേതാക്കള്‍ തമ്മില്‍ ചര്‍ച്ച

നേതാക്കള്‍ തമ്മില്‍ ചര്‍ച്ച

എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭാറും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും തമ്മില്‍ ചര്‍ച്ച നടത്തി. എസ്പി ആസ്ഥാനത്തായിരുന്നു ചര്‍ച്ച. ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ച ഇരുപാര്‍ട്ടികളും സഖ്യം ചേരുമെന്ന പ്രചാരണത്തിന് ഇടയാക്കിയിട്ടുണ്ട്. സഖ്യസാധ്യത ഇരു നേതാക്കളും തള്ളിയില്ല.

ബിജെപിയുടെ മറുതന്ത്രം

ബിജെപിയുടെ മറുതന്ത്രം

എന്നാല്‍ രാജ്ഭാര്‍ സമുദായത്തിന്റെ വോട്ട് ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്തത്. സമുദായത്തിലെ മറ്റൊരു പ്രധാന നേതാവായ അനില്‍ രാജ്ഭാറിനെ കൂടെ നിര്‍ത്തുകയായിരുന്നു ബിജെപി. ഇതോടെ എസ്ബിഎസ്പിയുടെ വോട്ടുകള്‍ ഭിന്നിച്ചു. ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടം തട്ടിയതുമില്ല.

ശക്തമായ പോരാട്ടത്തിന് അഖിലേഷ്

ശക്തമായ പോരാട്ടത്തിന് അഖിലേഷ്

13 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് വരുന്നത്. ഇവിടെ സീറ്റുകള്‍ പങ്കുവയ്ക്കുമെന്നാണ് വിവരം. അതേസമയം, എല്ലാ സീറ്റിലും ശക്തമായ മല്‍സരത്തിന് ഒരുങ്ങാന്‍ അഖിലേഷ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. അഖിലേഷ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ പ്രചാരണ വിഷയമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

 കോണ്‍ഗ്രസ് എത്തുമോ

കോണ്‍ഗ്രസ് എത്തുമോ

എസ്ബിഎസ്പിയും എസ്പിയും ഒന്നിച്ചാല്‍ പിന്നാക്ക വിഭാഗങ്ങളുടെ ഒത്തുചേരലായി മാറും. ഈ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ എസ്പി പിന്തുണയ്ക്കാന്‍ സാധ്യതയേറിയിട്ടുണ്ട്. ഈ സഖ്യം യുപിയിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന.

ഇറാന്‍ ആകാശ പഴുതുകള്‍ അടച്ചു; അമേരിക്കന്‍ പദ്ധതി പാളും, സുരക്ഷ ഒരുക്കി ബവാര്‍ 373

English summary
Rajbhar's Meeting With Akhilesh Triggers Speculation of New Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X