ആരുഷി വധക്കേസ്: മാതാപിതാക്കളെ കോടതി വെറുതേ വിട്ടു, കുറ്റക്കാരല്ലെന്ന് കണ്ടെത്തല്‍

  • Written By:
Subscribe to Oneindia Malayalam

അലഹബാദ്: ആരുഷി വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ട മാതാപിതാക്കള്‍ രാജേഷ് തല്‍വാറിനെയും നൂപുര്‍ തല്‍വാറിനെയും അലഹബാദ് ഹൈക്കോടതി വെറുതേ വിട്ടു. കേസില്‍ ഇരുവരും കുറ്റക്കാരല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ശിക്ഷിക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ ശിക്ഷ വിധിക്കാന്‍ അപര്യാപ്തമാണെന്നും കോടതി കണ്ടെത്തി.

2008 മെയ് 15, 16 എന്നീ ദിവസങ്ങളിലായാണ് രാജേഷ്- നൂപുര്‍ ദമ്പതികളുടെ ഏകമകളായ ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും കൊല്ലപ്പെട്ടത്. നോയിഡയിലെ വീട്ടില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസില്‍ ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് രാജേഷ് തല്‍വാറിനും നൂപുര്‍ തല്‍വാറിനും 2013 ല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

aarushi-murder-case

ആരുഷി വധം തല്‍വാര്‍ എന്ന പേരില്‍ സിനിമയായിട്ടുണ്ട്. ആരുഷി വധവുമായി ബന്ധപ്പെട്ട് ആദ്യം വീട്ടുജോലിക്കാരനായ ഹേമരാജിനെയാണ് പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസ തന്നെ ഇയാളും കൊല്ലപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം മാതാപിതാക്കളിലേക്ക് നീണ്ടത്.

English summary
Rajesh And Nupur Talwar Acquitted By Allahabad High Court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്