വൈകിവരുന്ന എംഎല്‍എമാര്‍ക്ക് അഞ്ഞൂറ് രൂപ പിഴ!
ജയ്പൂര്‍: കൃത്യനിഷ്ഠതയാണ് മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം. സര്‍ക്കാര്‍ ഓഫീസുകളില്‍ കൃത്യം പത്ത് മണിക്ക് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കണം എന്ന നിര്‍ദേശം നടപ്പുവരുത്തുകയാണ് കേന്ദ്രം. അപ്പോള്‍ പിന്നെ ബി ജെ പി ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ വെറുതെയിരിക്കുമോ. ബജറ്റ് സമ്മേളനത്തിന് നേരം വൈകിയെത്തുന്ന എം എല്‍ എമാരില്‍ നിന്നും 500 രൂപ പിഴ അടപ്പിക്കാനാണ് മുഖ്യമന്ത്രി വസുദ്ധരെ രാജ സിന്ധ്യയുടെ തീരുമാനം.
ലാദ്പുര എം എല്‍ എയയായ ഭവാനി സിംഗ് രാജവത്താണ് വൈകിയെത്തിയതിന് 500 രൂപ പിഴ അടക്കേണ്ടി വന്ന ആദ്യത്തെ എം എല്‍ എ. പിഴ അടച്ചതില്‍ വിഷമം ഇല്ലെന്നും എം എല്‍ എമാര്‍ സമയത്ത് അസംബ്ലിയിലെത്താന്‍ ഇത് സഹായകമാകുമെന്നും ഇദ്ദേഹം പറഞ്ഞതായി ഡി എന്‍ എ റിപ്പോര്‍ട്ട് ചെയ്യുന്നു. എം എല്‍ എമാര്‍ കൃത്യസമയത്ത് നിയമസഭയിലെത്തണമെന്നും ഇല്ലെങ്കില്‍ പിഴ അടക്കേണ്ടി വരുമെന്നും രാജെ നേരത്ത തന്നെ താക്കീത് നല്‍കിയിരുന്നതാണ്.

മുഖ്യമന്ത്രി വസുദ്ധരെ രാജ സിന്ധ്യെയുടെ പിഴയടപ്പിക്കല്‍ ശിക്ഷയോട് ബി ജെ പി എം എല്‍ എമാര്‍ക്ക് പരിഭവം ഒന്നുമില്ല. വളരെ നല്ല നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പിഴ അടച്ച എം എല്‍ എമാര്‍ പറഞ്ഞു. അസംബ്ലിയില്‍ എം എല്‍ എമാര്‍ വൈകിയെത്തുന്നത് സാധാരണയാണ്. സമയത്തിന്റെ വില തിരിച്ചറിയാന്‍ ഈ പിഴശിക്ഷ അംഗങ്ങളെ സഹായിക്കും.
ഭവാനി സിംഗ് രാജവത്തിനൊപ്പം ബമന്‍വാസ് എം എല്‍ എ കുഞ്ഞിലാല്‍, ഹനുമാന്‍ഗഡ് എം എല്‍ എ രാംപ്രതാപ്, രാംഗഞ്ച് മാണ്ടി എം എല്‍ എ ചന്ദ്രകാന്ത തുടങ്ങിയ എം എല്‍ എമാര്‍ക്കും വൈകിയെത്തിയതിന് 500 രൂപ പിഴ അടക്കേണ്ടി വന്നു. പുതിയ തീരുമാനത്തില്‍ ആവേശം കൊണ്ട ഒരു എം എല്‍ എ 1000 രൂപ പിഴയടക്കുകയും ഇനിമേല്‍ വൈകി വരില്ല എന്ന് വാക്ക് നല്‍കുകയും ചെയ്തത്രെ.












Click it and Unblock the Notifications