Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഞെട്ടുന്നു....രജിബ് ബാനര്‍ജി തൃണമൂലിലേക്ക്, ത്രിപുരയില്‍ ആശിഷ് ദാസും ബിജെപി വിടുന്നു

ദില്ലി: ബിജെപിയെ അടിമുടി തകര്‍ക്കുമെന്ന മമത ബാനര്‍ജിയുടെ പരാമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. ബംഗാളിലും ത്രിപുരയിലും നിര്‍ണായക നേതാക്കള്‍ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. ബിജെപിയുടെ നിര്‍ണായക നേതാക്കളായ രജിബ് ബാനര്‍ജിയും ആശിഷ് ദാസുമാണ് തൃണമൂലിലേക്ക് എത്തുന്നത്. നേരത്തെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ തിരഞ്ഞെടുപ്പ് കാലത്ത് ചേര്‍ന്ന നേതാക്കളിലൊരാളാണ് രജിബ് ബാനര്‍ജി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ബിജെപിയുമായുള്ള അകല്‍ച്ച രജിബിന് വര്‍ധിച്ചിരുന്നു. സുവേന്ദു അധികാരിയുടെ ബിജെപിയിലെ വളര്‍ച്ച പല നേതാക്കളെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇവര്‍ പാര്‍ട്ടി വിടാനുള്ള കാരണമായും ബംഗാളില്‍ അത് മാറിയിട്ടുണ്ട്.

1

അടുത്തിടെ മമതയെയും തൃണമൂല്‍ നേതൃത്വത്തെയും തുടര്‍ച്ചയായി പ്രശംസിക്കുന്നുണ്ട് രജിബ് ബാനര്‍ജി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ നടക്കുന്ന റാലിയില്‍ രജിബ് ബാനര്‍ജി തൃണമൂലില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ത്രിപുരയില്‍ വെച്ചായിരിക്കും റാലി നടക്കുക. നേരത്തെ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവായി രജിബ് ബാനര്‍ജിയെ ഉള്‍പ്പെടുത്തിയിരുന്നു ബിജെപി. നേതൃത്വത്തിനെതിരെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിട്ടായിരുന്നു ഈ നീക്കം. എന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് ഇത് വഴിവെച്ചത്. പലരും ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ അമ്പരപ്പിലായിരുന്നു.

തുടര്‍ച്ചയായി ബിജെപി നേതൃത്വത്തിനെതിരെ രംഗത്ത് വരാറുണ്ട്. ഇതിന് പുറമേ മമതയെ വിമര്‍ശിക്കരുതെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇങ്ങനൊരു നേതാവിനെ പ്രത്യേക ക്ഷണിതാവാക്കിയത് അംഗീകരിക്കാനാവില്ലെന്നും നേതാവ് പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി നേതൃത്വുമായി അകന്നിരിക്കുകയാണ് രജിബ് ബാനര്‍ജി. ഹൗറയിലെ ഡോംജൂര്‍ സീറ്റില്‍ നിന്നാണ് രജിബ് മത്സരിച്ച് പരാജയപ്പെട്ടത്. തോല്‍വിക്ക് ശേഷം ടിഎംസിയിലേക്ക് പലതവണ വരാന്‍ ശ്രമിച്ചെങ്കിലും അതിലെല്ലാം രജിബ് പരാജയപ്പെട്ടു. രജിബ് വലിയ നേതാവാണെന്നാണ് ദില്ലി നേതൃത്വം കരുതുന്നതെന്നും, എന്നാല്‍ ബിജെപിക്കൊപ്പം ഉറച്ച് നില്‍ക്കാത്ത നേതാവാണ് അദ്ദേഹമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

അതേസമയം ത്രിപുരയില്‍ മുന്‍ എംഎല്‍എ ആശിഷ് ദാസും ബിജെപി വിടാന്‍ ഒരുങ്ങുകയാണ്. അഗര്‍ത്തലയില്‍ അഭിഷേക് ബാനര്‍ജിയുടെ റാലിയില്‍ തന്നെയാവും ആശിഷിന്റെ തൃണമൂല്‍ പ്രവേശം. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിന്റെ കടുത്ത വിമര്‍ശകനാണ് ആശിഷ് ദാസ്. തലമുണ്ഡനം ചെയ്തായിരുന്നു ബിപ്ലവിനെതിരായ പ്രതിഷേധം. തൃണമൂലിന് വേണ്ടി ഇനി പ്രവര്‍ത്തിക്കും. 2023ല്‍ ടിഎംസി ത്രിപുര പിടിക്കുമെന്നും ആശിഷ് പറഞ്ഞു. 2015ലെ സുര്‍മ ഉപതിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഞാന്‍ വിജയിച്ചു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കരുതിയാണ് നമ്മളെ അവര്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ബിജെപി ജനവിരുദ്ധ നയമാണ് സ്വീകരിക്കുന്നത്. എന്തെങ്കിലും ചെയ്യുന്നവരെ കൂടി അവര്‍ തടയുകയാണ്. മൂന്ന് നാല് നേതാക്കള്‍ കൂടി തൃണമൂലില്‍ ചേരുമെന്നും ദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+